'അന്ന് അത് വിടവായി തോന്നി, ലാളിത്യം കൊണ്ട് അഹാന ഹൃദയം കവർന്നു'; അശ്വിന്റെ വീട്ടിൽ ഒത്തുകൂടി ദിയയുടെ കുടുംബം!

സെപ്റ്റംബറിലാണ് ദിയ കൃഷ്ണയുടെ വിവാഹം. അടുത്തിടെയായി വിവാഹവുമായി ബന്ധപ്പെട്ടുള്ള വീഡിയോകളാണ് ദിയ സ്വന്തം യുട്യൂബ് ചാനലിലൂടെ നിരന്തരമായി പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം താലി പൂജിക്കാൻ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം അവരുടെ കുടുംബക്ഷേത്രത്തിൽ പോയതിന്റെ വീഡിയോ പങ്കിട്ട് ദിയ എത്തിയിരുന്നു. താലി ചരട് അടക്കം വാങ്ങുന്നതിന്റെ വീഡിയോയും ദിയ പങ്കിട്ടിരുന്നു. ഇനി കുറച്ച് നാളുകൾ മാത്രമെ അവശേഷിക്കുന്നുള്ളുവെന്നതിനാൽ തന്നെ ബിസിനസിനിടയിലാണ് വിവാഹത്തിന് വേണ്ട കാര്യങ്ങളും ദിയ അടുപ്പിക്കുന്നത്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാഹിതരാകാൻ പോകുന്നത്. എന്നിരുന്നാലും ഒഫീഷ്യലായി ഒരു പെണ്ണ് കാണൽ ചടങ്ങൊക്കെ നടത്തിയിരുന്നു. അതിനായി അശ്വിനും കുടുംബവും ദിയയുടെ വീട്ടിലേക്ക് എത്തിയതിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു.

Diya krishna Aswin Ganesh

ഇപ്പോഴിതാ ദിയയുടെ കുടുംബം അശ്വിന്റെ വീട്ടിലെത്തി താംബൂലവും മുല്ലപ്പൂവും ക്ഷണക്കത്തുമെല്ലാം ഏറ്റ് വാങ്ങിയിരിക്കുകയാണ്. ദിയയുടെ പിതാവും നടനും രാഷ്ട്രീയപ്രവർത്തകനുമെല്ലാമായ കൃഷ്ണകുമാർ ഇനിയുള്ള കുറച്ച് നാളുകൾ വിദേശത്തായിരിക്കും എന്നതുകൊണ്ടാണ് എല്ലാവരും അതിന് മുമ്പ് സമയം കണ്ടെത്തി അശ്വിന്റെ വീട്ടിലെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹൻസികയും സിന്ധുവിന്റെ മാതാപിതാക്കളുമെല്ലാം ചേർന്ന് പത്തോളം പേരാണ് അശ്വിന്റെ വീട്ടിലേക്ക് എത്തിയത്.

അച്ഛനും അമ്മയും സഹോദരിമാരും എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ദിയ അശ്വിന്റെ വീട്ടിലെത്തി എല്ലാം ഒരുക്കാൻ സഹായിച്ചു. വീട്ടിൽ വിളഞ്ഞ റംബൂട്ടാനും ഡ്രാ​ഗൺ ഫ്രൂട്ടും എല്ലാം അടങ്ങിയ പഴക്കൂടകളും മധുര പലഹാരങ്ങളുമെല്ലാമായാണ് കൃഷ്ണ കുമാറും കുടുംബവും എത്തിയത്.

ദിയയുടെ കുടുംബത്തിന് പ്രിയപ്പെട്ട തമിഴ് വിഭവങ്ങളെല്ലാം അശ്വിന്റെ അമ്മ തയ്യാറാക്കി വെച്ചിരുന്നു. ദി ബി​ഗ് മീറ്റ് അപ്പ് എന്ന തലക്കെട്ടോടെയാണ് വീഡിയോ ദിയ പങ്കിട്ടത്. ഇനി ദിയയുടെ വിവാഹം അടുക്കുമ്പോൾ മാത്രമാണ് കൃഷ്ണകുമാർ വിദേശത്ത് നിന്നും വരിക. അതിനാലാണ് മാതാപിതാക്കളുടെ സാന്നിധ്യം ഒഴിച്ച് കൂടാനാവാത്ത ഇത്തരം ചടങ്ങുകൾ വേ​ഗത്തിൽ പൂർത്തിയാക്കിയത്.

അശ്വിന്റെ കുടുംബം തയ്യാറാക്കിയ വിഭവങ്ങളെല്ലാം ആസ്വദിച്ച് കഴിച്ച് ഏറെനേരെ അവിടെ ചിലവഴിച്ചശേഷമാണ് ദിയയുടെ കുടുംബം മടങ്ങിയത്. ഇരുവരുടെയും കുടുംബം ഒത്തുകൂടി ബന്ധം ഊട്ടിഉറപ്പിച്ചതിന്റെ വീഡിയോ ആരാധകർക്കും ഏറെ ഇഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ടത് രണ്ട് കുടുംബങ്ങളുടെയും ബോണ്ടിങ്ങായിരുന്നു.

Diya krishna Aswin Ganesh

കഴിഞ്ഞ തവണ അശ്വിന്റെ കുടുംബം ദിയയെ പെണ്ണ് കാണാൻ എത്തിയപ്പോൾ അഹാന ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അഹാന കൂടി ചടങ്ങിൽ പങ്കെടുത്തത് ആനന്ദം പകരുന്ന കാഴ്ചയായി എന്നാണ് ഏറെയും കമന്റുകൾ. ദിയയുടെ സഹോദരിമാരുമായും നല്ലൊരു ബോണ്ടുണ്ടാക്കിയെടുക്കാൻ അശ്വിനും സാധിച്ചിട്ടുണ്ട്.

അശ്വിന്റെ വീട്ടുകാരുടെ ആതിഥ്യമര്യാദയെ പുകഴ്ത്തിയും കമന്റുകളുണ്ട്. അഹാനയെ ഓസിയുടെ കാര്യത്തിന് കാണുന്നത് എന്തോ ഭയങ്കര സന്തോഷമാണ്. അന്ന് അശ്വിൻ്റെ ഫാമിലി വന്നപ്പോൾ അഹാനയുടെ കുറവ് ശരിക്കും ഉണ്ടായിരുന്നു. മറ്റുള്ളവരെക്കാൾ കുറച്ച് കൂടി ആൾക്കരോട് സംസാരിക്കുന്നത് അഹാനയാണ്. എല്ലാ വീഡിയോസും ഓസി കൊണ്ട് പോവുമ്പോൾ ഈ വീഡിയോ അമ്മു കൊണ്ടുപോയി. എന്ത് നല്ല പെരുമാറ്റമാണ് അഹാനയുടേത്.

രണ്ടുപേരുടെയും കുടുംബങ്ങൾ എന്നും ഇതുപോലെ ഒത്തൊരുമയോടെ ഇരിക്കട്ടെ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്തത് അഹാനയാണെങ്കിലും താനായിരിക്കും ആ​ദ്യ വിവാഹിതയാവുക എന്നത് ദിയ പറയാറുള്ള കാര്യമായിരുന്നു. അവസാനം അത് തന്നെ സംഭവിച്ചു. കരിയറിൽ ശ്രദ്ധിക്കാനാണ് ഇപ്പോൾ അഹാനയ്ക്ക് താൽപര്യം. അതിനാലാണ് ദിയയുടെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X