'ഒരു കാലത്ത് എല്ലാമെല്ലാമായിരുന്നവൾ'; വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും ദിയയ്ക്ക് ആശംസകളുമായി മുൻ കാമുകനെത്തി!

നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമെല്ലാമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്. ആയിരകണക്കിന് ആളുകളെ വിളിച്ച് ചേർത്ത് ആഘോഷമായി വിവാഹം നടത്തേണ്ടെന്നത് ദിയയുടെയും കുടുംബത്തിന്റെയും തീരുമാനമായിരുന്നു. വർഷങ്ങളായി ദിയയുടെ സുഹൃത്തായിരുന്ന തിരുവനന്തപുരം സ്വദേശി അശ്വിൻ ​ഗണേഷാണ് ദിയയെ വിവാഹം ചെയ്തത്.

സോഫ്റ്റ്വെയർ ഡെവലപ്പറായ അശ്വിന്റെ വേരുകൾ തമിഴ്നാട്ടിലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ബ്രൈഡൽ‌ ഷവർ, മെഹന്ദി, സം​ഗീത് അടക്കമുള്ള ചടങ്ങുകളും വിവാഹത്തോട് അനുബന്ധിച്ച് ദിയ ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ദിയ-അശ്വിൻ വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്.

Diya krishna Vaishnav Harichandran

തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിന്റെ ​ഗാർഡൺ ഏരിയയിൽ ഒരുക്കിയ കതിർമണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ദിയ. സോഷ്യൽമീഡിയയിൽ സജീവമായ ദിയ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ വ്ലോ​ഗായും പങ്കുവെച്ചിരുന്നു. അതേസമയം സോഷ്യൽമീഡിയയിൽ വളരെ സജീവമായ ദിയ തന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അശ്വിന് മുമ്പ് വലിയൊരു പ്രണയ പരാജയം ദിയയ്ക്കുണ്ടായിരുന്നു. അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഒരിടയ്ക്ക് താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിയയുമായി പ്രണയത്തിലാണെന്ന് ഒരിക്കൽ വൈഷ്ണവ് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

ദിയയോടൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവെച്ചായിരുന്നു വൈഷ്ണവ് അന്ന് പ്രണയം വെളിപ്പെടുത്തിയത്. അതെ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുമായി ഞാൻ പ്രണയത്തിലാണെന്ന് ഇതേ വീഡിയോയ്‌ക്ക് അടിക്കുറിപ്പായി ദിയയും കുറിച്ചിരുന്നു. ഇരുവരും ഒരുമിക്കുമെന്ന് തന്നെയാണ് ആരാധകരും കരുതിയിരുന്നത്. അതിനിടയിലാണ് തന്റെ പ്രണയം തകർന്നുവെന്ന് വെളിപ്പെടുത്തി ദിയ എത്തിയത്.

2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്താണെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് വൈഷ്ണവുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് ദിയ വെളിപ്പെടുത്തിയത്. ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു.

Diya krishna Vaishnav Harichandran

ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ എനിക്കിപ്പോൾ കണ്ടാൽ അറിയാം എന്നാണ് വൈഷ്ണവുമായി വേർപിരിഞ്ഞശേഷം ദിയ പറഞ്ഞത്. ദിയയുടെയും വൈഷ്ണവിന്റെ ഫ്രണ്ട്സ് ​ഗ്യാങിലുണ്ടായിരുന്ന വ്യക്തിയാണ് ദിയയുടെ ഭർത്താവ് അശ്വിൻ ​​ഗണേഷ്. പ്രണയത്തകർച്ചയ്ക്കുശേഷം വൈഷ്ണവിനെ കുറിച്ച് ദിയ അധികം സംസാരിക്കാൻ തയ്യാറാവാറില്ല.

എന്നാൽ മുൻ കാമുകിയെ കുറിച്ചുള്ള ചോദ്യങ്ങളെ എന്നും സ്വാ​ഗതം ചെയ്യുന്ന കൂട്ടത്തിലാണ് വൈഷ്ണവ്. ഇപ്പോഴിതാ ദിയയുടെ ദാമ്പത്യജീവിതത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് വൈഷ്ണവ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ദിയയുടെ ചിത്രം പങ്കിട്ട് ആശംസകൾ വൈഷ്ണവ് നേർന്നത്. എന്നാൽ അശ്വിനെ കുറിച്ച് ഒന്നും തന്നെ കുറിച്ചിട്ടുമില്ല. ദിയയെപ്പോലെ തന്നെ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിനും.

വളരെ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് ദിയ വിവാഹ​ത്തിന് ക്ഷണിച്ചത്. ദിയയെപ്പോലെ തന്നെ വൈഷ്ണവും ഇപ്പോൾ ഒരു സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ദിയ കൃഷ്ണയാണ് വൈഷ്ണവിനെ ഇൻഫ്ലുവെൻസറാകാൻ സഹായിച്ചത്. ഇരുവരും ഒരുമിച്ച് വീഡിയോസ് ചെയ്തതോടെയാണ് വൈഷ്ണവിന് ഇൻസ്റ്റയിൽ ഫോളോവേഴ്സ് കൂടിയത്. ചില ഷോർട്ട് ഫിലിമുകളിലും വൈഷ്ണവിന് അവസരം കിട്ടിയിരുന്നു. ഡേറ്റിങ്ങിനോടും വിവാഹത്തോടും ഇപ്പോൾ താത്പര്യമില്ലെന്നാണ് അടുത്തിടെ ഒരു വീഡിയോയിൽ വൈഷ്ണവ് പറഞ്ഞത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X