അശ്വിന് 29ാം പിറന്നാൾ, ദിയ കൃഷ്ണ മാത്രം ആശംസിച്ചു; ദിയയുടെ വീട്ടുകാർ മൗനത്തിലെന്ന് വിമർശനം
ദിയ കൃഷ്ണയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാത്ത ദിവസങ്ങളില്ല. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ദിയ എപ്പോഴും ചർച്ചകളിലാണ്. അടുത്ത കാലത്ത് മോളിവുഡ് നടിമാർ പോലും ഇത്രമാത്രം ചർച്ചയായിട്ടുണ്ടോ എന്ന് സംശയമാണ്. അതേസമയം ഈ പ്രശസ്തിയുടെ മറുപുറം നിരന്തരം വരുന്ന കുറ്റപ്പെടുത്തലുകളും മുൻവിധികളുമാണ്. ഭർത്താവ് അശ്വിൻ ഗണേശിനെ ദിയയും കുടുംബവും പരിഗണിക്കുന്നില്ലേയില്ലെന്നാണ് എപ്പോഴും വരുന്ന പരാതി.
അശ്വിന്റെ 29ാം പിറന്നാൾ ദിനമായിരുന്നു ഏപ്രിൽ 8. ഭാര്യ ദിയ അശ്വിന് പിറന്നാൾ ആശംസയറിയിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. എന്നാൽ ദിയയുടെ വീട്ടുകാർ ആരും തന്നെ അശ്വിന് സോഷ്യൽ മീഡിയയിലൂടെ ആശംസയറിച്ചില്ലെന്ന് റെഡിറ്റ് യൂസേർസ് ചൂണ്ടിക്കാട്ടുന്നു. പൊതുവെ കുടുംബത്തിലെ എല്ലാവരുടെയും പിറന്നാൾ ആശംസ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നവരാണ് കൃഷ്ണകുമാർ കുടുംബം. എന്നാൽ അശ്വിന് മാത്രം ആശംസയില്ലേ എന്നാണ് ചിലരുടെ ചോദ്യം. ദിയ ഗർഭിണിയായ ശേഷം ഏറെ നാൾ അശ്വിൻ ദിയയുടെ വീട്ടിൽ തന്നെയായിരുന്നു. എന്നിട്ടും ഇവർ തമ്മിൽ വലിയ അടുപ്പമില്ലല്ലോ എന്നും ചോദ്യമുണ്ട്.



Click it and Unblock the Notifications















