ഇങ്ങനെയല്ലേ നീ പഠിപ്പിച്ച് തന്നതെന്ന് അശ്വിൻ, 'വീഡിയോ കട്ടായിട്ട് എനിക്കൊന്ന് സംസാരിക്കണം'; രസകരമായ നിമിഷങ്ങൾ
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്ന ദിയ കൃഷ്ണ ഇന്ന് ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലാണ്. അടുത്തിടെയാണ് ആഘോഷപൂർവം ദിയയുടെ വിവാഹം നടന്നത്. വിവാഹ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹിതയായി ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിക്കാനാണ് താനെന്നും ആഗ്രഹിച്ചതെന്ന് ദിയ തുറന്ന് പറഞ്ഞിട്ടുണ്ട്. ആഗ്രഹിച്ചത് പോലെ തന്നെ മനസിലാക്കുന്ന പങ്കാളിയെ ദിയക്ക് ലഭിച്ചു. അശ്വിൻ ഗണേശ് എന്നാണ് ഭർത്താവിന്റെ പേര്.
സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ദിയയുടെ പഴയ വ്ലോഗുകളിലെല്ലാം അങ്ങിങ്ങായി അശ്വിനെ കാണാം. എന്നാൽ അശ്വിൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളായി മാറുമെന്ന് അന്ന് ദിയ കരുതിയിരുന്നില്ല. താനാഗ്രഹിച്ചത് പോലെയാെരു പങ്കാളിയാണ് അശ്വിനെന്ന് ദിയ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.


ഇപ്പോഴിതാ അശ്വിനും ദിയയും ഒരുമിച്ചുള്ള രസകരമായ ചില നിമിഷങ്ങളാണ് ശ്രദ്ധ നേടുന്നത്. അശ്വിനൊപ്പമുള്ള പുതിയ വ്ലോഗ് ദിയ പങ്കുവെച്ചിട്ടുണ്ട്. അശ്വിന് സുഖമില്ലെന്ന് ദിയ തുടക്കത്തിലേ പറയുന്നു. വീഡിയോയുടെ അവസാനം അശ്വിൻ ക്യാമറയ്ക്ക് മുന്നിൽ സംസാരിച്ചു. ഇവർ തമ്മിൽ ചില തമാശകളുണ്ടായി. ഒട്ടും വയ്യ എന്ന് കുറച്ച് കൂടെ കാണിക്കുകയാണ്, നേരത്തെ ഡാൻസ് ചെയ്തതാണ്, വ്ലോഗ് ഓപ്പണായപ്പോൾ ഒട്ടും വയ്യ എന്ന് ദിയ അശ്വിനെക്കൊണ്ട് പറഞ്ഞു.
ഇത് കേട്ട് അശ്വിൻ, 'ഇങ്ങനെയല്ലേ നീ പഠിപ്പിച്ച് തന്നത് ജീവിക്കണമെന്ന്' എന്ന് മറുപടി നൽകി. അശ്വിന്റെ മറുപടി ദിയയെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് ഇവനിങ്ങനെ പറഞ്ഞു എന്ന് എനിക്ക് ചോദിക്കണം, കാരണം ഞാനൊന്നും പഠിപ്പിച്ച് കൊടുത്തിട്ടില്ല. വീഡിയോ കട്ടായിട്ട് എനിക്കൊന്ന് സംസാരിക്കണം എന്ന് ദിയ പറഞ്ഞു. ഇതോടെ ഞാൻ ഒന്ന് താങ്ങിയതാണെന്ന് അശ്വിൻ ചിരിച്ച് കൊണ്ട് പറഞ്ഞു.


വിവാഹ ശേഷം അശ്വിനൊപ്പം മറ്റൊരു വീട്ടിലാണ് ദിയ കഴിയുന്നത്. അശ്വിന്റെയോ തന്റെയോ വീട്ടുകാർക്കൊപ്പം കഴിയാൻ താൽപര്യപെടുന്നില്ലെന്നും തങ്ങളുടേതായ സ്വകാര്യ ജീവിതത്തിന് മാറി താമസിക്കുന്നതാണ് നല്ലതെന്നും ദിയ പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് അശ്വിനും ദിയയും ബാലിയിൽ ഹണിമൂൺ യാത്ര പോയത്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും ദിയ കൃഷ്ണയ്ക്കുണ്ട്. പലപ്പോഴും ഇതിനെതിരെ ദിയ സംസാരിച്ചിട്ടുമുണ്ട്. ദിയക്ക് പുറമെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. കൃഷ്ണ കുമാറുൾപ്പെടെ കുടുംബത്തിലെ ആറംഗങ്ങൾക്കും യൂട്യൂബ് ചാനലുകളുണ്ട്.
ലൈഫ് സ്റ്റെെൽ, ഫാഷൻ ഇൻഫ്ലുവൻസേർസായി വലിയ ജനപ്രീതി ദിയ കൃഷ്ണയ്ക്കും സഹോദരിമാർക്കും ലഭിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു അഹാന കൃഷ്ണയുടെ പിറന്നാൾ ദിനം. അബുദാബിയിൽ വെച്ചാണ് അഹാന അമ്മയ്ക്കൊപ്പം 29ാം പിറന്നാൾ ദിനം ആഘോഷിച്ചത്. താര കുടുംബത്തിൽ അഹാന മാത്രമാണ് സിനിമകളിൽ സജീവം. അടിയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സഹോദരിമാരിൽ അഹാന മാത്രമാണ് ഇതുവരെ സിനിമ കരിയറായി തെരഞ്ഞെടുത്തത്.


Click it and Unblock the Notifications