ലാസ്റ്റ് ഏതാ ഒരു ദിഗംബരി? ഈ കൊച്ച് നല്ല ഫോട്ടോയിട്ടെന്ന് കരുതി, അവസാനമാണ് ഓസിയുടെ സ്‌നേഹം മനസിലായത്

നാല് പെണ്‍മക്കള്‍ക്ക് ജന്മം കൊടുത്ത് അവരെ ഏറ്റവും പെര്‍ഫെക്ട് ആയി വളര്‍ത്തിയ താരമാതാവാണ് സിന്ധു കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ എന്നതിലുപരി നടി അഹാന കൃഷ്ണയുടെ അമ്മ, യൂട്യൂബര്‍ എന്നിങ്ങനെ പലതരം ലേബലുകളാണ് സിന്ധുവിനുള്ളത്.

തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് യൂട്യൂബിലൂടെ പ്രേക്ഷക പ്രശംസ നേടിയ സിന്ധു ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. നാല് മക്കളുള്ളതിനാല്‍ എല്ലാവരും അമ്മയ്ക്ക് ആശംസകളുമായി എത്തി. എല്ലാതവണത്തെയും പോലെ ഇത്തവണയും ദിയ തന്നെയായിരുന്നു വേറിട്ട് നിന്നത്.

sindhu-krishna

അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് ചില ചിത്രങ്ങളും ആയിട്ടാണ് ദിയ കൃഷ്ണ എത്തിയത്. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പറയുന്നതിന് പകരം ഹാപ്പി ക്രിസ്മസ് എന്നും അമ്മയെ എടീ എന്ന് അഭിസംബോധന ചെയ്തുമാണ് ദിയ ക്യാപ്ഷനില്‍ കുറിച്ചത്. നിനക്കും അതുതന്നെ ആശംസിക്കുന്നു എന്നാണ് സിന്ധു മറുപടിയായി പറഞ്ഞത്.

ഇതിനൊപ്പം വിദേശത്തുനിന്നും അല്ലാതെയുമായിട്ട് എടുത്ത സിന്ധുവിന്റെ ചിത്രങ്ങളും ഒപ്പം ചെറുപ്പകാലത്ത് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ദിയ പങ്കുവെച്ചു. ഏറ്റവും ഒടുവില്‍ അമ്മയെ കളിയാക്കുന്ന ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി കമന്റുകളാണ് ദിയയുടെ പോസ്റ്റിനു താഴെ വന്നത്. മാത്രമല്ല

'ഈ കൊച്ച് നല്ല ഫോട്ടോസ് ഇട്ടല്ലോ എന്ന് ഓര്‍ത്ത് നോക്കി നോക്കി ലാസ്റ്റ് ചെന്നപ്പോള്‍ അല്ലേ, ഓസിയുടെ ആ സ്‌നേഹം മനസ്സിലായത്. സിന്ധു അമ്മ ആയതുകൊണ്ട് കൊള്ളാം. എന്നാലും ഓസി.... നീ കഴിഞ്ഞേ ഉള്ളു വെറൈറ്റി ആയിട്ട് വിഷ് ചെയ്യാന്‍ ആളുള്ളു. ഓസിയുടെ ലൈഫില്‍ എത്ര ഓണവും ദീവാലിയും ക്രിസ്മസും ഒക്കെയാണ്. ആ പാട്ടും പൊളിച്ച്. സിന്ധു കൃഷ്ണ എന്ന അമ്മയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ട് ആയിരിക്കും ഈ മോള്. ലാസ്റ്റ് ഏതാ ഒരു ദിഗംബരി?' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

sindhu-krishna

നാലു മക്കളില്‍ അമ്മയും മകളും തമ്മിലുള്ള ഏറ്റവും വൈബ് ഇവര്‍ക്കാണെന്നാണ് ചിലരുടെ അഭിപ്രായം. മാത്രമല്ല മറ്റു മക്കളില്‍ നിന്നും ദിയയുടെ കാര്യത്തില്‍ കുറച്ച് ആശങ്കയും കരുതലുമൊക്കെ സിന്ധുവിന് ഉണ്ടെന്ന് നേരത്തെ തോന്നിയിട്ടുണ്ട്. എന്നും എല്ലായിപ്പോഴും മക്കളുടെ തോഴിയെ പോലെ കൂടെ നടക്കുന്ന താരമാതാവാണ് സിന്ധു.

മക്കളുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്നതു മുതല്‍ അവരുടെ കൂടെ ഓരോ ആവശ്യത്തിനും സിന്ധു ഉണ്ടാവാറുണ്ട്. മാത്രമല്ല പെണ്‍മക്കളെ ബോള്‍ഡായി വളര്‍ത്തുകയും അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടി കൊടുക്കാനുമൊക്കെ ഈ അമ്മയ്ക്ക് സാധിച്ചു. മക്കളുടെ വിജയത്തിന് പിന്നില്‍ നിന്ന് സപ്പോര്‍ട്ട് ചെയ്യുന്ന ഇവരെപ്പോലെയുള്ളവരോട് ബഹുമാനം തോന്നുകയാണെന്നും തുടങ്ങി അനേകം കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X