അശ്വിന്‍ ഇന്ന് ഉറങ്ങില്ല, ഭര്‍ത്താവായ ശേഷം കിടിലന്‍ സര്‍പ്രൈസൊരുക്കി ദിയ; സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍

കഴിഞ്ഞ മാസം കേരളത്തിലേറ്റവും തരംഗം സൃഷ്ടിച്ച താരവിവാഹമായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും. ഏറെ കാലം സുഹൃത്തുക്കളായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരാവുന്നത്. വളരെ ലളിതമായി എന്നാല്‍ ആഘോഷത്തോട് കൂടിയ വിവാഹവിശേഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.

ഇതിനിടയില്‍ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ദിയ. വിവാഹം കഴിഞ്ഞ ഉടനെ താന്‍ ഭര്‍ത്താവിന് ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്നും അത് ഇന്ന് പുറത്ത് വിടാമെന്നുമാണ് വീഡിയോയുടെ തുടക്കത്തില്‍ ദിയ സംസാരിക്കുന്നത്. ശേഷം അശ്വിന്റെ വീട്ടിലേക്ക് പോകുന്നതടക്കം നിരവധി കാര്യങ്ങളും ഉള്‍കൊള്ളിച്ചിരുന്നു.

diya-krishna

വിവാഹം കഴിഞ്ഞതിന് ശേഷം വീണ്ടും അശ്വിന്റെ വീട്ടിലേക്ക് പോകുന്നത് ഇന്നാണെന്ന് പറഞ്ഞാണ് ദിയ സംസാരിച്ച് തുടങ്ങിയത്. ഒന്നാം ഓണത്തിനായിരുന്നു ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയത്. അവിടുന്ന് ഭക്ഷണം കഴിക്കുകയും വീട്ടുകാരുമായി സമയം ചിലവിടുകയും ചെയ്തതിന് ശേഷമാണ് ദമ്പതിമാര്‍ ഒരുമിച്ച് തിരികെ പോരുന്നത്. ശേഷം ദുബായില്‍ നിന്നും കൂട്ടുകാര്‍ കൊണ്ടുവന്ന സര്‍പ്രൈസ് വാങ്ങിക്കാന്‍ പോയി.

ദിയ സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞത് മുതല്‍ താന്‍ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അത് കൈയ്യില്‍ കിട്ടുന്നതിന് മുന്‍പ് മരിച്ച് പോവാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് അശ്വിന്‍ തമാശരൂപേണ പറഞ്ഞത്. അതുവരെ താനെന്തായാലും ജീവനോടെ പിടിച്ച് നിര്‍ത്തുമെന്ന ഉറപ്പ് ദിയയും കൊടുക്കുന്നു. ശേഷം കൂട്ടുകാരെ കാണുകയും അവര്‍ സമ്മാനം കൈമാറുകയും ചെയ്തു.

അവിടെ വെച്ച് തന്നെ സര്‍പ്രൈസ് എന്താണെന്ന് നോക്കിയ അശ്വിന്‍ ഞെട്ടി. പുതിയൊരു ഐഫോണ്‍ ആയിരുന്നു ദിയ വാങ്ങിയത്. കൂട്ടുകാര്‍ മുഖാന്തീരം ദുബായില്‍ നിന്നും നാട്ടില്‍ എത്തിക്കുകയായിരുന്നു. ആദ്യമായിട്ടാണ് താന്‍ സ്വയം ഒരു ഐഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്നതെന്നും ഇതിന് മുന്‍പ് ഓപ്പണ്‍ ചെയ്ത ഫോണാണ് കിട്ടിയിരുന്നതെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ കസിന്‍സിന്റെ കൂടെ ഇരുവരും മൃഗശാല സന്ദര്‍ശിക്കുന്നതിനും മറ്റുമൊക്കെ പോയിരുന്നു.

diya-krishna

അതേ സമയം താരദമ്പതിമാരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ഓസീ നിങ്ങളുടെ ഭര്‍ത്താവ് പണം കൊണ്ട് സാധാരണക്കാരനായിരിക്കാം. പക്ഷെ സ്‌നേഹം കൊണ്ടും കുടുംബം കൊണ്ടും ധനാഡ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ... ജീവിതത്തിലെ ഏറ്റവും ഭാഗ്യകരമായ ഭാഗം എന്താണെന്ന് നിങ്ങള്‍ക്കറിയാം. നഷ്ടവും ലാഭവും കാണാതെ നമ്മുടെ പങ്കാളി നിഷ്‌കളങ്കമായി, സ്‌നേഹിക്കപ്പെടുന്നതാണ്. അശ്വിന്‍ ദിയയുടെ ജീവിതത്തിലേക്ക് വന്നതില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

ദിയ വളരെ സ്‌നേഹമുള്ളവളാണ്. അശ്വിനെ സന്തോഷിപ്പിക്കുന്നതില്‍ അവള്‍ സന്തോഷം കണ്ടെത്തുന്നു. എപ്പോഴും അനുഗ്രഹിക്കപ്പെട്ടവരായി ജീവിക്കൂ.. ദൈവം നിങ്ങള്‍ രണ്ടുപേര്‍ക്കും ഒരുപാട് സന്തോഷവും സമൃദ്ധിയും നല്‍കി അനുഗ്രഹിക്കട്ടെ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

കല്യാണം കഴിഞ്ഞ ഉടനെ ഇങ്ങനെ മാറി താമസിച്ച് ജീവിതം തുടങ്ങിയാല്‍ ആരോടും പ്രശ്‌നങ്ങളില്ലാതെ സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ഇവരെ പോലെ ജീവിക്കാന്‍ മാതാപിതാക്കളുടെ പിന്തുണയില്ലാതെ നടക്കുകയുമില്ല. ദിയയെയും അശ്വിനും വിവാഹത്തിന് മുന്‍പേ ഒരുമിച്ച് ജീവിക്കാനായി ഫ്‌ളാറ്റ് തയ്യാറാക്കിയിരുന്നു. അത് നന്നായെന്നും തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങളുടെ വീഡിയോയ്ക്ക് ലഭിച്ചത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X