ഇനി പരാതി വേണ്ട, ഓമിയെത്തി; ഇങ്ങനെയല്ലല്ലോ പ്രതീക്ഷിച്ചത്, ദിയ മാറി ചിന്തിച്ചതിന് കാരണം?
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ദിയ കൃഷ്ണ കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ചു. ഭർത്താവ് അശ്വിനും മകൻ ഓമിക്കുമൊപ്പമുള്ള ഫോട്ടോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫോട്ടോ വന്ന് ഒരു മണിക്കൂറിനുള്ളിൽ രണ്ടായിരത്തിലേറെ കമന്റുകൾ വന്നു. ഭൂരിഭാഗം പേരും പറയുന്നത് ഓമിയെ കാണാൻ ദിയയുടെ സഹോദരി ഹൻസികയെ പോലെയുണ്ടെന്നാണ്. അശ്വിനെ പോലെയുണ്ടെന്നും കമന്റുകളുണ്ട്. എന്തുകൊണ്ട് കുഞ്ഞിന്റെ മുഖം കാണിക്കുന്നില്ലെന്ന് ദിയയുടെ ആരാധകർ കഴിഞ്ഞ ദിവസങ്ങളിൽ ചോദിക്കുന്നുണ്ടായിരുന്നു. പലരും ഇതിന്റെ പേരിൽ ദിയയെയും അശ്വിനെയും വിമർശിക്കുകയും ചെയ്തു.
കുഞ്ഞിന്റെ മുഖം ദിയ ഒരു വ്ലോഗായി കാണിക്കുമെന്നാണ് ആരാധകർ കരുതിയത്. ഗർഭിണിയായ വിവരവും ഡെലിവറിയുമെല്ലാം ദിയ വ്ലോഗായി പങ്കുവെച്ചിരുന്നു. അതിനാൽ കുഞ്ഞിന്റെ മുഖവും വ്ലോഗിലൂടെയാണ് ജനങ്ങൾക്ക് മുമ്പിലെത്തുകയെന്ന് ഏവരും കരുതി. എന്നാലിപ്പോൾ സർപ്രെെസായി ദിയ കുഞ്ഞിന്റെ ഫോട്ടോ കാണിച്ചിരിക്കുന്നു. ദിയ ഇങ്ങനെ ചെയ്തതിന് കാരണം എന്തായിരിക്കും എന്നാണ് ചിലരുടെ ചോദ്യം.

കുഞ്ഞിന്റെ മുഖം കാണിക്കാത്തതിന് കാരണം അത് പ്രത്യേക വ്ലോഗായി ചെയ്ത് പണമുണ്ടാക്കാനാണെന്ന വിമർശനം കഴിഞ്ഞ ദിവസം വ്യാപകമായി വന്നിരുന്നു. ഈ വിമർശനം ഒഴിവാക്കാൻ വേണ്ടിയായിരിക്കും കുഞ്ഞിന്റെ മുഖം കാണിച്ചതെന്നാണ് ഒരു അഭിപ്രായം. കഴിഞ്ഞ ദിവസം ഓമി സുഖമില്ലാതെ ആശുപത്രിയിലായിരുന്നു.
ഇത് കാരണം ദിയയുടെ ഓണാഘോഷ വ്ലോഗ് പോലും വന്നില്ല. ആദ്യത്തെ വിവാഹ വാർഷികവും ആഘോഷിക്കാൻ പോലും പറ്റിയില്ല. ഇതുകൊണ്ടായിരിക്കാം ഓമിയുടെ പ്രത്യേക വ്ലോഗ് വരാതിരുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
ഓമിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ദിയ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോഴാണ് ഇത് റിവീൽ ചെയ്തത്. ഓമി ജനിച്ചപ്പോൾ മുതലുള്ള ഫോട്ടോകൾ ഈ അക്കൗണ്ടിലുണ്ട്.

സോഷ്യൽ മീഡിയ വഴിയാണ് ദിയ കൃഷ്ണ ഇന്നത്തെ താരമായി മാറിയത്. ഈ ജനശ്രദ്ധ ഇനി ഓമിയിലേക്കും എത്തും. എന്നാൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ സ്വകാര്യത മാനിക്കേണ്ടേ എന്ന ചോദ്യവും വരുന്നുണ്ട്. പല താരങ്ങളും മക്കളുടെ സ്വകാര്യത കണക്കിലെടുത്ത് ഫോട്ടോകൾ പുറത്ത് വിടാറ് പോലുമില്ല. നടി ശ്വേത മേനോൻ മകളെ പൂർണമായും ലെെം ലെെറ്റിൽ നിന്ന് മാറ്റി നിർത്തുന്നു. ക്യാമറ വേണ്ടെന്ന് മകൾ ഇങ്ങോട്ട് പറയുകയായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ ശ്വേത വ്യക്തമാക്കിയിട്ടുണ്ട്. സമാനമായി പല സിനിമാ താരങ്ങളും മക്കളെ ലെെം ലെെറ്റിൽ നിന്നും അകറ്റി നിർത്താറുണ്ട്.
എന്നാൽ ഇൻഫ്ലുവൻസേർസിന്റെ കാര്യം മറിച്ചാണ്. കുഞ്ഞ് ജനിച്ച നിമിഷം മുതലുള്ള ഫോട്ടോകൾ മിക്ക ഇൻഫ്ലുവൻസേർസും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കാരണം ഇവരിൽ പലരും ഫാമിലി വ്ലോഗേർസാണ്. ഒരുപാട് സ്വകാര്യത കാണിച്ചാൽ ഇവരുടെ റീച്ചിനെ ബാധിക്കും. പലപ്പോഴും പല ഫാമിലി വ്ലോഗേർസിനും കുഞ്ഞ് പിറന്നാൽ പ്രധാന കണ്ടന്റ് കുഞ്ഞിന്റെ വിശേഷങ്ങളാണ്. ദിയയും ഇതേ പാതയിലാകാനും സാധ്യതയുണ്ട്. അശ്വിൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം ദിയയുടെ ഭൂരിഭാഗം വ്ലോഗുകളിലും അശ്വിനുണ്ട്. പെട്ടെന്ന് തന്നെ അശ്വിന് ജനപ്രീതി ലഭിച്ചു. കഴിഞ്ഞ വർഷമായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.


Click it and Unblock the Notifications