എന്താണവൾ വിചാരിക്കുന്നത്?; പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡ; പ്രാപ്തിക്കെതിരെ ദിയ കൃഷ്ണ

സോഷ്യൽ മീഡിയ ഇന്റഫ്ലുവൻസേർസ് ആയതിനാൽ ന‌ടൻ കൃഷ്ണകുമാറിന്റെ കുടുംബം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകളാൽ നടൻ കുടുംബത്തിന് നേരെ സൈബറാക്രണവും രൂക്ഷമാണ്. തനിക്ക് നേരെ വന്ന മോശം കമന്റുകളെക്കുറിച്ച് അഹാനയും ദിയ കൃഷ്ണയുമെല്ലാം നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. അടുത്തിടെയാണ് താര കുടുംബം മറ്റ് ചില വിവാദങ്ങളിൽ പെ‌ട്ടത്.

മുൻ ബി​ഗ് ബോസ് താരം റിയാസ് സലിം, ഇൻഫ്ലുവൻസർ എലിസബത്ത് പ്രാപ്തി എന്നിവരാണ് കൃഷ്ണകുമാറിനും കുടുംബത്തിനും നേരെ രം​ഗത്ത് വന്നത്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകളും പരാമർശവുമാണ് വിവാദത്തിന് കാരണമായത്. മുമ്പൊരിക്കൽ കൃഷ്ണകുമാർ പങ്കുവെച്ച വീഡിയോയിലെ ജാതീയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചു.

Prapti Elizabeth, Ahaana

റിയാസ് സലിം ഈ വീഡിയോ പങ്കുവെച്ച് കൊണ്ട് കൃഷ്ണകുമാറിനെ വിമർശിച്ചു. എന്നാൽ ഇതിലേക്ക് കുടുംബത്തെക്കൂ‌ടി വലിച്ചിഴച്ചതോടെ അഹാന കൃഷ്ണ പ്രതികരിച്ചു. അഹാനയുടെ ഇളയ സഹോദരി ഹൻസിക ഹോമോഫോബിക് ആണെന്ന വിമർശനവും റിയാസ് സലിം ഉന്നയിച്ചു. എന്നാൽ ഈ വാദം തെറ്റാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് അഹാന രം​ഗത്ത് വന്നത്. റിയാസ് സലിം ഫേക്ക് ഫെമിനിസ്റ്റ് ആണെന്ന് അ​ഹാന തുറന്നടിച്ചു.

റിയാസ് സലിമിന് പിന്നാലെയാണ് ഇൻഫ്ലുവൻസർ പ്രാപ്തി എലിസബത്ത് കൃഷ്ണകുമാറിനുമെതിരെ വിമർശനവുമായി വന്നത്. കൃഷ്ണകുമാർ ഇസ്രായേലിനെ അനുകൂലിച്ചതിനെരെ പ്രാപ്തി എലിസബത്ത് സംസാരിച്ചു. നടന്റെ കുടുംബത്തിന്റെ ഫോട്ടോ പങ്കുവെച്ചും പ്രാപ്തി എലിസബത്ത് കുറ്റപ്പെടുത്തി. ഇതിനെതിരെയും അഹാന രം​ഗത്ത് വന്നു. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ വിവാദങ്ങളിലേക്ക് കുടുംബത്തെ വലിച്ചിഴച്ചെന്നും എലിസബത്ത് സൈബർ ബുള്ളിയിം​ഗ് ആണ് ചെയ്തതെന്നും അഹാന കൃഷ്ണ തുറന്നടിച്ചു.

Diya Krishna, Prapti Elizabeth

ഇപ്പോഴിതാ പ്രാപ്തി എലിസബത്തിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് അഹാനയുടെ സഹോദരി ദിയ കൃഷ്ണ. 'ഈ സ്ത്രീ അവരുടെ പ്രത്യയശാസ്ത്രവുമായി ഞങ്ങൾ ചേർന്ന് നിൽക്കാത്തതിന്റെ പേരിൽ ആക്രമിക്കാൻ ശ്രമിച്ചതാണ്. എന്താണവൾ വിചാരിക്കുന്നത്?'

'ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്നവരെയെല്ലാം ഞങ്ങൾ ആക്രമിച്ചാൽ എങ്ങനെയുണ്ടാകും. ഏജിം​ഗ് ലൈക്ക് ഫൈൻ വൈൻ എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്,' ദിയ കൃഷ്ണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചതിങ്ങനെ.

നേരത്തെ റിയാസ് സലിമിനെയും ദിയ കൃഷ്ണ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ എന്റെ കുടുംബത്തിന് നേരെ കുരച്ച പട്ടിയുടെ വാല് മുറിഞ്ഞു എന്നാണ് ദിയ കൃഷ്ണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ഇൻഫ്ലുവൻസറും സംരഭകയുമാണ്. നിലവിലെ വിവാദങ്ങളോട് കൃഷ്ണകുമാർ പ്രതികരിച്ചിട്ടില്ല.

അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ തങ്ങൾക്ക് നേരെ സൈബറാക്രമണം വരുന്നതെന്തിനെന്ന ചോദ്യം നേരത്തെയും അഹാന ഉന്നയിച്ചിട്ടുണ്ട്. നടിയുടെ കരിയറിനെയും ഇത് ബാധിക്കുന്നുണ്ടെന്ന അഭിപ്രായങ്ങൾ നേരത്തെ വന്നിട്ടുണ്ട്. അടിയാണ് അഹാന നായികയായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷൈൻ ടോം ചാക്കോ നായകനായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു. അഹാനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X