ബോറടിച്ചപ്പോള്‍ ടെസ്റ്റ് ചെയ്തപ്പോള്‍ ഗര്‍ഭിണി; വാര്‍ത്ത കേട്ട് അമ്മ അരമണിക്കൂര്‍ മിണ്ടാതെ നിന്നു

By Desk

സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമാണ് ദിയ കൃഷ്ണ. ഈയ്യടുത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ദിയ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും. ഇരുവരുടേയും ആദ്യത്തെ കണ്‍മണിയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയ.

തന്റെ ചാനലില്‍ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് ദിയ മനസ് തുറന്നത്. ദിയയ്‌ക്കൊപ്പം ഭര്‍ത്താവ് അശ്വിനുമുണ്ട് വീഡിയോയില്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഇരുവരും. ലക്ഷണങ്ങള്‍ കണ്ടിട്ടല്ല ടെസ്റ്റ് ചെയ്തത് എന്നാണ് ദിയ പറയുന്നത്. ബോറടിച്ചപ്പോള്‍ ചെയ്തതാണെന്നാണ് അശ്വിന്‍ പറയുന്നത്.

Diya Krishna

''സെപ്തംബറില്‍ വെറുതെ കുറിച്ച് പ്രെഗ്നന്‍സി കിറ്റ് വാങ്ങിയിരുന്നു. ഒന്ന് രണ്ടെണ്ണം ബാക്കി വന്നിരുന്നു. അത് അവിടെ ഇരിപ്പുണ്ടായിരുന്നു. നവംബറില്‍ അമ്മയുടെ ബര്‍ത്ത് ഡേയുടെ അന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒന്നും ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു. ബാത്ത് റൂമില്‍ പോയപ്പോള്‍ വെറുതെ എടുത്ത് ടെസ്റ്റ് ചെയ്തു. അത് അവിടെ വെക്കുകയും ചെയ്തു. എപ്പോഴും വരുന്നത് പോലെ ഒരു ലൈന്‍ തന്നെയായിരിക്കുമെന്ന് എനിക്കറിയാലോ'' ദിയ പറയുന്നു.

''പിന്നീട് എന്തോ എടുക്കാന്‍ ബാത്ത് റൂമിലേക്ക് തിരികെ വന്നു. നോക്കുമ്പോള്‍ രണ്ട് ലൈന്‍ പോലെ കണ്ടു. അതാകാന്‍ ഒരു വഴിയുമില്ലെന്ന് മനസില്‍ കരുതി. അശ്വിനെ അലറി വിളിച്ചപ്പോള്‍ അശ്വിന്‍ ഓടി വന്നു. ഒന്ന് നല്ല ഡാര്‍ക്ക് വരയും രണ്ടാമത്തേത് ചെറിയൊരു വരയുമായിരുന്നു. അതിനാല്‍ ഉറപ്പിക്കാന്‍ ആകില്ലെന്ന് അശ്വിനും പറഞ്ഞു. ശേഷം തന്‍വിയ്ക്ക് അയച്ചു കൊടുത്തു. വിദഗ്ധ അഭിപ്രായം അറിയാന്‍. തന്‍വി മറുപടി, കണ്‍ഗ്രാറ്റ്‌സ് ഗേള്‍ യു ആര്‍ പ്രെഗ്നന്റ് എന്നായിരുന്നു. അന്ന് 10-15 പ്രെഗ്നന്‍സി കിറ്റുകള്‍ വാങ്ങി ടെസ്റ്റ് ചെയ്തു. എല്ലാത്തിലും രണ്ട് ലൈന്‍.'' താരം പറയുന്നു. ദിയയുടെ അമ്മയോട് ഇക്കാര്യം പങ്കുവച്ചതിനെക്കുറിച്ചും അശ്വിന്‍ സംസാരിക്കുന്നുണ്ട്.

അമ്മയോട് രഹസ്യമായിട്ടാണ് പറയുന്നത്. ഓസി പ്രെഗ്നന്റ് ആണോ എന്ന് തോന്നുന്നു. കോള്‍ഡിനുള്ള ആന്റിബയോട്ടിക് കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ല. കുറച്ച് നേരം എന്തോ ആലോചിച്ചു നിന്നു. അരമണിക്കൂര്‍ വേണ്ടി വന്നു പ്രോസസ് ചെയ്യാന്‍. പിന്നെയാണ് ഡോക്ടറെ വിളിക്കുന്നതൊക്കെ. ടെസ്റ്റ് ചെയ്ത് ഉറപ്പിക്കാമെന്ന് പറഞ്ഞു. യൂറിന്‍ ടെസ്റ്റില്‍ പോസിറ്റിവായിരുന്നു. അപ്പോള്‍ നാല് ആഴ്ചയെ ആയിരുന്നുള്ളൂ. എട്ട് ആഴ്ച കാത്തു നില്‍ക്കാം, അത് കഴിഞ്ഞ് ടെസ്റ്റും സ്‌കാനും ചെയ്യാമെന്ന് തീരുമാനിച്ചുവെന്നും താരം പറയുന്നു.

Diya Krishna

അമ്പത് ശതമാനവും ഗര്‍ഭിണിയായിരിക്കില്ലെന്നാണ് അമ്മയൊക്കെ അപ്പോഴും കരുതിയിരുന്നതെന്ന് ദിയ പറയുന്നുണ്ട്. അതേസമയം ജൂലൈയിലാണ് ബേബി വരുന്നത്. തിയ്യതി അപ്പോള്‍ അറിയിക്കുന്നതായിരിക്കുമെന്നും താരം പറയുന്നു. ആദ്യത്തെ നാളുകളിലെ അവസ്ഥയും താരങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

''എന്റെ സ്‌മെല്‍ പറ്റില്ല, ഞാന്‍ അടുത്ത് വരുന്നത് ഇഷ്ടമല്ല, ഞാന്‍ എപ്പോഴും ഉപയോഗിക്കുന്ന പെര്‍ഫ്യും ഇഷ്ടമല്ല. ഞാന്‍ കെട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ല. ഒന്നും കഴിക്കുന്നില്ല. ഇത്രയും വര്‍ഷം വീട്ടിലല്ലേ ജീവിച്ചത്. അവിടെയാകുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരിക്കും കുറച്ച് ദിവസം പോയി നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞു. 8-9 വീക്ക് വരെ പീക്ക് ആയിരുന്നു. '' എന്നാണ് അശ്വിന്‍ പറയുന്നത്. രാവിലെ മുതല്‍ രാത്രി വരെ വൊമിറ്റിംഗ് തന്നെയായിരുന്നുവെന്നും അശ്വിന്‍ പറയുന്നുണ്ട്. പ്ലാന്‍ഡ് ആയിരുന്നു പക്ഷെ ആ പ്ലാന്‍ ഇത്രയും വേഗം നടപ്പിലാകുമെന്ന് കരുതിയില്ലെന്നും താരങ്ങള്‍ പറയുന്നുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X