അന്നത്തെ പോലെയല്ലല്ലോ, അകൽച്ച തോന്നുന്നു; ഇതൊക്കെ അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടുമോ; ദിയയോട് ആരാധകർ

യൂട്യൂബ് വ്ലോ​ഗർമാരിൽ കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നവരിൽ ഒരാളാണ് ദിയ കൃഷ്ണ. ലക്ഷക്കണക്കിന് പേരാണ് ദിയയുടെ വീഡിയോകൾ കാണുന്നത്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും ദിയയാണ് കുറേക്കൂടി കൂടുതൽ ചർച്ചയാകാറ്. ഇതിന് കാരണം തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും ദിയ പങ്കുവെക്കുന്നത് കൊണ്ടാണ്. മറ്റ് മൂന്ന് സഹോദരിമാകും സോഷ്യൽ മീഡ‍ിയയിൽ സജീവമാണെങ്കിലും സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നു.

എന്നാൽ ദിയ കൃഷ്ണ തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരിയാണ്. പ്രണയത്തെക്കുറിച്ചും പ്രണയത്തകർച്ചകളെക്കുറിച്ചുമെല്ലാം ദിയ വ്ലോ​ഗുകളിൽ സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് ദിയ കൃഷ്ണ വിവാഹിതയായത്. അശ്വിൻ കൃഷ്ണ എന്നാണ് ഭർത്താവിന്റെ പേര്. ഇരുവരും കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. അശ്വിനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ദിയ. ഇടയ്ക്ക് ചില സന്തോഷകരമായ നിമിഷങ്ങൾ വ്ലോ​ഗുകളിൽ പങ്കുവെക്കാറമുണ്ട്.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

ഇത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയയിപ്പോൾ. അശ്വിന്റെ വീട്ടിൽ പോയ ദിവസമാണ് ദിയ വ്ലോ​ഗിലൂ‌ടെ പങ്കുവെച്ചത്. എന്നാൽ ഇത്തവണ ദിയക്ക് സബ്സ്ക്രെെബേർസിൽ നിന്ന് വരുന്നത് നെ​ഗറ്റീവ് കമന്റുകളാണ്. അശ്വിന്റെ വീട്ടുകാരും ദിയയും തമ്മിലുള്ള ഇടപഴകലിൽ എന്തോ അകൽച്ച തോന്നുന്നുണ്ടെന്ന് ഫോളോവേഴ്സ് പറയുന്നു.

പ്രത്യേകിച്ചും അശ്വിന്റെ ചേട്ടൻ മകൾ ദിയയോട് നേരത്തെ വലിയ അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കുട്ടിയും ദിയയിൽ നിന്ന് മാറി നിൽക്കുന്നെന്ന് കമന്റ് ബോക്സിൽ അഭിപ്രായം വരുന്നുണ്ട്. വീഡിയോയ്ക്കിടെ ദിയ അശ്വിന്റെ പൂണൂലിനെക്കുറിച്ച് തമാശ രൂപേണ ഒരു കാര്യം പറഞ്ഞു. ഇതും പലർക്കും ഇഷ്ടപ്പെട്ടില്ല. ഭർത്താവിനെ ഇങ്ങനെ കളിയാക്കുന്നത് ശരിയല്ല, അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടേക്കില്ല എന്നൊക്കെ കമന്റുകൾ വന്നു.

Diya Krishna
Photo Credit: https://www.instagram.com/_diyakrishna

ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്, അശ്വിന്റെ വീട്ടിൽ നിന്നും വാഴയ്ക്ക അപ്പം കഴിക്കാൻ പോകുകയാണെന്നും ദിയ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. ദിയ വീട്ടിൽ പാചകം ചെയ്യാറില്ലേ എന്നാണ് ചിലരുടെ ചോദ്യം..അതേ സമയം ദിയയെ അനുകൂലിച്ച് കൊണ്ടും കമന്റുകളുണ്ട്. കുറച്ച് നേരം മാത്രമുള്ള വീഡിയോകൾ കണ്ട് ഒരാളെ വിലയിരുത്തരുതെന്ന് ഇവർ വാദിക്കുന്നു.

ദിയയുടെ പല വ്ലോ​ഗുകൾക്കും താഴെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്. എന്നാൽ ദിയ പൊതുവെ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാറില്ല. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായതിനാൽ തന്നെ ആരാധകർക്കൊപ്പം ഹേറ്റേഴ്സും ദിയക്കുണ്ട്. ദിയ നടത്തിയ പരാമർശങ്ങളും നേരത്തെ വിവാദമായിട്ടുമുണ്ട്. നെ​ഗറ്റീവ് കമന്റുകളെ അവ​ഗണിക്കാറാണ് പതിവെന്നും കുറ്റം പറയുന്നവരെ കാര്യമാക്കാറില്ലെന്നും ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദിയയുടെ പുതിയ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X