'ദിയക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ?'; അശ്വിന്റെ വീട്ടിലെത്തിയപ്പോഴുള്ള പെരുമാറ്റം; വീ‌ട് മാറുമെന്ന് ദിയ

സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ് ദിയ കൃഷ്ണയുടെ വിശേഷങ്ങൾ. കൃഷ്ണകുമാർ കുടുംബത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർ ദിയ കൃഷ്ണയാണ്. കുടുംബത്തിലെ മറ്റ് അം​ഗങ്ങളാരും സ്വകാര്യ വിഷയങ്ങൾ വലിയ തോതിൽ സ്വന്തം ചാനലിൽ വിഷയമാക്കാറില്ല. പ്രണയമുൾപ്പെടെയുള്ള കാര്യങ്ങളിൽ ദിയയുടെ ചേച്ചി അഹാന കൃഷ്ണ മൗനം പാലിക്കാറാണ് പതിവ്. എന്നാൽ ദിയ അങ്ങനെയല്ല. പ്രണയവും പ്രണയത്തകർച്ചകളുമെല്ലാം ദിയക്ക് കണ്ടന്റാണ്.

സോഷ്യൽ മീഡിയയിൽ താരമായി മാറിയ ശേഷം ദിയയുടെ ജീവിതത്തിലേക്ക് കടന്ന് വന്നവരെയും പോയവരെയും ആരാധകർക്ക് അറിയാം. മുൻ കാമുകൻ വൈഷ്ണവുമായുള്ള ബ്രേക്കപ്പിനെക്കുറിച്ച് താരം തുറന്ന് സംസാരിക്കുകയുണ്ടായി. തന്റെ എല്ലാ കാമുകൻമാരും തന്നെ ഉപേക്ഷിച്ച് മറ്റ് പെൺകുട്ടികളുടെ പിന്നാലെ പോകുകയാണുണ്ടായതെന്നും ദിയ തുറന്ന് പറഞ്ഞു. വിഷമ ഘട്ടത്തിലാണ് സുഹൃത്തായ അശ്വിൻ ​ഗണേശുമായി ദിയ അടുക്കുന്നത്.

Diya Krishna

തന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് ദിയ അശ്വിനെ പരിചയപ്പെടുത്തിയത്. അധികം വൈകാതെ ഇവർ പ്രണയം തുറന്ന് പറഞ്ഞു. അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗായി തുടരുകയാണ്. അശ്വിനെ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് ദിയ അറിയിച്ചിട്ടുണ്ട്. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് ദിയ പറയുന്നത്.

ദിയയുടെ കുടുംബം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ കൃഷ്ണ. എന്റെയും അശ്വിന്റെയും വീടെന്ന് പറഞ്ഞാണ് ദിയ പരിചയപ്പെടുന്നത്. അശ്വിന്റെ അമ്മയെയും അച്ഛനെയും വീഡിയോയിൽ കാണാം. അമ്മയുമായി രസകരമായി ദിയ സംസാരിക്കുന്നുണ്ട്. അമ്മയുണ്ടാക്കിയ ഭക്ഷണവും മറ്റും ദിയ കഴിക്കുന്നുമുണ്ട്.

Diya Krishna

വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. അശ്വിന്റേത് സാധാരണ കുടുംബമാണെന്ന് കാഴ്ചക്കാർ ചൂണ്ടിക്കാട്ടുന്നു. 'ദിയയുടെയും അശ്വിന്റെയും ലൈഫ്സ്റ്റെെൽ വേറെയാണ്. ഭാവിയിൽ ദിയ പലതും അഡ‍്ജസ്റ്റ് ചെയ്യേണ്ടി വരും. അശ്വിൻ വളരെ നല്ല കുട്ടിയാണ് എല്ലാം നന്നായിരിക്കട്ടെ,' എന്നാണ് ഒരാളുടെ കമന്റ്. ഇതിന് ദിയ മറുപടിയും നൽകി. അശ്വിനൊപ്പം ജീവിക്കാൻ എനിക്ക് മറ്റൊരു വീടുണ്ടാകും. അതിനാൽ അഡ്ജസ്റ്റ്മെന്റെന്ന കാര്യം വരുന്നില്ലെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി. ഇത്തരത്തിലുള്ള കമന്റുകൾ പിന്നെയും വന്നു.

'ഇവളെ വിവാഹം ചെയ്താൽ അശ്വിന്റെ അമ്മയുടെ കാര്യം പോയത് തന്നെ, ഇവൾ ഇപ്പോഴേ അമ്മായിയമ്മ ആക്കിക്കൊടുത്ത ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ, അവർക്ക് കൊടുത്തിട്ട് കഴിക്കണം, ഭക്ഷണം ഉണ്ടാക്കണം എന്ന വിവരം പോലുമില്ല,' എന്നാണ് ഒരു കമന്റ്. 'അശ്വിൻ സുമഖനാണെന്നതിൽ സംശയമില്ല. പക്ഷെ എന്തിനാണ് അശ്വിനെ എപ്പോഴും പാവമെന്ന് വിളിക്കുന്നതെന്ന് മനസിലാകുന്നില്ല. രണ്ട് പേരും നേട്ടമുണ്ടാക്കുന്ന ബന്ധമാണിത്. രണ്ട് പേരും അവരുടെ ഇൻസ്റ്റ​ഗ്രാം ​ഗെയിമിൽ ശ്രദ്ധ നൽകുന്നുണ്ട്. ഈ ബന്ധമുണ്ടാക്കുന്ന ചർച്ചകളിൽ നിന്നും നേട്ടമുണ്ടാക്കുന്നു. അശ്വിൻ ഇൻസ്റ്റ​ഗ്രാം പ്രെെവറ്റ് മോഡിലാക്കുന്നത് ഇതിന് ഉദാഹരണമാണ് '

'പ്രത്യേകിച്ചും പ്രൊപ്പോസൽ സമയത്ത്. കാരണം ആ സമയത്ത് ആളുകൾ അവനെക്കുറിച്ചറിയാൻ ആകാംക്ഷ കാണിക്കും. പബ്ലിക് അക്കൗണ്ട് ആണെങ്കിൽ ഫോളോ ചെയ്യാതെ സ്റ്റോറിയും പോസ്റ്റും നോക്കുകയേയുള്ളൂ. എന്നാൽ അശ്വിൻ മാത്രമാണ് നേട്ടമുണ്ടാക്കുന്നതെന്ന് പറയുന്നില്ല. ദിയക്കും നേട്ടമുണ്ട്. സോളോ കണ്ടന്റിനേക്കാൾ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നു,' എന്നാണ് ഒരാളുടെ കമന്റ്. കമന്റിന് ദിയ മറുപടി നൽകിയിട്ടില്ല.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X