'ഇരുപത്തിയാറുകാരി... നാല് വയസുകാരന്റെ അമ്മ...'; ദിയയുടെ ബ്രൈഡൽ ഷവറിൽ തിളങ്ങിയ പെൺകുട്ടിയുടെ വിശേഷം!
കാത്തിരുന്ന വിവാഹ ദിവസം അരികത്തെത്തിയ സന്തോഷത്തിലാണ് ദിയ കൃഷ്ണ. കൃഷ്ണകുമാറും കുടുംബവുമെല്ലാം വീട്ടിലെ ആദ്യത്തെ വിവാഹം ആഘോഷമാക്കാനുള്ള ഓട്ടപ്പാച്ചിലിലും. നാല് പെൺകുട്ടികളുടെ അച്ഛനായതുകൊണ്ട് തന്നെ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരം കൃഷ്ണകുമാറിനും സിന്ധുവിനും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. എന്നാൽ അതിന്റെ പ്രഷറൊന്നും മക്കളിലേക്ക് ഇരുവരും കൊടുത്തിട്ടില്ല. ദിയ ആവശ്യപ്പെട്ട പ്രകാരമാണ് ഇപ്പോൾ വിവാഹം നടത്തുന്നത് പോലും.
കുടുംബവും കുട്ടികളും ഒത്തുള്ള ഒരു ജീവിതം തന്റെ സ്വപ്നമാണെന്ന് ദിയ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു. സുഹൃത്ത് അശ്വിൻ ഗണേഷാണ് ദിയയെ താലി ചാർത്തുന്നത്. ആഘോഷങ്ങളുടെ തുടക്കം സഹോദരിമാർ ദിയയ്ക്ക് ഒരുക്കിയ ബ്രൈഡൽ ഷവറോടെയായിരുന്നു. വരൻ അശ്വിനും ദിയയുടെയും സഹോദരിമാരുടെയും സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ബ്രൈഡൽ ഷവറിൽ പങ്കെടുത്തിരുന്നത്.

വെളുത്ത ഗൗണിൽ അതീവ സുന്ദരിയായി ബ്രൈഡൽ ഷവറിന് എത്തിയ ദിയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ബ്രൈഡൽ ഷവറിന്റെ വിവിധ ആംഗിളിലുള്ള വീഡിയോയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നിന്നും പ്രേക്ഷകരിലേക്ക് എത്തിയത്. കാരണം അഹാനയും ഇഷാനിയും സിന്ധു കൃഷ്ണയുമെല്ലാം ആഘോഷത്തിന്റെ വ്ലോഗ് ചെയ്തിരുന്നു. എന്നാൽ എല്ലാ വീഡിയോയിലും ഒരുപോലെ നിറഞ്ഞ് നിന്നതും ആരാധകർ പ്രത്യേകം ശ്രദ്ധിച്ചതുമെല്ലാം ഒരു അമ്മയേയും കുഞ്ഞിനേയുമാണ്.
സിന്ധുവിന്റെ അനിയത്തിയുടെ മകളായ തൻവി സുധീർ ഘോഷും മകൻ ലിയാനുമായിരുന്നു അത്. കാഴ്ചയിൽ ദിയയുടെ അത്രത്തോളം മാത്രം പ്രായം തോന്നിക്കുന്ന പെൺകുട്ടി നാല് വയസുകാരന്റെ അമ്മയാണ് എന്നത് തന്നെയായിരുന്നു ആരാധകരിൽ ആകാംഷയ്ക്ക് കാരണമായതും. വീഡിയോ വൈറലായതോടെ തൻവി ആരാണെന്ന് തിരിയാൻ തുടങ്ങി സോഷ്യൽമീഡിയ.
അതിനുള്ള ഉത്തരം ലഭിച്ചതാകട്ടെ തൻവിയുടെ യുട്യൂബ് ചാനലിൽ നിന്നും. താൻ ആരാണ്, എന്താണ് എന്നതെല്ലാം വ്യക്തമായി യുട്യൂബ് വീഡിയോകളിലൂടെ തൻവി പങ്കുവെച്ചിട്ടുണ്ട്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് തൻവി സുധീർ ഘോഷ്. അതുകൊണ്ട് തന്നെ അഹാനയ്ക്കും ദിയയ്ക്കുമെല്ലാം മറ്റൊരു സഹോദരി തന്നെയാണ് തൻവി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനൊപ്പം കാനഡയിൽ സെറ്റിൽഡാണ് താരം.
ദിയയുടെ വിവാഹം പ്രമാണിച്ചാണ് കേരളത്തിലെത്തിയത്. ചെറിയ പ്രായത്തിൽ തന്നെ വിവാഹിതയായ തൻവി ഇരുപത്തിയാറാം വയസിൽ ഒരു സിംഗിൾ മദറാണ്. മകൻ ലിയാനെ തൻവി ഒറ്റയ്ക്കാണ് നോക്കി വളർത്തുന്നത്. ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് തൻവി പറയുന്നത് ഇങ്ങനെ... പണ്ട് ഞാൻ കുറച്ച് കുറുമ്പിയായിരുന്നു. പിന്നീട് പ്രണയവും, വിവാഹവും കുഞ്ഞുമെല്ലാം പെട്ടെന്നായിരുന്നു. പഠനമൊക്കെ കഴിഞ്ഞിട്ട് കാനഡയിലേക്ക് പോകാൻ നിൽക്കുകയായിരുന്നു.

കാനഡയിലേക്ക് പോകും മുമ്പ് ഒരാളുമായി ഇഷ്ടത്തിലായി. മുമ്പുണ്ടായ ബ്രേക്കപ്പിന്റെ അനുഭവങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ വിവാഹത്തിന് ആ സമയത്തിന് താൽപര്യമില്ലായിരുന്നു. പക്ഷെ ടെൻഷൻ കാരണം വിവാഹം കഴിച്ചു. പിന്നാലെ കുഞ്ഞുണ്ടായി. ഞാൻ കാനഡയിലേക്ക് പോയി. അദ്ദേഹം കാനഡയിലേക്ക് വരുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസവും. കുഞ്ഞ് ജനിച്ച് പത്ത് ദിവസത്തിനുശേഷം ജോലി ചെയ്യാൻ തുടങ്ങി.
പ്രസവാനന്തരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അന്ന് സഹായിച്ചത് ഒരു കനേഡിയൻ സ്ത്രീയാണ്. അവർ ഇല്ലായിരുന്നെങ്കിൽ ജീവിതം ദുസ്സഹമാകുമായിരുന്നു. കാനഡയിൽ വെച്ച് ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി. എന്നെ പൈസയ്ക്ക് വേണ്ടി യൂസ് ചെയ്യുന്നുവെന്ന തരത്തിൽ സംസാരങ്ങളുണ്ടായി. സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോൾ ആദ്യമൊക്കെ അമ്മ കാശൊക്കെ തന്ന് സഹായിച്ചതാണ്.
പക്ഷെ കാനഡയിലെത്തി വീണ്ടും സാമ്പത്തിക പ്രശ്നങ്ങളുണ്ടായപ്പോൾ വീട്ടുകാരോട് വീണ്ടും പണം സഹായം ചോദിക്കാൻ തോന്നിയിരുന്നില്ല. അതൊക്കെ മോശമായി തോന്നി. മകൻ ലിയാന്റെ അച്ഛൻ ബുദ്ധിമുട്ടിന്റെ സമയങ്ങളിൽ പണം തന്ന് സഹായിച്ചിരുന്നു. പക്ഷെ അതിനെല്ലാം അയാൾ കണക്ക് പറഞ്ഞ് തുടങ്ങിയപ്പോൾ ആ സഹായവും സ്വീകരിക്കാതെയായി. അതിനുശേഷം ലിയാന്റെ അച്ഛൻ കാനഡയിലേക്ക് വന്നു. കോ പാരന്റിങ് ചെയ്യാമെന്ന് ധാരണയായിയെങ്കിലും കുഞ്ഞിനോട് ദേഷ്യം കാണിക്കാനും മോശമായി പെരുമാറാനും തുടങ്ങി. അപ്പോൾ ആ ബന്ധം വേണ്ടെന്ന് തീരുമാനിച്ചു.
പിന്നീട് അയാൾ എനിക്ക് എതിരെ കേസ് കൊടുക്കും എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ കേസ് നടക്കുന്നുണ്ട്. ഒപ്പം വിവാഹമോചനത്തിനുള്ള നടപടികളും തുടങ്ങി. പതിയെ എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ. തുടക്ക കാലങ്ങളിൽ കുഞ്ഞിനെ സുരക്ഷിതമായ ഒരിടത്ത് ഏൽപ്പിച്ച് ജോലിക്ക് കയറാൻ ഒത്തിരി ശ്രമിച്ചു. ഡേ കെയറുകള്‍ തിരക്കി ഒത്തിരി അലഞ്ഞു.
പക്ഷെ തീരെ ചെറിയ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും വന്നില്ല. ആ സമയങ്ങളിലെല്ലാം ഞാൻ പറഞ്ഞ കനേഡിയന്‍ സ്ത്രീയാണ് സഹായത്തിനെത്തിയത്. അവരോട് അത്രമാത്രം ബഹുമാനമുണ്ട്. കഷ്ടപ്പാടിന്റെ കാലങ്ങൾക്കുശേഷം വാൾമാർട്ടിൽ ജോലിക്ക് കയറി. ഭാഗ്യത്തിന് കിട്ടി. ഇന്ന് ഞാൻ നല്ല പൊസിഷനിലാണ്. നല്ല നിലയിലാണ് എന്നാണ് തന്റെ ജീവിതത്തെ കുറിച്ച് തൻവി പറഞ്ഞത്. കഴിഞ്ഞ ദിവസം തൻവിയും അഹാനയും സഹോദരിമാരും ചേർന്ന് മകൻ ലിയാന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു.


Click it and Unblock the Notifications