'ബ്രഹ്മചാരിയായിരുന്നപ്പോൾ മൂന്ന് നൂലായിരുന്നു വിവാഹശേഷം ആറായി, കുഞ്ഞ് പിറന്നാൽ ഒമ്പതാകും'; വിശേഷങ്ങളുമായി ദിയ

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബർ അ‍ഞ്ചിന് തിരുവനന്തപുരത്ത് വെച്ചാണ് ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും വിവാ​​​ഹിതരായ്. കൃഷ്ണകുമാറിന്റെ നാല് മക്കളിൽ സിനിമയിൽ അരങ്ങേറാത്തത് ദിയ കൃഷ്ണ മാത്രമാണ്. അഹാന മലയാളത്തിലെ മുൻനിര യുവനടിമാരുടെ ലിസ്റ്റിലുൾപ്പെട്ടയാളാണ്. വൺ എന്ന മമ്മൂട്ടി ചിത്രത്തിലെ വിദ്യാർത്ഥിനിയുടെ കഥാപാത്രം അവതരിപ്പിച്ചാണ് ഇഷാനി അച്ഛന്റെയും ചേച്ചിയുടേയും വഴിയെ അഭിനയത്തിലേക്ക് എത്തിയത്.

ഏറ്റവും ഇളയവൾ ഹൻസിക ലൂക്ക എന്ന സിനിമയിൽ അഹാനയുടെ ബാല്യം കാലം അവതരിപ്പിച്ചാണ് അരങ്ങേറിയത്. സോഷ്യൽമീ‍ഡിയ ഇൻഫ്ലൂവൻസർ, മോഡലിങ്, യുട്യൂബർ എന്ന നിലയിലെല്ലാം കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സജീവമാണ്. ഭാവിയിൽ അഹാനയെപ്പോലെ ഇഷാനിയും ഹ​ൻസികയുമെല്ലാം തിരക്കുള്ള യുവനടിമാരായി മാറിയേക്കും. അതേസമയം സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറും മാത്രമല്ല ദിയ ഒരു സംരംഭകയുമാണ്.

Diya krishna aswin ganesh
Photo Credit: https://www.instagram.com/_diyakrishna_

ഓ ബൈ ഓസി എന്ന പേരിൽ ദിയ ആരംഭിച്ച ഫാൻസി ജ്വല്ലറികളുടെ സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. വിവാഹശേഷം ഭർത്താവ് അശ്വിനൊപ്പം സ്വന്തം വീടിനോട് ചേർന്ന് വാങ്ങിയ ഫ്ലാറ്റിലാണ് ദിയയുടെ താമസം. യുട്യൂബ് വ്ലോ​ഗുമായും സജീവമായ ദിയ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്ര​ദ്ധിക്കപ്പെടുന്നത്. അശ്വിന്റെ അമ്മയ്ക്കൊപ്പമുള്ള കുറച്ച് നിമിഷങ്ങളാണ് വീഡിയോയായി ദിയ പങ്കിട്ടത്.

ദിയയെ പോലെ തന്നെ അമ്മായിയമ്മയ്ക്കും ഒരു ചെറുകിട സംരംഭമുണ്ട്. ഓഡറുകൾ ലഭിക്കുന്നതിന് അനുസരിച്ച് അച്ചാറുകൾ, സ്ക്വാഷ്, സർബത്ത് തുടങ്ങിയവയെല്ലാം അശ്വിന്റെ അമ്മ തയ്യാറാക്കി വിൽപ്പന നടത്തുന്നുണ്ട്. അമ്മായിയമ്മ തയ്യാറാക്കുന്ന വിവിധതരം സ്ക്വാഷുകളുടെയും സർബത്തുകളുടെയും തമിഴ്നാട് സ്പെഷ്യൽ വിഭവങ്ങളുടെയും ഫാനാണ് ദിയയും.

യാത്രകളും ബിസിനസുമായി ബന്ധപ്പെട്ട തിരക്കുമെല്ലാം ഉള്ളതിനാൽ വിരളമായി മാത്രമാണ് അശ്വിന്റെ കുടുംബത്തോടൊപ്പം ദിയയ്ക്ക് സമയം ചിലവഴിക്കാൻ കഴിയുന്നത്. ദിയ ചെന്നപ്പോൾ അമ്മായിയമ്മ തമിഴ്നാട് സ്പെഷ്യൽ തക്കാളി ത്വക്കുണ്ടാക്കുന്ന തിരക്കിലായിരുന്നു. ദിയയും എല്ലാത്തിനും സഹായിയായി അമ്മായിയമ്മയ്ക്കൊപ്പം നിന്നു. മരുമകൾ വന്ന ദിവസമായതുകൊണ്ട് അശ്വിന്റെ അമ്മ ദിയയ്ക്ക് പ്രിയപ്പെട്ട തൈര്സാദം, വെണ്ടക്ക സാമ്പാർ, പഴം പൊരി മുതലായവയെല്ലാം തയ്യാറാക്കി വെച്ചിരുന്നു.

അശ്വിന്റെ കുടുംബം തമിഴ് ബ്രാഹ്മിൺസാണ്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വന്ന് സെറ്റിലായതുകൊണ്ട് അശ്വിനും കുടുംബവും പച്ചവെള്ളം പോലെ മലയാളം സംസാരിക്കും. അശ്വിൻ ധരിച്ചിരിക്കുന്ന പൂണൂലിനെ കുറിച്ചും ദിയ വീഡിയോയിൽ വിശദീകരിച്ചു. മൂന്ന് നൂലുകൾ ചേർത്ത പൂണൂലായിരുന്നു വിവാഹത്തിന് മുമ്പ് വരെ അശ്വിൻ ധരിച്ചിരുന്നത്.

Diya krishna aswin ganesh
Photo Credit: https://www.instagram.com/_diyakrishna_

വിവാഹിതനായശേഷം ​ഗൃഹനാഥനായതിനാൽ ആചാരപ്രകാരം മൂന്ന് നൂലുകൾ കൂട്ടി ചേർത്ത് ആറ് നൂലുകളുള്ള പൂണൂലായി. ഇനി കുഞ്ഞ് പിറന്ന് കഴിയുമ്പോൾ നൂലുകളുടെ എണ്ണം ഒമ്പതാകും എന്നാണ് ദിയ പറഞ്ഞത്. ഒരു കുഞ്ഞ് കൂടി പിറന്ന് കഴിഞ്ഞാൽ ലൈഫ് ഫുൾ ഫില്ലായതുപോലെയാണെന്നും അമ്മായിയമ്മ ഇരുവരോടുമായി പറഞ്ഞപ്പോൾ ദിയയും അശ്വിനും ചിരിക്കുന്നതും വീഡിയോയിൽ കാണാം.

കുക്ക് വിത്ത് മാമിയാർ എന്ന തലക്കെട്ടോടെയാണ് ദിയ പുതിയ വ്ലോ​ഗ് വീഡിയോ പങ്കിട്ടത്. ആരാധകർ ഏറെയുള്ളത് ദിയ-അശ്വിന്റെ അമ്മ കോമ്പോയിലുള്ള വ്ലോ​ഗ് വീഡിയോകൾക്കാണ്. പതിവുപോലെ താരപുത്രിയുടെ പുതിയ വ്ലോ​ഗും ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ചു. അമ്മായിയമ്മ-മരുമകൾ കോമ്പോയെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും.

തൈര് സാദം കുഴച്ച് ദിയയ്ക്ക് വാരികൊടുക്കുന്ന മീനമ്മയെ കണ്ടപ്പോൾ മനസ് നിറ‍ഞ്ഞുവെന്നാണ് കമന്റുകൾ ഏറെയും. ദിയയ്ക്കും അശ്വിനും ഉള്ളതുപോലെ തന്നെ ദിയയുടെ വ്ലോ​ഗിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ മീനമ്മയ്ക്കും ആരാധകരായി തുടങ്ങി. വിവാഹിതയായശേഷം ദിയ കൂടുതൽ സുന്ദരിയായി മാറിയെന്നുള്ള കമന്റുകളുമുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X