പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ

ഇത്തവണത്തെ ഇലക്ഷനില്‍ മത്സരിക്കുകയാണ് നടന്‍ കൃഷ്ണ കുമാര്‍. നടന് പിന്തുണയുമായി കുടുംബം മുഴുവന്‍ കൂടെയുണ്ട്. അതേ സമയം മക്കളെല്ലാവരും അവരുടേതായ ലോകത്ത് സജീവമായിരിക്കുകയാണ്. കൂട്ടത്തില്‍ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയെ കുറിച്ചുള്ള വാര്‍ത്തകളാണ് അടുത്തിടെയായ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് താനൊരു റിലേഷന്‍ഷിപ്പിലാണെന്ന് ദിയ പുറംലോകത്തോട് വെളിപ്പെടുത്തുന്നത്. അശ്വിന്‍ ഗണേശ് എന്നയാളുമായി താന്‍ പ്രണയത്തിലാണെന്നും താരപുത്രി പറഞ്ഞിരുന്നു. ശേഷം ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് ദിയ പങ്കുവെച്ചുകൊണ്ടിരുന്നത്.

diya-krishna

അവിടെ മുതലിങ്ങോട്ട് ദിയയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വരുന്ന ചിത്രങ്ങളും വീഡിയോസുമൊക്കെ വലിയ രീതിയിലാണ് ചര്‍ച്ചയാവുന്നത്. താരപുത്രിയുടെ പ്രണയബന്ധത്തെ പറ്റി നിരവധി കഥകളും പ്രചരിച്ച് തുടങ്ങി. ഏറ്റവും പുതിയതായി അശ്വിനൊപ്പമുള്ള ഫോട്ടോയുമായിട്ടാണ് ദിയ എത്തിയിരിക്കുന്നത്. ഇതിന് അശ്വിന്‍ നല്‍കിയ കമന്റും ദിയയുടെ മറുപടിയുമൊക്കെ വളരെ രസകരമായി മാറിയിരിക്കുകയാണ്.

മെലിഞ്ഞ ദിയ വിത്ത് ഷോര്‍ട്ട് ഹെയര്‍ എന്ന ക്യാപ്ഷനില്‍ അശ്വിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ദിയ പങ്കുവെച്ചത്. മാത്രമല്ല ഈ ചിത്രത്തില്‍ പ്രണയാതുരമായി ദിയയെ അശ്വിന്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഇതിന് താഴെ താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഏറ്റവും ശ്രദ്ധേയം അശ്വിന്‍ എഴുതിയ കമന്റ് തന്നെയാണ്. 'നിന്നെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഇപ്പോഴാണ്', എന്നായിരുന്നു അശ്വിന്‍ ഗണേഷ് ദിയയോട് പറഞ്ഞത്. പിന്നാലെ 'ഓഹോ, അപ്പൊ എന്നെ പണ്ട് കൊള്ളില്ലേ' എന്ന ചോദ്യവുമായി ദിയ എത്തി. 'സൗന്ദര്യം എന്ന വാക്കിനെ നീ പുനര്‍നിര്‍വചിച്ചു' എന്നാണ് ഇതിനുള്ള മറുപടിയായി അശ്വിന്‍ പറഞ്ഞത്.

diya-krishna

എന്നാല്‍ ഇത് പഴയ ചിത്രമാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. മാത്രമല്ല ദിയ മുടി മുറിച്ചോ, അശ്വിന് മുടിയുള്ളതാണ് ഇഷ്ടമെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാണ് മുടി മുറിച്ചത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്തായാലും അശ്വിനും ദിയയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുകയാണെന്നാണ് ഇവരെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നത്.

അതേ സമയം താരപുത്രിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി വരുന്നവരും അവിടെയുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയും മറ്റുമൊക്കെ പലപ്പോഴും മക്കളെയും കളിയാക്കുന്നവരുണ്ട്. അച്ഛന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുകയാണെന്നും മകള്‍ പോയി അത് ചെയ്യൂ എന്നൊക്കെ പറഞ്ഞാണ് ചിലര്‍ ദിയയെ പരിഹസിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുന്‍പ് താരപുത്രി സംസാരിച്ചതും വൈറലായി മാറിയിരുന്നു.

എന്നാല്‍ പിതാവിനൊപ്പം രാഷ്ട്രീയ പ്രചരണത്തിന് ദിയയും സഹോദരിമാരും കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധുവുമൊക്കെ എത്തിയത് ശ്രദ്ധേയമായിരുന്നു. ഈ ദിവസങ്ങളില്‍ കുടുംബസമേതമാണ് താരങ്ങള്‍ പ്രചരണത്തിന് എത്തിയത്. ഇതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X