'ഞാൻ പ്രണയിക്കുന്നവരുടെ വിവാഹം പെട്ടന്ന് നടക്കും, ഇപ്പോൾ പ്രണയത്തിലാണ്, എക്സുകളെ കല്യാണത്തിന് വിളിക്കും'

വൈഷ്ണവ് ഹരിചന്ദ്രനെന്ന പേര് സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതമായി തുടങ്ങിയത് നടൻ‌ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയിലൂടെയാണ്. എന്നാൽ ഇന്ന് വൈഷ്ണവ് ഒട്ടനവധി ഫോളോവേഴ്സുള്ള ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമെല്ലമാണ്. പക്ഷെ ദിയ കൃഷ്ണയുമായുള്ള സൗഹൃദം ഇപ്പോഴില്ല. രണ്ട് വർഷം മുമ്പ് വരെ ഇരുവരും പ്രണയത്തിലായിരുന്നു. ആ സമയത്ത് ദിയയുടെ സോഷ്യൽമീഡിയ പേജിലും യുട്യൂബ് വീഡിയോയിലുമെല്ലാം നിറഞ്ഞ് നിന്നിരുന്നത് വൈഷ്ണവാണ്.

കോളജ് കാലം മുതലുള്ള സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ഇരുവരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോകൾക്കെല്ലാം ആരാധകർ ഏറെയായിരുന്നു. പക്ഷെ ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലായതോടെ രണ്ട് വർഷം മുമ്പ് ഇരുവരും വേർപിരിഞ്ഞു.‍ അതിനുശേഷം വൈഷ്ണവിന്റേയും സുഹൃത്തായിരുന്ന അശ്വിൻ ​ഗണേഷിനെ പ്രണയിച്ചു ദിയ. ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.

Diya krishna Vaishnav Harichandran

ബ്രേക്കപ്പിനെ കുറിച്ച് ദിയ സംസാരിച്ചപ്പോഴെല്ലാം പ്രണയത്തിൽ വഞ്ചിക്കപ്പെട്ടു എന്ന രീതിയിലായിരുന്നു പറഞ്ഞതെല്ലാം. അതുകൊണ്ട് തന്നെ ആ സമയത്ത് സൈബർ ബുള്ളിയിങും വൈഷ്ണവിന് അനുഭവിക്കേണ്ടി വന്നിരുന്നു. ഒരുലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുമായി ഇൻസ്റ്റ​ഗ്രാമിൽ തിളങ്ങുന്ന വൈഷ്ണവ് തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കിട്ടു.

ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാനുള്ള പരിപാടിയിലാണ് താനെന്നും സോഷ്യൽമീഡിയയെ ഫ്യൂച്ചറായി കണ്ടിട്ടില്ലെന്നും പറഞ്ഞ് കൊണ്ടാണ് വൈഷ്ണവ് സംസാരിച്ച് തുടങ്ങിയത്. ശരീരഭാരം വർധിച്ചതിന്റെ പേരിൽ വരുന്ന ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും വൈഷ്ണവ് തുറന്ന് പറഞ്ഞു. തടിവെച്ചുവെന്ന് പറഞ്ഞ് ബോഡി ഷെയിം ചെയ്ത് മെസേജുകൾ വരാറുണ്ട്. ഞാൻ നന്നായി ഫുഡ് കഴിക്കാറുണ്ട്. ഇത് എനിക്ക് ഇഷ്ടമാണ്. പിന്നെ മിക്കവാറും ഉടനെ ഞാൻ തടി കുറയ്ക്കും. ബോഡി ഷെയിം ചെയ്യരുതെന്ന് പറഞ്ഞാലും ആളുകൾ അത്തരത്തിലുള്ള മെസേജ് അയക്കാറുണ്ട്.

നേരത്തെ ഫിറ്റ്നസ് നോക്കാറുണ്ടായിരുന്നു. നെ​ഗറ്റീവ് കമന്റ്സ് വന്നാൽ എന്നെ ബാധിക്കാറില്ല. ഞാൻ അതിന് മറുപടി കൊടുക്കാൻ പോലും പോകാറില്ല. തടി കുറവായിരുന്ന സമയത്ത് അശോക് സെൽവനെപ്പോലെയുണ്ട് കാണാനെന്ന് ചിലർ പറയാറുണ്ടായിരുന്നുവെന്നും വൈഷ്ണവ് പറയുന്നു. ജീവിതത്തിലുണ്ടായ പ്രണയങ്ങളെ കുറിച്ചാണ് പിന്നീട് സംസാരിച്ചത്. പ്രപ്പോസൽസ് കുറച്ചൊക്കെ വരാറുണ്ട്. നേരിട്ട് ആരും ഇതുവരെ പറഞ്ഞിട്ടില്ല. മെസേജുകളാണ് വരാറ്.

പിന്നെ എനിക്ക് ആരെയും ഇഷ്ടപ്പെടാറില്ല. കുറച്ച് നാളുകളായി പുറകെ നടക്കുന്ന പരിപാടിയൊന്നുമില്ല. പ്രണയിനി ഇങ്ങനെയാകണം അങ്ങനെയാകണം എന്നൊന്നും സങ്കൽപ്പമില്ല. നല്ല പേഴ്സണാലിറ്റിയുള്ള പെൺകുട്ടിയാകണം. സൗന്ദര്യമില്ലെങ്കിലും കുഴപ്പമില്ല. തലതിന്നോണ്ട് ഇരിക്കാൻ പാടില്ല. വർക്കിന് പോകുമ്പോൾ കിന്നരിക്കാൻ പാടില്ല. ഞാൻ‌ ഇപ്പോൾ കമ്മിറ്റഡാണ്. കുറച്ച് നാളായി പ്രണയത്തിലാണ്. എല്ലാവരുടെയും വിചാരം ഞാൻ സി​ഗ്മയാണെന്നാണ്. പക്ഷെ കുറച്ച് കൂടി ലൈഫ് എഞ്ചോയ് ചെയ്തിട്ടേ വിവാഹം ഉണ്ടാകു.

Diya krishna Vaishnav Harichandran

ഞാൻ പ്രണയിക്കുന്ന പെൺകുട്ടികളുടെയെല്ലാം വിവാഹം വളരെ പെട്ടന്ന് നടക്കുമെന്നൊരു സംസാരമുണ്ട്. അങ്ങനെ കെട്ടിപ്പോയവരെല്ലാം നന്നായി ജീവിക്കുന്നുവെന്ന് തോന്നുന്നു. എന്റെ എക്സുകളെയെല്ലാം കല്യാണത്തിന് ഞാൻ വിളിക്കും. എന്റെ കല്യാണമായിയെന്ന് എല്ലാവരും അറിയണം. ഇതുവരെ പത്തിന് മുകളിൽ പ്രണയങ്ങളുണ്ടായിട്ടുണ്ട്. ബ്രേക്കപ്പായെങ്കിലും അവരെല്ലാം ഫ്രണ്ട്സ് തന്നെയല്ലേ... അവരുടെ കൺസേൺ കൊണ്ടുകൂടിയാണ് ഫോട്ടോയും വീഡിയോയുമൊന്നും സോഷ്യൽമീ‍ഡിയയിൽ നിന്നും നീക്കം ചെയ്യാത്തത്.

എന്റെ ഇഷ്ടപ്രകാരം മാത്രമല്ല... ചിലതൊക്കെ കളഞ്ഞിട്ടുണ്ട്. ആർക്കും പ്രശ്നമൊന്നുമില്ല. നമ്മൾ അങ്ങനെയാണ് ഡീൽ ചെയ്യുന്നത്. അവരിൽ പലരും ഇപ്പോഴും കാണുമ്പോൾ സംസാരിക്കാറുണ്ട്. ദേഷ്യമൊന്നും അങ്ങോട്ടും ഇങ്ങോട്ടും വെക്കാറില്ല. ബ്രേക്കപ്പായപ്പോൾ ഒന്ന്, രണ്ട് ദിവസം വിഷമം ഉണ്ടായിരുന്നു.

ചിലർ അതേ കുറിച്ച് ചോദിക്കുമ്പോഴാണ് വിഷമം കൂടാറുള്ളത്. ഞാൻ പെട്ടന്ന് മൂവ് ഓൺ ചെയ്യും. റിലേഷൻഷിപ്പിലായിരിക്കുമ്പോൾ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ലെന്ന പാഠം ഞാൻ പുതുതായി പഠിച്ചു. നമുക്ക് കുറച്ച് പ്രൈവറ്റ് മൊമന്റ്സൊക്കെ വേണം എന്നും വൈഷ്ണവ് പറഞ്ഞു. ദിയയുടെ വിവാഹദിവസം വൈഷ്ണവും സോഷ്യൽ‌മീഡിയ വഴി ആശംസകൾ നേർന്ന് എത്തിയിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X