ദിയയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം; പക്ഷെ അനിയത്തിമാർ എന്താണിങ്ങനെ?; വിമർശിച്ച് ആരാധകർ
വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് ദിയയുടെ പെണ്ണുകാണൽ ചടങ്ങ് നടന്നത്. അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിലെത്തി വിവാഹക്കാര്യം സംസാരിച്ചു. എൻഗേജ്മെന്റ് ചടങ്ങില്ലെന്നാണ് ദിയ പറയുന്നത്. അശ്വിൻ പ്രൊപ്പോസ് ചെയ്ത ദിവസം എൻഗേജ്മെന്റായാണ് കാണുന്നത്. ഈ ചടങ്ങിന് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും ദിയ പറഞ്ഞു. ദിയ പറഞ്ഞ മറ്റൊരു കാര്യം ബോളിവുഡ് താരങ്ങളൊന്നും ഇന്ന് എൻഗേജ്മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നാണ്.
രൺബീർ കപൂർ ആലിയ ഭട്ടിനെ മോതിരമണിയിച്ചു. പിന്നീട് വിവാഹമായിരുന്നു. ബി ടൗൺ താരങ്ങൾ ഇന്ന് എൻഗേജ്മെന്റ് ചടങ്ങ് നടത്തുന്നില്ലെന്നും താനും അതേ തീരുമാനത്തിലാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. പെണ്ണുകാണൽ ചടങ്ങിലെ നല്ല നിമിഷങ്ങൾ ദിയ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. അതീവ സന്തോഷവതിയായാണ് ദിയയെ കാണുന്നത്. അശ്വിനും വീട്ടുകാരം വരാൻ വൈകുന്നതിന്റെ ആശങ്ക പങ്കുവെക്കുകയും ചെയ്തു. അശ്വിന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് പെണ്ണുകാണൽ ചടങ്ങിന് വീട്ടിലെത്തിയത്.

ദിയയുടെ ചേച്ചി അഹാന വീട്ടിലുണ്ടായിരുന്നില്ല. ചെന്നെെയിലാണ്. അനിയത്തിമാരായ ഇഷാനിയും ഹൻസികയും ഉണ്ടായിരുന്നു. നിരവധി പേരാണ് ദിയക്കും അശ്വിനും ആശംസകൾ അറിയിച്ചത്. ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് ദിയയുടെ യൂട്യൂബ് സബ്സ്ക്രെബേർസ് പറയുന്നത്. അതേസമയം ദിയയുടെ ആരാധകർ സഹോദരിമാർക്കെതിരെ വിമർശനങ്ങളും ഉന്നയിച്ചു.
ദിയയുടെ ജീവിതത്തിലെ പ്രധാന ദിവസത്തിന് ഇഷാനിയോ ഹൻസികയോ പ്രാധാന്യം കൊടുത്തില്ലെന്നാണ് ഇവർ പറയുന്നത്. രണ്ട് പേരും പൈജാമ ധരിച്ചാണ് വീട്ടിൽ നിന്നത്. ദിയയെ വീഡിയോ എടുക്കാൻ പോലും ഇവർ സഹായിച്ചില്ലെന്നും കുറ്റപ്പെടുത്തൽ വന്നു. ദിയയുടെ സഹോദരിമാർ പെരുമാറിയതും ഡ്രസ് ചെയ്ത രീതിയും മോശമായി. ദിയയുടെ ജീവിതത്തിലെ മനോഹരമായ ദിവസമാണിന്ന്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ദിയ സന്തോഷമായിരിക്കാൻ ശ്രമിച്ചെന്നും ഒരാൾ കമന്റ് ചെയ്തു.

ആർക്കെങ്കിലും ഓസിയെ ( ദിയ) വീഡിയോ എടുക്കാൻ സഹായിക്കാമായിരുന്നു എന്ന് തോന്നി. സഹോദരിമാർ ആരും സഹകരിക്കുന്നില്ലെന്നും മറ്റൊരാൾ കമന്റ് ചെയ്തു. ദിയ ബോളിവുഡ് താരങ്ങളുമായി തന്നെ താരതമ്യം ചെയ്തതും ചിലർക്ക് ഇഷ്ടമായില്ല. ദിയക്ക് വിവാഹത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. എന്നാൽ ആലിയ ഭട്ടുമായും ബോളിവുഡ് താരങ്ങളുമായുള്ള താരതമ്യം ശരിയായില്ലെന്ന് ഒരാൾ കമന്റ് ചെയ്തു. ജീവിതം റീൽസോ സിനിമയോ അല്ല.
എല്ലാവരും ആലിയ ഭട്ടല്ല. അതൊഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം നന്നായിരുന്നെന്നും ഈ കമന്റിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമൻുകളെ താൻ കാര്യമാക്കുന്നില്ലെന്ന് ദിയ വീഡിയോയിൽ പറയുന്നുണ്ട്. വിവാഹത്തിന് മുമ്പ് ഹണിമൂൺ കഴിഞ്ഞു എന്നാെക്കെ പറയുന്നവരുടെ ചിന്താഗതി വളരെ മോശമാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. അശ്വിനാെപ്പമുള്ള യാത്രകളുടെ വീഡിയോകൾ ദിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. ഈ വീഡിയോകൾക്ക് വരുന്ന കമന്റുകളെക്കുറിച്ചാണ് ദിയ കൃഷ്ണ സംസാരിച്ചത്.


Click it and Unblock the Notifications











