മാതാപിതാക്കൾക്ക് ഭർത്താവ് പണം നൽകുന്നു, സ്വന്തം കുടുംബമുണ്ടെന്ന് മറക്കുന്നു; ദിയ അശ്വിന്റെ കുടുംബത്തിനെതിരെ?

By Desk

ദിയ കൃഷ്ണയുടെ അഭിപ്രായങ്ങളും നിലപാ‌ടുകളും എപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ചുള്ള ദിയയുടെ അഭിപ്രായങ്ങൾ പലർക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല. നാർസിസമാണ് ദിയ പ്രകടമാക്കുന്നതെന്ന് റെഡിറ്റിലുൾപ്പെടെ വ്യാപക വിമർശനം വരാറുണ്ട്. ഭർത്താവിന്റെ കാര്യത്തിൽ അത്രയും കാർക്കശ്യം ദിയക്കുണ്ട്. ഭർത്താവ് അമ്മ, അച്ഛൻ, സഹോദരങ്ങൾ എന്നിവരേക്കാളെല്ലാം തന്നെ സ്നേ​ഹിക്കണമെന്ന് ദിയ പറയുന്നു. ഇത് ന്യായമായ ആവശ്യവുമാണ്. എന്നാൽ ഇതേ ഭർത്താവിനോട് യാതൊരു മര്യാദയും കാണിക്കാതെ ഇടിച്ച് താഴ്ത്തി സംസാരിക്കുന്നതാണ് ദിയയുടെ പ്രകൃതമെന്നാണ് പ്രധാന വിമർശനം.

ഇപ്പോഴിതാ ഭർത്താവ് തന്റെ മാതാപിതാക്കൾക്ക് വേണ്ടി പണം ചെലവഴിക്കുന്നതിനെതിരെ ദിയ കൃഷ്ണ പങ്കുവെച്ച റീൽ ആണ് ശ്രദ്ധ നേടുന്നത്. ഇന്ത്യൻ കുടുംബങ്ങളിൽ ഒരു മകനെ വളർത്തുന്നത് അവന്റെ സ്വന്തം ജീവിതം ഉണ്ടാക്കാനല്ല. മാതാപിതാക്കൾക്ക് എന്നത്തേക്കും സാമ്പത്തികമായി ആശ്രയിക്കാനാണ്. ഒരുപാട് മിഡിൽ ക്ലാസ് കുടുംബങ്ങളിൽ മകനിൽ നിന്ന് മാതാപിതാക്കൾ പണം കടത്തുന്നു.

Diya Krishna

അവർക്ക് പണമുണ്ടെങ്കിൽ പോലും. അവർക്ക് മകന്റെ പണമില്ലാതെ ജീവിക്കാം. എന്നാൽ നാണമില്ലാതെ അവർ മക്കളിൽ പണം കടത്തുന്നു. എപ്പോഴാണ് പണം അയക്കുകയെന്ന് അവർ നാണമില്ലാതെ ചോദിക്കുന്നു. സ്വന്തം ഭാര്യയെയും കുഞ്ഞിനെ‌യും മാറ്റി നിർത്തി ഈ മക്കൾ മാതാപിതാക്കൾക്ക് പണം കൊടുക്കുന്നു. ഇതാണ് എന്റെ ആദ്യ ബന്ധം തകരാൻ കാരണമെന്നാണ് ഒരു സ്ത്രീ റീലിൽ പറയുന്നത്. ഇതാണ് ദിയ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.

ദിയ തന്റെ ഭർത്താവിന്റെ മാതാപിതാക്കളെ പരോക്ഷമായി അപമാനിക്കുന്നത് സ്ഥിരമാക്കിയിരിക്കുന്നു എന്നാണ് റെഡിറ്റിൽ വരുന്ന അഭിപ്രായം. ആദ്യമായല്ല ദിയ ഇങ്ങനെ ചെയ്യുന്നത്. അശ്വിനെ വളരെ ബുദ്ധിമുട്ടിയാണ് മാതാപിതാക്കൾ പഠിപ്പിച്ചത്. ജോലി നേടിയാൽ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അശ്വിനില്ലേയെന്നും നെറ്റിസൺ ചോദിക്കാറുണ്ട്. വിവാഹ ജീവിതത്തിൽ ദിയക്ക് ഇപ്പോഴേ അതൃപ്തി തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. അശ്വിനുമായി അടുത്ത് വളരെ പെട്ടെന്ന് തന്നെ ദിയ വിവാഹജീവിതത്തിലേക്ക് കടന്നു. അധികം വെെകാതെ കുഞ്ഞും ജനിച്ചു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X