ഗർഭിണിയായ ദിയ കള്ളുഷാപ്പിൽ; അശ്വിൻ തിന്നതിന്റെ കണക്ക് നിരന്തരം പറയരുത്, ഭർത്താവിനെ ബഹുമാനിക്കാൻ അറിയില്ലേ?

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ദിയ കൃഷ്ണ കടന്നുപോകുന്നത്. കാരണം അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി. മൂന്ന് മാസമാണിപ്പോൾ ദിയയ്ക്ക്. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. കുടുംബവും കുട്ടികളുമായുള്ള ജീവിതം ഏറെ ആ​ഗ്രഹിക്കുന്നയാളായതിനാലാണ് സഹോദരിമാരെക്കാളെല്ലാം മുമ്പ് ഇരുപത്തിയാറാം വയസിൽ തന്നെ ദിയ വിവാഹിതയായത്. വർഷങ്ങളായി പരിചയമുള്ള സുഹൃത്ത് അശ്വിൻ ​ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.

ജൂലൈ മാസത്തിൽ ദിയയ്ക്കും അശ്വിനും ഇടയിലേക്ക് കുഞ്ഞ് എത്തും. കഴിഞ്ഞ ദിവസം താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴുള്ള കുടുംബാം​ഗങ്ങളുടെ പ്രതികരണം വീഡിയോയായി ദിയ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്ര​ഗ്നൻസി കാർവിങ്സിന്റെ ഭാ​ഗമായി കള്ള്ഷാപ്പിലെ ഫുഡ് പരീക്ഷിക്കാൻ അച്ഛനും അശ്വിനുമൊപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ വ്ലോ​ഗായി പങ്കിട്ടിരിക്കുകയാണ് ദിയ.

Diya Krishna

മാംസ്യത്തേക്കാൾ മത്സ്യ വിഭവങ്ങളാണ് അന്നും ഇന്നും ദിയയ്ക്കിഷ്ടം. അതിനാൽ കൂടിയാണ് ​ഗർഭിണിയായിരിക്കെ ഷാപ്പ് ഫുഡ് പരീക്ഷിക്കാൻ എത്തിയത്. മാത്രമല്ല ചില പഴയ ഓർമകൾ വീണ്ടും പൊടി തട്ടിയെടുക്കാൻ കൂടി വേണ്ടിയായിരുന്നു ദിയയുടെ യാത്ര. കാരണം ഭർത്താവ് അശ്വിനെ ആദ്യമായി ദിയ കണ്ടത് പുഞ്ചക്കരി കള്ള് ഷാപ്പിൽ വെച്ചാണ്. അന്ന് നടന്ന ചില രസകരമായ സംഭവങ്ങളും വീഡിയോയിൽ ദിയ വിവരിക്കുന്നുണ്ട്.

ഞാനും അശ്വിനും ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്തേക്ക് അച്ഛനൊപ്പം പോയപ്പോൾ എന്ന തലക്കെട്ടോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. പുഞ്ചക്കരി കള്ള് ഷാപ്പില്‍ വെച്ചായിരുന്നു ഞങ്ങൾ ആദ്യമായി കണ്ടത്. എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു അശ്വിന്‍. കാണും മുമ്പ് സുഹൃത്തുക്കൾ എപ്പോഴും അശ്വിനെ കുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നമ്മുടെ ഗ്യാങ്ങിലേക്ക് എന്തിനാണ് അറിയാത്തൊരാളെ വിളിച്ചതെന്ന് ചോദിച്ച് അന്ന് അശ്വിൻ വന്നപ്പോൾ ഞാൻ സുഹൃത്തുക്കളോട് പരാതി പറഞ്ഞിരുന്നു.

കൂട്ടത്തില്‍ പെട്ടെന്ന് ജോലി കിട്ടിയതും നല്ല സാലറിയുമുള്ള ആളാണ് അശ്വിന്‍. അന്ന് ഞങ്ങൾക്കിടയിൽ അശ്വിൻ വന്നിരുന്നു. പക്ഷെ സംസാരിക്കുകയോ പരിചയപ്പെടുകയോ പോലും ചെയ്തിരുന്നില്ല. ഫുഡ് കഴിച്ച് അശ്വിന്‍ പെട്ടെന്ന് പോയി. അവന്‍ കഴിച്ചതിന്റെ ബില്ല് ഞാന്‍ കൊടുക്കില്ലെന്ന് പറഞ്ഞ് അന്ന് ഞാൻ പ്രശ്‌നമുണ്ടാക്കി. പിന്നെ സുഹൃത്തുക്കൾ എന്നെ സമാധാനിപ്പിച്ചു. പിന്നെ വീണ്ടും അശ്വിനെ ഇതുപോലെ കണ്ടു. അന്ന് ഫുഡ് കഴിച്ചതിന്റെ ബില്ല് അശ്വിനാണ് കൊടുത്തത്.

ബില്ല് വരുന്ന സമയമായപ്പോൾ ഞാൻ അത് അവന്റെ തലയിലിട്ടിട്ട് പോയി എന്നാണ് ദിയ അശ്വിനുമായുള്ള ആദ്യ കൂടിയാക്കാഴ്ചയുടെ അനുഭവം പങ്കിട്ട് പറഞ്ഞത്. കൃഷ്ണകുമാർ ആദ്യമായാണ് ദിയയുടെ ഫേവറേറ്റ് ഫുഡ് സ്പോട്ടിൽ എത്തുന്നത്. ഞണ്ടും ആവോലിയുമൊക്കെയാണ് ദിയ കഴിച്ചത്. ബീഫും അപ്പവുമായിരുന്നു അശ്വിൻ കഴിച്ചത്.

diya krishna

കള്ള് ഷാപ്പും കായലുമൊക്കെയായപ്പോൾ താൻ ഒരു മനസിനക്കരെ വൈബിലാണെന്ന് അശ്വിൻ പറയുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ചില നെ​ഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെട്ടു. അശ്വിന് ഭക്ഷണവും വസ്ത്രവുമൊക്കെ വാങ്ങി കൊടുത്തതിന്റെ കണക്ക് പറഞ്ഞിനാണ് ചിലർ ദിയയെ വിമർശിച്ചത്. അശ്വിന് തിന്നാൻ കൊടുത്തതിന്റെയും ഡ്രസ് വാങ്ങിച്ച് കൊടുത്തതിന്റെയും കണക്കുപറച്ചിൽ കേൾക്കുമ്പോൾ എന്തോ പോലെ എന്നാണ് ഒരാൾ കുറിച്ചത്.

ഡ്രൈവ് ചെയ്ത് ഒപ്പം വന്ന ചേട്ടനോടും ഇനി ദിയ ഷെയർ ഇടാൻ പറയുമോ? എന്നിങ്ങനെയും കമന്റുകളുണ്ട്. മറ്റ് ചിലർ പിൻ സീറ്റിലിരുന്നതിനാണ് ദിയയെ വിമർശിച്ചത്. അശ്വിനൊപ്പം യാത്ര ചെയ്യുമ്പോഴെല്ലാം മുൻസീറ്റിൽ തന്നെയാണ് ദിയ ഇരിക്കാറ്. അത് പലപ്പോഴും താരപുത്രി പറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ അച്ഛൻ വന്നപ്പോൾ അന്ന് പറഞ്ഞ കാരണങ്ങൾ ഇല്ലാതെയായോ എന്നിങ്ങനെയും കമന്റുകളുണ്ട്.

ഇപ്പോള്‍ നിനക്ക് ബാക്കില്‍ ഇരിക്കാന്‍ അറിയാമല്ലേ?. നിന്റെ ഭര്‍ത്താവിന് നീ എന്തെങ്കിലും ബഹമാനം കൊടുക്കുന്നുണ്ടോയെന്നായിരുന്നു കമന്റ്. കമന്റിന് താഴെയായി ദിയയും മറുപടിയേകിയിരുന്നു. വണ്ടിയില്‍ പോവുമ്പോള്‍ ഫ്രണ്ട് സീറ്റിലാണ് അച്ഛനും അമ്മയുമെല്ലാം ഇരിക്കാറുള്ളത്. അല്ലെങ്കില്‍ അസ്വസ്ഥത തോന്നും. അതേ അനുഭവം എനിക്കുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ മുന്നില്‍ ഇരിക്കുന്നത്. അശ്വിന് അതില്‍ ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു ദിയയുടെ മറുപടി. അതേസമയം ബ്രാഹ്മണനായ അശ്വിൻ നോൺവെജ് കഴിച്ച് തുടങ്ങിയോ എന്നുള്ള സംശയവും ചില ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X