'അവൻ ചെയ്തത് ദിയ തിരിച്ച് ചെയ്യുമോ...? ഇതൊക്കെ കുറച്ച് ഓവറല്ലേ..?'; ദിയയുടെ കാലിൽ ചുംബിച്ചും തലോടിയും കാമുകൻ!

നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് വളരെ സുപരിചിതരാണ്. ക്യാമറകൾ ഉറങ്ങാത്ത വീട് എന്നാണ് കൃഷ്ണകുമാറിന്റെ കുടുംബത്തെ കുറിച്ച് തമാശയായി ആരാധകർ പറയാറുള്ളത്. കാരണം കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും നാല് മക്കൾക്കും പ്രത്യേകം പ്രത്യേകം യുട്യൂബ് ചാനലുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാ വിശേഷങ്ങളും ആറുപേരുടെയും യുട്യൂബ് ചാനലിലൂടെയും പ്രേക്ഷകരിലേക്ക് എത്താറുണ്ട്. രാഷ്ട്രീയത്തിൽ സജീവമായ ശേഷം വളരെ വിരളമായി മാത്രമെ കൃഷ്ണകുമാർ യുട്യൂബിൽ വീഡിയോ പങ്കിടാറുള്ളു.

പക്ഷെ സിന്ധുവും മക്കളും കൃത്യമായ ഇടവേളകളിൽ ഡെയ്ലി വ്ലോ​ഗും കുക്കിങ് വീഡിയോയുമെല്ലാമായി എത്താറുണ്ട്. കൊറോണ കാലത്താണ് കൃഷ്ണകുമാറും കുടുംബവും യുട്യൂബ് ചാനലുമായി സജീവമായത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ളത് രണ്ടാമത്തെ മകൾ ദിയ കൃഷ്ണയ്ക്കാണ്.

Diya Krishna

കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ദിയ ഇപ്പോൾ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുന്ന ബിസിനസാണ് ചെയ്യുന്നത്. ആഭരണ ബിസിനസിന് പുറമെ ഓസി എന്ന് വിളിപ്പേരുള്ള ദിയയുടെ മറ്റൊരു വരുമാന മാർ​ഗം യുട്യൂബ് വ്ലോ​ഗിങ് തന്നെയാണ്. കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് മക്കളും സിനിമയിൽ അരങ്ങേറിയെങ്കിലും ദിയ അഭിനയത്തോട് ഇതുവരെയും താൽപര്യം കാണിച്ചിട്ടില്ല.

അതേസമയം ഡാൻസിൽ‌ കമ്പമുള്ളയാളുമാണ്. അവസരം കിട്ടിയാൽ അഭിനയിക്കാം എന്നതാണ് ദിയയുടെ സിനിമയോടുള്ള സമീപനം. അതേസമയം ദിയ ഇപ്പോൾ പ്രണയത്തിലാണ്. സുഹൃത്തായ അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്യാൻ പോകുന്നത്. വീട്ടുകാരും പൂർണ പിന്തുണ അറിയിച്ച് ഒപ്പമുണ്ട്.

അശ്വിനുമായി പ്രണയത്തിലായശേഷം ഇരുവരും ഒരുമിച്ചാണ് യാത്രകളും ഷോപ്പിങ്ങുമെല്ലാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ ദിയ അശ്വിനൊപ്പമാണ് സമയം ചിലവഴിക്കുന്നത്. ഓ ബൈ ഓസി എന്ന ദിയയുടെ സംരംഭത്തിന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ നോക്കി നടത്തുന്നത് അശ്വിനാണ്. ഇരുവരും തങ്ങളുടെ പ്രണയാർദ്രമായ നിമിഷങ്ങൾ റീലാക്കി പകർത്തി സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.

അത്തരത്തിൽ കഴിഞ്ഞ ദിവസം ദിയ തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സോഫയിൽ വിശ്രമിക്കുകയായിരുന്ന ദിയയുടെ കാലുകൾ അശ്വിൻ തലോടുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. പുരുഷനെന്ന അഹംഭാവമില്ലാത്ത ഒരു മനുഷ്യനാണ് യഥാർത്ഥ മനുഷ്യൻ എന്ന തലക്കെട്ടോടെയാണ് വീഡിയോ ദിയ പങ്കിട്ടിരിക്കുന്നത്.

Diya Krishna

വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ നേടി കഴിഞ്ഞു. വീ‍ഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. അവൻ ചെയ്തത് ദിയ തിരിച്ച് ചെയ്യുമോ...? ഇതൊക്കെ കുറച്ച് ഓവറല്ലേ..?, ഇതിപ്പോൾ എത്രാമത്തെ ആളാണ് ദിയയുടെ കാലിൽ ചുംബിക്കുന്നത്?, ഇവരുടെ പാരന്റ്സ് ഇതൊന്നും കാണുന്നില്ലേ..? കല്യാണം കഴിപ്പിച്ച് വിടൂ, ഉമ്മ പോലുള്ള പ്രൈവസി കാര്യങ്ങൾ വീഡിയോയാക്കി നാട്ടുകാരെ കാണിക്കുന്നത് എന്തിനാ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.

വിദ്വേഷ കമന്റുകൾക്കൊപ്പം ഇരുവരുടെയും സ്നേഹത്തെ പ്രശംസിച്ചും കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഒരു തരത്തിലും ആണെന്നുള്ള അധികാരം തന്നോട് അശ്വിൻ കാണിക്കാറില്ലെന്നത് മുമ്പും പല അഭിമുഖങ്ങളിലും ദിയ പറഞ്ഞിട്ടുണ്ട്.

അതുപോലെ നാല് പെൺകുട്ടികൾക്കുള്ള വീട്ടിൽ എന്തേ ഇതുവരെ ആർക്കും വിവാഹമായില്ലെന്ന ചോദ്യം കൃഷ്ണകുമാറും കുടുംബവും കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായിരിക്കുന്നു. നാലുപേരെയും അവരുടെ ഇഷ്‌ടം അനുസരിച്ച് മാത്രമെ വിവാഹം ചെയ്യാൻ അനുവദിക്കൂവെന്നാണ് സിന്ധുവും കൃഷ്ണകുമാറും അതിനുള്ള മറുപടിയായി പറഞ്ഞത്.

ദിയയുടെ വിവാഹം സെപ്തംബറിൽ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വീഡിയോയിലൂടെ സിന്ധുവും അറിയിച്ചിരുന്നു. വിവാഹം ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും ഏറെ ഇഷ്‌ടമുള്ളയാളാണ് ദിയ കൃഷ്ണ.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X