കൂടെ നടക്കുന്നവരെ സൂക്ഷിക്കണം, അവർ അതാഗ്രഹിക്കുന്നുണ്ടാവും; മുൻ ബന്ധത്തിൽ നിന്ന് പഠിച്ചത്; വൈഷ്ണവ്
സോഷ്യൽ മീഡിയയിൽ സുപരിചിതനാണ് വൈഷ്ണവ് ഹരിചന്ദ്രൻ. നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്ലോഗുകളിലൂടെയാണ് വൈഷ്ണവ് ശ്രദ്ധ നേടുന്നത്. ഇൻഫ്ലുവൻസർമാരായ വൈഷ്ണവും ദിയയും പ്രണയത്തിലായിരുന്നു. കോളേജ് കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ രണ്ട് വർഷം മുമ്പ് ഇവർ പിരിഞ്ഞു. വൈകാതെ ദിയ മറ്റൊരു പ്രണയ ബന്ധത്തിലേക്ക് കടന്നു. തന്റെ മുൻ പ്രണയങ്ങളിലെല്ലാം കാമുകൻമാർ തന്നെ വഞ്ചിക്കുകയാണുണ്ടായതെന്ന് ദിയ പറഞ്ഞിട്ടുണ്ട്.
സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് വൈഷ്ണവുമായി പിരിഞ്ഞ ശേഷം ദിയ പ്രണയിച്ചത്. വൈഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ വൈഷ്ണവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും പഠിച്ച കാര്യം എന്തെന്ന് വൈഷ്ണവ് പങ്കുവെച്ചു. വെറൈറ്റി മീഡിയയോടാണ് പ്രതികരണം.

കൂടെ നടക്കുന്ന എല്ലാവർക്കും നമ്മളെ ഇഷ്ടമാണെന്ന് നമ്മൾ വിചാരിക്കും. പക്ഷെ എപ്പോഴും അങ്ങനെ ആകണമെന്നില്ല. എന്റെ പിറകിൽ അഞ്ച് പേരുണ്ടെങ്കിൽ അഞ്ച് പേർക്ക് ഇഷ്ടമായിരിക്കും. പക്ഷെ അവരിൽ ഒന്ന് രണ്ട് പേർ ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഞാൻ നേടുന്നത്. അതൊരു പ്രശ്നമുണ്ടാക്കും. അത് ചിലപ്പോൾ ഭയങ്കര പ്രശ്നമായി മാറും. ഫ്രണ്ട്ഷിപ്പും എല്ലാ ഷിപ്പും പോകും. അവസാനം ഷിപ്പ് മുങ്ങും.
അതുകൊണ്ട് ഞാൻ മാത്രമല്ല, എല്ലാവരും സൂക്ഷിക്കുക. ചിലപ്പോൾ ചിലരുടെ പിന്നിലായിരിക്കും ഞാൻ. പക്ഷെ ഞാനങ്ങനെ ആഗ്രഹിച്ചിട്ടില്ല. എനിക്കും ഈഗോയും ദേഷ്യവും എനിക്കുമുണ്ട്. പക്ഷെ പൊതുവിടത്ത് കാണിക്കാറില്ല. പക്ഷെ പിന്നിലുള്ളവരെ നമ്മൾ ശ്രദ്ധിക്കണമെന്നും വൈഷ്ണവ് പറഞ്ഞു. മുൻപത്തെ റിലേഷൻഷിപ്പ് ബ്രേക്കപ്പായപ്പോൾ പഠിച്ച കാര്യങ്ങളെക്കുറിച്ചും വൈഷ്ണവ് സംസാരിച്ചു.

റിലേഷൻഷിപ്പിലായാൽ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമുക്ക് കുറച്ച് സ്വകാര്യ നിമിഷങ്ങൾ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരെയും ഇഷ്ടമായത് കൊണ്ട് എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഇപ്പോൾ ഞാൻ മാറി ചിന്തിക്കുന്നു. അതാണ് കഴിഞ്ഞ ബന്ധത്തിൽ നിന്ന് പഠിച്ചതെന്നും വൈഷ്ണവ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ദിയ-അശ്വിൻ ഗണേശ് വിവാഹം ആഘോഷപൂർവം നടന്നത്.
ദിയക്ക് സോഷ്യൽ മീഡിയയിലൂടെ വൈഷ്ണവ് വിവാഹ ആശംസകളും അറിയിച്ചു. താൻ പ്രണയത്തിലാണെന്നും വൈഷ്ണവ് അഭിമുഖത്തിൽ പറയുന്നുണ്ട്. വിവാഹത്തിന് മുൻ കാമുകിമാരെ ക്ഷണിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കൃഷ്ണ ഇപ്പോൾ കടന്ന് പോകുന്നത്.
താനാഗ്രഹിച്ചത് പോലെയാെരു പങ്കാളിയാണ് അശ്വിനൊന്നും അശ്വിൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം ഒരുപാട് മാറ്റങ്ങളുണ്ടെന്നും താൻ സന്തോഷവതിയാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാനാണ് താനെന്നും ആഗ്രഹിച്ചതെന്നും ദിയ പറഞ്ഞിട്ടുണ്ട്. തന്നെ ദിയയെ പോലെ ഇതിന് മുമ്പാരും ഇത്ര മാത്രം സ്നേഹിച്ചിട്ടില്ലെന്നാണ് അശ്വിൻ പറയുന്നത്. അടുത്തിടെയാണ് ഇരുവരും ബാലിയിൽ ഹണിമൂൺ യാത്രയ്ക്ക് പോയത്.


Click it and Unblock the Notifications











