അച്ഛന്റെയും അശ്വിന്റെയും ആശയങ്ങൾ ഒരുപോലെ; അവർ ഇരുന്ന് സംസാരിച്ചാൽ...; വീട്ടിൽ ആരുമായാണ് അടുപ്പമെന്നും ദിയ

ദിയ കൃഷ്ണയുടെ പ്രണയമാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ച. കാമുകൻ അശ്വിൻ ​ഗണേശിനൊപ്പം പ്രണയ കാലം ആസ്വദിക്കുകയാണ് ദിയ കൃഷ്ണ. അശ്വിന്റെ സർപ്രെെസ് പ്രൊപ്പോസൽ വീഡിയോ ലക്ഷക്കണക്കിന് പേരാണ് യൂട്യൂബിൽ കണ്ടത്. തന്റെ മുൻ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം ദിയ കൃഷ്ണ നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രണയിച്ചവരെല്ലാം തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ദിയ തുറന്ന് പറഞ്ഞു. തന്നെ മനസിലാക്കുന്ന പങ്കാളിയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണയിന്ന്.

ഈ വർഷമോ അടുത്ത വർഷമോ താൻ വിവാഹിതയാകുമെന്ന് ദിയ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ചേച്ചി അഹാന കൃഷ്ണ വിവാഹം ചെയ്തില്ലല്ലോ എന്ന ചോദ്യം ഉയരുന്നുണ്ട്. അഹാനയ്ക്ക് ഇപ്പോൾ കരിയറിലേക്ക് ശ്രദ്ധ കൊടുക്കാനാണ് താൽപര്യമെന്നാണ് ദിയ പറയുന്നത്. ദിയയുടെ കുടുംബം ഇതുവരെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ദിയയുടെ തീരുമാനത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ട് അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ കമന്റുകൾ വരുന്നുണ്ട്. സിന്ധു കൃഷ്ണയ്ക്ക് മകളുടെ തീരുമാനത്തിൽ വിഷമം ഉണ്ടെന്ന് വരെ അഭിപ്രായം വരുന്നുണ്ട്.

Diya Krishna

താൻ ഇടയ്ക്കിടെ ബോയ്ഫ്രണ്ട്സിനെ മാറ്റുമെന്ന് വീട്ടുകാർ കരുതുന്നുണ്ടെന്ന് മുമ്പൊരിക്കൽ ദിയ കൃഷ്ണ തുറന്ന് പറയുകയുമുണ്ടായി. വീട്ടുകാരിൽ നിന്നും ദിയ ഇപ്പോൾ അകലം കാണിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. അഭ്യൂഹങ്ങളും ​ഗോസിപ്പുകളുമൊന്നും കാര്യമാക്കാതെ പ്രണയ കാലം ആസ്വദിക്കുകയാണ് ദിയ. അശ്വിനെക്കുറിച്ചും തന്റെ വീട്ടുകാരെക്കുറിച്ചും സംസാരിക്കുകയാണ് ദിയയിപ്പോൾ. ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്.

അശ്വിനും തന്റെ പിതാവ് കൃഷ്ണകുമാറും പെട്ടെന്ന് അടുക്കാൻ സാധ്യതയുണ്ടെന്ന് ദിയ കൃഷ്ണ പറയുന്നു. സംസാരിച്ച് തുടങ്ങിക്കഴിഞ്ഞാൽ അച്ഛനുമായിട്ടായിരിക്കും അശ്വിൻ പെട്ടെന്ന് കണക്ട് ആവുകയെന്ന് കരുതുന്നു. ഇവന്റെയും എന്റെ അച്ഛന്റെയും പല തരം ഐഡിയോളജികൾ ഒരേപോലെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇവൻ ചില കാര്യങ്ങൾ പറയുമ്പോൾ എന്താണ് നീ എന്റെ അച്ഛനെ പോലെ സംസാരിക്കുന്നതെന്ന് തോന്നും. ഇപ്പോൾ ഹൻസികയുടെ ചില കോമഡികളൊക്കെ ഇവൻ ഇടയ്ക്കിടെ പറയാറുണ്ട്. താരതമ്യേന അശ്വിൻ വീട്ടുകാരിൽ ഇപ്പോൾ ഹൻസികയുമായിട്ടാണ് ക്ലോസ്.

Diya Krishna

പക്ഷെ നാളെ ഒരു ദിവസം ഇതുപോലെ ഇരുന്ന് സംസാരിക്കാൻ പറ്റിയാൽ എന്റെ അച്ഛനുമായിട്ടായിരിക്കും അശ്വിൻ കൂടുതൽ അടുക്കുകയെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. അശ്വിന്റെ അമ്മ തനിക്ക് സുഹൃത്തിനെ പോലെയാണെന്നും ദിയ പറയുന്നു. തന്നോട് അവർ കഷ്ടപ്പെട്ട് തമിഴ് സംസാരിക്കും. മലയാളത്തിൽ പറഞ്ഞാൽ മതിയെന്ന് താൻ പറയും. അശ്വിനെയും ചേട്ടനെയും അധ്വാനിച്ച് പഠിപ്പിച്ചത് അമ്മയാണ്. അവർ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും ദിയ കൃഷ്ണ ചൂണ്ടിക്കാട്ടി.

ദിയയുടെ പുതിയ ബന്ധത്തിൽ എല്ലാ വിധ ആശംസകളും ആരാധകർ അറിയിക്കുന്നുണ്ട്. മുൻ പ്രണയം തകർന്നപ്പോഴുള്ള സാഹചര്യത്തെക്കുറിച്ച് ദിയ കൃഷ്ണ നേരത്തെ സംസാരിച്ചിട്ടുണ്ട്. ബന്ധങ്ങളിൽ ഞാനെന്റെ നൂറ് ശതമാനവും നൽകി. പ്രണയിച്ച എല്ലാവരും മറ്റ് പെൺകുട്ടികൾക്കായി എന്നെ വഞ്ചിച്ചു. ഞാൻ എന്റെ നൂറ് ശതമാനം നൽകിയിട്ടും അവർക്കത് മതിയായില്ല. താൻ ആത്മാർത്ഥത കാണിച്ചതിനാൽ എല്ലാം മറന്ന് മുന്നോട്ട് പോകാൻ തനിക്ക് വലിയ സമയമൊന്നും വേണ്ടി വന്നില്ലെന്ന് ദിയ കൃഷ്ണ തുറന്ന് പറഞ്ഞു,

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X