ഇതൊന്നും ബാധിക്കാത്ത അത്രയും ഉയരത്തിലാണിന്ന്; വിവാദങ്ങൾക്കിടെ ദിയ കൃഷ്ണയുടെ പ്രതികരണം
കെകെ കുടുംബത്തിൽ പ്രശ്നങ്ങളെന്ന അഭ്യൂഹം ശക്തമാകുന്നു. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി പങ്കുവെച്ച വ്ലോഗിന് ശേഷം സിന്ധു കൃഷ്ണയ്ക്കും മക്കൾക്കും നേരെ വ്യാപക വിമർശനമാണ് വരുന്നത്. ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ പറയുന്നത്. ഇവരെ നോക്കാൻ തൻവി കാനഡയിൽ നിന്നും നാട്ടിലേക്കെത്തി. തൻവിയുടെ വ്ലോഗിൽ സിന്ധു കൃഷ്ണയെയോ കുടുംബത്തെയോ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ പല പരാമർശങ്ങളും ഇവർക്ക് നേരെ ചോദ്യങ്ങൾ വരാൻ കാരണമായി. സ്വത്ത് തർക്കം ഉണ്ടെന്ന വാദം ഇതിനോടകം വന്നിട്ടുണ്ട്.
പല വാദങ്ങൾ വ്യാപകമായി വന്നതോടെ തൻവി കമന്റ് ബോക്സ് ഓഫ് ചെയ്തു. ഇതോടെ വിമർശകർ സിന്ധു കൃഷ്ണയുടെ കമന്റ് ബോക്സിലെത്തി. വ്യാപകമായി വിമർശനങ്ങളും പരിഹാസങ്ങളും സിന്ധു കൃഷ്ണയ്ക്ക് നേരിടേണ്ടി വന്നു. അഹാനയും സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ തൻവിയെ അൺഫോളോ ചെയ്തെന്ന വാദം റെഡിറ്റിൽ വരുന്നുണ്ട്. ഇപ്പോൾ ദിയ കൃഷ്ണ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണിപ്പോൾ ചർച്ചയാകുന്നത്.

ഒരു നിശ്ചിത ഉയരത്തിലെത്തിയാൽ താഴെയുള്ള ബഹളങ്ങളൊന്നും നിങ്ങളിലേക്ക് എത്തില്ല എന്ന വാചകമാണ് ദിയ കൃഷ്ണ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചർച്ചകളാണ് ദിയ ഉദ്ദേശിച്ചതെന്ന് അഭിപ്രായങ്ങളുണ്ട്. തൻവിയും ദിയയും ഇപ്പോഴും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. ഇവർ കുട്ടിക്കാലത്തെ അടുത്ത സൗഹൃദമുള്ളവരാണ്.


Click it and Unblock the Notifications
