പണ്ട് കൊച്ചിനെ പോലെയായിരുന്നു, ഇപ്പോള്‍ സ്ത്രീയായി! ടൗവ്വൽ കൊണ്ട് മറക്കാനും തുടങ്ങി, മാറ്റത്തെ പറ്റി ദിയ കൃഷ്ണ

മലയാള സിനിമയിലെ പ്രശസ്തമായ താരമാണ് കുടുംബത്തിലെ അംഗമാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് ദിയ കൃഷ്ണ ആരാധകരെ സ്വന്തമാക്കുന്നത്. സുഹൃത്തുക്കളുടെ കൂടെ ഡാന്‍സും പാട്ടുമൊക്കെയായി കറങ്ങി നടന്നിരുന്ന താരപുത്രി ഇന്ന് കുടുംബജീവിതം ആസ്വദിക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു ദിയയും സുഹൃത്തായ അശ്വിന്‍ ഗണേശും വിവാഹിതരാവുന്നത്. നേരത്തെ വിവാഹവും കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതുമൊക്കെയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ദിയ പറഞ്ഞത് കൊണ്ട് തന്നെ താരങ്ങളുടെ ജീവിതത്തെ കുറിച്ചറിയാന്‍ ആരാധകരും ആകാംഷയിലായിരുന്നു.

diya-krishna

അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് അശ്വിനും ദിയയും. ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലെത്തി നില്‍ക്കുന്ന ഇരുവരും ഈ വര്‍ഷം ജൂലൈയിലാവും കുഞ്ഞിന് ജന്മം കൊടുക്കുക. ഇതിനോട് അനുബന്ധിച്ച് അശ്വിന്റെ കുടുംബം പൂജ ചടങ്ങുകള്‍ നടത്തിയതിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഗര്‍ഭിണിയായ സ്ത്രീയ്ക്കും വയറ്റില്‍ കിടക്കുന്ന കുഞ്ഞിനും കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി നടത്തുന്നൊരു പൂജയാണിത്. തമിഴ് ബ്രാഹ്‌മിന്‍സ് ചെയ്യുന്ന ഫങ്ഷനാണിത്.

രണ്ട് ദിവസങ്ങളിലായി നടത്തിയ ചടങ്ങുകളുടെ വിശേഷങ്ങള്‍ വ്‌ളോഗിലൂടെ ദിയ പങ്കുവെച്ചിരുന്നു. ഇതിനിടെ ചടങ്ങിന് വേണ്ടി ഒരുങ്ങുന്ന താരപുത്രിയുടെ ഒരു വീഡിയോയാണ് വൈറലാവുന്നത്. വ്‌ലോഗില്‍ ദിയ പറഞ്ഞ കാര്യമാണ് ഷോര്‍ട്‌സായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗർഭിണിയായതിന് ശേഷം തൻ്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ വളരെ ലളിതമായ രീതിയിൽ തമാശയായിട്ടാണ് ദിയ അവതരിപ്പിച്ചിരിക്കുന്നത്.

'താനിതുവരെ ജീവിതത്തില്‍ ഒരുങ്ങാത്ത രീതിയിലാണ് ഈ ചടങ്ങിന് വേണ്ടി തയ്യാറായത്. മുടിയും സാരിയും പിന്നെ ആഭരണങ്ങളൊന്നും മുന്‍പൊരിക്കലും ഇട്ടിട്ടില്ലാത്ത തരമാണ്. വിവാഹത്തിനെക്കാളും നന്നായെന്നായിരിക്കും ഇതിന് എല്ലാവരും കമന്റിടുക. അത് ഞാനെന്റെ ഫാഷന്‍ സെന്‍സില്‍ ചെയ്തതാണ്. അതിലൊരു പ്രശ്‌നവും തോന്നിയിട്ടില്ലെന്നാണ് ദിയ പറയുന്നത്.

diya-krishna

പിന്നെ അടുത്ത കാലത്തായിട്ടാണ് താന്‍ ടവ്വല്‍ കൊണ്ട് ശരീരം മറക്കാന്‍ തുടങ്ങിയത്. പണ്ട് അങ്ങനൊരു പ്രശ്‌നം ഇല്ലായിരുന്നു. പണ്ട് കൊച്ച് പിള്ളേരെ പോലെയായിരുന്നു ഇരുന്നത്. ഇപ്പോള്‍ ഇത്തിരി സ്ത്രീയെ പോലെയായെന്നാണ്,' തമാശരൂപേണ ദിയ പറഞ്ഞത്.

വിവാഹത്തിന് മുന്‍പ് വളരെ മെലിഞ്ഞിരുന്ന ആളാണ് ദിയ. ഇതിന്റെ പേരില്‍ അന്ന് കളിയാക്കലുകള്‍ നേരിട്ടിരുന്നു. പിന്നാലെ ഗര്‍ഭിണിയായതോടെ രൂപത്തിലും മാറ്റം വന്നു. ഭക്ഷണക്കാര്യത്തിലൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെയും ഗര്‍ഭിണിയായതിന്റെയും മാറ്റങ്ങള്‍ ദിയയുടെ മുഖത്തും ശരീരത്തിലും പ്രകടമായി തുടങ്ങി. ഇതാണ് താരപുത്രി തമാശയാക്കി അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരമാണ് ദിയ. തന്റെ ചെറിയ ജീവിതത്തില്‍ നടക്കുന്ന വിശേഷങ്ങളും ബിസിനസുമൊക്കെയാണ് താരപുത്രി വീഡിയോയിലൂടെ കാണിക്കാറുള്ളത്. എന്നാല്‍ ഇടയ്ക്കിടെ ചില വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമൊക്കെ ദിയ തലവെച്ചിരുന്നു. കൃഷ്ണ കുമാറിന്റെ നാല് പെണ്‍മക്കളില്‍ ഏറെ വ്യത്യസ്തയും സ്വന്തം നിലപാടുകള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ആളുമൊക്കെയാണ് ദിയ.

സുഹൃത്തായ അശ്വിനുമായി പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 2024 സെപ്റ്റംബര്‍ അഞ്ചിനാണ് ദിയയും അശ്വിനും തമ്മിലെ വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വളരെ റൊമാന്റികായി ജീവിക്കാന്‍ തുടങ്ങിയ താരങ്ങള്‍ പരസ്പരം പിന്തുണ നല്‍കിയാണ് മുന്നോട്ട് പോകുന്നത്. താരകുടുംബത്തെ പോലെ വരാനിരിക്കുന്ന കുഞ്ഞതിഥിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X