സ്വന്തം പണം കൊണ്ട് എല്ലാം ഏർപ്പാടാക്കി ദിയ; പക്ഷെ എല്ലാവരുടെ കണ്ണും പോയത് അഹാനയുടെ നടത്തത്തിലേക്ക്
സോഷ്യൽ മീഡിയ മുഴുവനും ദിയ കൃഷ്ണയുടെ വിവാഹ വീഡിയോകളാണ്. ആഘോഷ പൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ പങ്കെടുത്തിട്ടുള്ളൂ. ആഗ്രഹിച്ചത് പോലെ വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് ദിയ. അധികം ആളുകളെ വിളിച്ച് വിവാഹാഘോഷം നടത്താൻ താൽപര്യമില്ലെന്ന് ദിയ കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ദിയയുടെ വിവാഹമടുത്തപ്പോൾ ഏവരും കാത്തിരുന്നത് താര കുടുംബത്തിലെ വിവാഹാഘോഷം എങ്ങനെയായിരിക്കുമെന്ന് അറിയാനാണ്.
വിവാഹത്തിന് എങ്ങനെയായിരിക്കും ഒരുങ്ങുകയെന്ന് അറിയാൻ ഫോളോവേഴ്സ് കാത്തിരുന്നത്. പൊതുവെ മികച്ച ഫാഷൻ ചോയ്സുള്ളയാളാണ് ദിയ. വിവാഹത്തിനും ദിയ ഈ പതിവ് തെറ്റിച്ചില്ല. കേരള ബ്രൈഡൽ ലുക്കിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് ദിയ വിവാഹിതയായത്. നയൻതാരയുടെ ബ്രെെഡൽ ലുക്കുമായി സാമ്യമുണ്ടെന്ന് അഭിപ്രായങ്ങൾ വന്നു.

സോഷ്യൽ മീഡിയയിൽ ദിയയുടെ ബ്രെെഡൽ ലുക്കിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. ചിലർക്ക് ദിയയുടെ വിവാഹ വസ്ത്രം ഇഷ്ടപ്പെട്ടിട്ടില്ല. ഹെയർ സ്റ്റെെലിലും പോരായ്മകളുണ്ടെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. ദിയ ഒടുവിൽ പങ്കുവെച്ച മെഹന്ദി വീഡിയോയിൽ ധരിച്ച വസ്ത്രവും വിമർശിക്കപ്പെടുന്നു. ടോപ് ശരിയായില്ലെന്നാണ് അഭിപ്രായം.
പൊതുവെ ദിയയുടെ ഔട്ട്ഫിറ്റുകളിൽ ഇത്തരം വിമർശനങ്ങൾ വരാറില്ല. എന്നാൽ വിവാഹ ദിനത്തിൽ ദിയയുടെ ഫാഷൻ ചോയ്സുകൾ തെറ്റിയെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. തന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഏർപ്പാടാക്കിയത് ദിയ തന്നെയാണ്. ഇതേക്കുറിച്ച് വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ ദിയ തന്നെ സംസാരിച്ചിട്ടുണ്ട്.

വിവാഹത്തിന് വേണ്ടി താൻ പണം അധികം ചെലവഴിക്കാതെ സ്വരുക്കൂട്ടി വെക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അന്ന് ദിയ ചൂണ്ടിക്കാട്ടി. വിവാഹ ചെലവിന്റെ 90 ശതമാനം പണം എന്റേത് തന്നെയാണ്. ബാക്കി എന്നെക്കാെണ്ട് പറ്റില്ലെങ്കിൽ അച്ഛനോടും അമ്മയോടും ചോദിക്കും. തനിക്ക് ആരെയും ആശ്രയിക്കുന്നത് ഇഷ്ടമല്ല. നാളെ വെഡ്ഡിംഗ് വീഡിയോ കാണുമ്പോൾ ഞാൻ ഓർഗനൈസ് ചെയ്തത് കൊള്ളാമെന്ന് അഭിമാനിക്കണം. ആരെയും ആശ്രയിക്കുന്നതോ പൈസ ചോദിക്കുന്നതോ തനിക്കിഷ്ടമല്ലെന്നും ദിയ കൃഷ്ണ അന്ന് വ്യക്തമാക്കി.
ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലാണ് ദിയ കൃഷ്ണ ഇക്കാര്യം പറഞ്ഞത്. അതേസമയം ദിയയേക്കാൾ സോഷ്യൽ മീഡിയയിൽ പ്രശംസ നേടുന്നത് വിവാഹ ദിനത്തിൽ ഒരുങ്ങിയ സഹോദരിമാരാണ്. പ്രത്യേകിച്ചും അഹാന കൃഷ്ണയുടെ ലുക്കിന് വൻ ജനപ്രീതി ലഭിച്ചു. വധുവിനെ വിവാഹ വേദിയിലേക്ക് കൊണ്ട് പോകുമ്പോൾ പിന്നിൽ അഹാന നടക്കുന്നത് വീഡിയോയിൽ കാണാം. സെക്കന്റുകൾ മാത്രം കാണുന്ന അഹാനയുടെ നടത്തത്തിന് നിരവധി ആരാധകരാണുള്ളത്.
അഹാനയുടെ മേക്കപ്പും ആഭരണങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഒപ്പം അനിയത്തിമാരായ ഇഷാനിയും ഹൻസികയും ദിയയുടെ വിവാഹത്തിന് കണ്ണഞ്ചിക്കുന്ന ലുക്കിൽ എത്തി ശ്രദ്ധ നേടി. അതേസമയം ദിയയുടെ ബ്രെെഡൽ ലുക്ക് ഇഷ്ടപ്പെട്ടവരും ഏറെയാണ്. അശ്വിൻ ഗണേശ് എന്നാണ് ദിയയുടെ ഭർത്താവിന്റെ പേര്. ഇരുവരും പ്രണയത്തിലായിരുന്നു. ദിയയുടെ വിവാഹ വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആണ്.


Click it and Unblock the Notifications











