ഞാനൊരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി; ദിയക്ക് മുഖമടച്ച് മറുപടി നൽകി സ്നേഹ

ഇൻഫ്ലുവൻസർ ദിയ കൃഷ്ണ വീണ്ടും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുകയാണ്. സീക്രട്ട് ഏജന്റ് എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സായ് കൃഷ്ണയെ പരിഹസിച്ചതാണ് വിമർശനത്തിന് കാരണം. കുള്ളൻ എന്ന് സായ് കൃഷ്ണയെ പരിഹസിച്ച ഒരു കമന്റിനെ ദിയ അനുകൂലിച്ചു. മുൻ ബി​ഗ് ബോസ് താരം സിജോയുടെ വിവാഹത്തിനെത്തിയതായിരുന്നു സായ് കൃഷ്ണയും ഭാര്യ സ്നേഹയും. ആഘോഷങ്ങൾക്കിടെ ഇരുവരും പരസ്പരം ചുംബിച്ചു. കുള്ളന് എത്തുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു. ഇതിന് താഴെ ചിരിക്കുന്ന സ്മെെലികൾ ദിയയും കമന്റ് ചെയ്തു.

വ്യക്തി വെെരാ​ഗ്യം വെച്ച് പാെതുവിടങ്ങളിൽ മറ്റുള്ളവരെ അപമാനിക്കുന്ന ദിയയുടെ രീതി ശരിയല്ലെന്ന് കമന്റുകൾ വരുന്നുണ്ട്. പ്രത്യേകിച്ചും പ്രോ​ഗ്രസീവെന്ന് അവകാശപ്പെടുന്ന ദിയ മറ്റൊരാളെ ബോഡി ഷെയിം ചെയ്തതിനെ അനുകൂലിച്ചത് തീർത്തും തെറ്റായിപ്പോയെന്ന് അഭിപ്രായങ്ങൾ വരുന്നു. സംഭവത്തിൽ സായ് കൃഷ്ണയും ഭാര്യ സ്നേഹയും പ്രതികരിക്കുകയും ചെയ്തു. ദിയയുടെ യഥാർത്ഥ മുഖമാണിതെന്നും ഫോളോവേഴ്സിന് മുന്നിൽ ഫേക്ക് ചെയ്യുന്നത് നിർത്തണമെന്നും സായ് കൃഷ്ണ തുറന്നടിച്ചു.

Diya Krishna  Secret Agent

സ്നേഹയുടെ പരാമർശമാണ് ഇതിനിടെ ചിലരുടെ ശ്രദ്ധ നേടിയത്. ദിയയുടെ കമന്റിനെ സ്നേഹ പുച്ഛിച്ച് തള്ളുന്നു. അതോടൊപ്പം പരോക്ഷമായി പരിഹസിക്കുകയും ചെയ്തു. താൻ ഒരാളെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ എന്ന് സ്നേഹ പറയുന്നുണ്ട്. 'ഞാൻ ഒരാളെ മാത്രമേ സ്നേഹിച്ചി‌ട്ടുള്ളൂ, അയാളെ തന്നെയാണ് കെട്ടിയതും,' സ്നേഹ ചിരിച്ച് കൊണ്ട് പറഞ്ഞതിങ്ങനെ.

സായ്ക്ക് ഉയരം കുറവെന്നതോ വണ്ണം കൂടുതലെന്നതോ താൻ കാര്യമാക്കിയില്ല. പ്രണയിക്കുന്ന സമയത്ത് സായിക്ക് 120 കിലോയുണ്ടായിരുന്നെന്നും സ്നേഹ പറയുന്നു. ദിയയെ പരോക്ഷമായി പരിഹസിച്ചതാണ് സ്നേഹയും സായ് കൃഷ്ണയുമെന്ന വാദമുണ്ട്. ദിയ കൃഷ്ണയുടെ പ്രണയവും വിവാഹവും ഏറെ ചർച്ചയാതാണ്. തനിക്ക് ഒന്നിൽ കൂടുതൽ തവണ ബ്രേക്കപ്പുണ്ടായിട്ടുണ്ടെന്നും എല്ലാ കാമുകൻമാരും തന്നെ വഞ്ചിക്കുകയായിരുന്നെന്നും ദിയ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

Diya Krishna  Secret Agent
Photo Credit: https://www.instagram.com/_diyakrishna

ദിയ വിവാഹം ചെയ്ത അശ്വിൻ ​ഗണേശ് മുൻ കാമുകൻ വെെഷ്ണവിന്റെ സുഹൃത്തുമായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. അതേസമയം തന്റെ ഭർത്താവിനെ പരിഹസിച്ചതിന് ദിയക്കുള്ള മറുപടിയാണിതെന്ന് സ്നേഹ വീഡിയോയിൽ പറയുന്നില്ല. സായ് കൃഷ്ണയും കടുത്ത വിമർശനമാണ് ദിയക്കെതിരെ ഉന്നയിക്കുന്നത്.

ആരെയും അറിയില്ലെന്നാണ് ദിയ പറയുന്നത്. പക്ഷെ എല്ലാ കമന്റ് ബോക്സിലുമുണ്ട്. പ്രത്യേകിച്ചും ദേഷ്യമുള്ള വ്യക്തികളുടെ കമന്റ് ബോക്സിൽ. ഒരാളെ ബോഡി ഷെയിം ചെയ്യുമ്പോൾ ചിരി വരുന്നുണ്ടെങ്കിൽ മെെൻഡ് സെറ്റിലെ ചൊറിയാണ് പുറത്ത് കാണിക്കുന്നത്. അതിന് മരുന്നില്ല. എത്രമാത്രം ദയനീയമാണ് നിങ്ങളുടെ മാനസികാവസ്ഥയെന്നാണിത് വ്യക്തമാക്കുന്നതെന്ന് സായ് കൃഷ്ണയും വീഡിയോയിൽ പറയുന്നുണ്ട്.

ദിയ കൃഷ്ണയും കുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സായ് കൃഷ്ണ ഒന്നിലേറെ തവണ റിയാക്ഷൻ വീഡിയോ ചെയ്തിട്ടുണ്ട്. ഇതിന്റെ ദേഷ്യമാണ് ദിയക്കെന്ന് വാദമുണ്ട്. അടുത്തിടെ ദിയയുടെ ഓൺലെെൻ ബിസിനസ് വിവാ​ദത്തിലായപ്പോഴും സായ് കൃഷ്ണ റിയാക്ഷൻ വീഡിയോ ചെയ്തിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X