'സാമൂഹ്യദ്രോഹികളെ കുറിച്ച് സംസാരിക്കാൻ എനിക്ക് വയ്യ'; റോബിനെ കുറിച്ച് ചോദിച്ചപ്പോൾ ദിയ സന പറഞ്ഞതിങ്ങനെ!

ബി​ഗ് ബോസ് സീസൺ ഫൈവ് മുപ്പത് ദിവസം പിന്നിടുമ്പോൾ ഹൗസിൽ നിന്നും രണ്ടുപേർ കൂടി പുറത്തായിരിക്കുകയാണ്. സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ വൈബർ ​ഗുഡ് ​ദേവു, നടിയും ​ഗായികയുമായ മനീഷ കെ.എസ് എന്നിവരാണ് ഹൗസിൽ നിന്നും പുറത്തായത്. രണ്ടുപേർ പുറത്തായപ്പോൾ വൈൽഡ് കാർഡായി ഒരാൾ ഹൗസിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

നടി അനു ജോസഫാണ് ഹൗസിലെ പുതിയ വൈൽഡ് കാർഡ്. പുതിയ സീസൺ തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും വേണ്ടത്ര ഓളമോ ആവേശമോ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സീസൺ ഫൈവിന് സാധിച്ചിട്ടില്ല. മാത്രമല്ല സെയ്ഫ് ​ഗെയിം കളിച്ച് ഹൗസിൽ മുന്നോട്ട് പോകുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. അതിനാൽ തന്നെ​ ​ഗെയിമിനേയും ഹൗസിനേയും ഒന്ന് ഉണർത്താൻ ആദ്യം ഹനാനെ വൈൽഡ് കാർഡായി ഹൗസിലേക്ക് വിട്ടു ബി​​ഗ് ബോസ്.

Diya Sana

എന്നാൽ പ്രതീക്ഷിച്ചതിന്റെ ഒരു ശതമാനം പെർ‌ഫോമൻസ് പോലും കാഴ്ചവെക്കാനാവാതെ രണ്ട് ദിവസം ഹൗസിൽ നിന്ന ശേഷം ആരോ​ഗ്യപ്രശ്നങ്ങളാൽ ഹനാൻ പുറത്തായി. ശേഷം ഒരാഴ്ച മുമ്പ് ഒമർ ലുലു ഹൗസിലേക്ക് വൈൽഡ് കാർഡായി എത്തി. ഒമർ വന്നതോടെ പൂരം കൊടികയറുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശയായിരുന്നു ഫലം. അവിടെയുള്ള മറ്റുള്ള സേഫ് ​ഗെയിമേഴ്സിനെപ്പോലെ തന്നെയായി ഒമർ ലുലുവും.

ഹനാനും ഒമറിനും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ പറ്റാതായതോടെയാണ് അനു ജോസഫിനെ ഹൗസിലേക്ക് ബി​ഗ് ബോസ് കൊണ്ടുവന്നത്. ഇനിയുള്ള ദിവസങ്ങളിലെ അനുവിന്റെ പ്രകടനം നല്ലതല്ലെങ്കിൽ മൂന്നാമത്തെ വൈൽഡ് കാർഡും ചീറ്റിപ്പോയിയെന്ന് പറയേണ്ടി വരും.

ഇപ്പോഴിത ബി​​ഗ് ബോസ് സീസൺ ഫൈവിനെ കുറിച്ചും മറ്റ് സീസണുകളിലെ മത്സരാർഥികളെ കുറിച്ചും സീസൺ ഒന്നിലെ മത്സരാർഥി ദിയ സന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. റോബിൻ രാധകൃഷ്ണനെ കുറിച്ചും യൂണിവേഴ്സൺ എന്റർടെയ്ൻമെന്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാമൂഹ്യപ്രവർത്തക കൂടിയായ ദിയ സന സംസാരിച്ചു. 'പുതിയ ബി​ഗ് ബോസ് വല്ലാത്തൊരു ബി​ഗ് ബോസ് ആയിപ്പോയി.'

'വല്ലാത്തൊരു സങ്കടമാണ് സീസൺ കാണുമ്പോൾ. ആകാംഷയോടെ കാത്തിരുന്ന് കാണാൻ ഒന്നും തന്നെയില്ല. ആക്ടീവയിട്ടുള്ള മത്സരാർഥികളുണ്ട് പക്ഷെ സീസൺ ഫോർ കണ്ട് അതിലെ മാസ് ആയിട്ടുള്ള സംഭവങ്ങൾ പഠിച്ച് അതേ പാറ്റേണിൽ പുതിയ മത്സരാർഥികളും പിടിച്ചുവെന്ന് തോന്നി. പിന്നെ ടാസ്ക്കുകൾ ഇഷ്ടപ്പെട്ടു ടഫാണ് അടിപൊളിയാണ്. എന്നാലും സീസൺ ഫൈവ് കാണാൻ ഒരു രസമില്ല.'

Diya Sana

'വലിയ കണ്ടന്റ് ഒന്നും ഇല്ല' ദിയ സന പറഞ്ഞു. ഹൗസിലെ രണ്ടാമത്തെ വൈൽഡ് കാർഡായ ഒമർ ലുലുവിനെ കുറിച്ചും ദിയ സന സംസാരിച്ചു. ഒമർ ശരിക്കും ഹൗസിൽ ഉള്ളത് പോലെ തന്നെയാണ് ജീവിതത്തിലും. അദ്ദേഹം എഴുതിയിടുന്ന പോസ്റ്റുകൾ കണ്ടാണ് പലരും ജഡ്ജ് ചെയ്ത് വെച്ചിരിക്കുന്നത്. അദ്ദേഹം പോയി ഇപ്പോൾ പത്ത് പേരെ ഇടിച്ചിടുമെന്ന്.

പക്ഷെ ഒമർ വളരെ ഇന്നസെന്റാണ്. റിയാസിനെപ്പോലൊരു കൺസ്റ്റന്റിനെ കൊണ്ടുവരണം. സീസൺ ഫോർ എനിക്കിഷ്ടമാണ്. അവർക്ക് ധാരണയുണ്ടായിരുന്നു എങ്ങനെ ​ഗെയിം കളിക്കണമെന്ന് ദിയ സന പറഞ്ഞു. റോബിനെ കുറിച്ച് ചോദിച്ചപ്പോൾ സാമൂഹ്യദ്രോഹികളെ കുറിച്ച് സംസാരിക്കാൻ എനിക്ക് വയ്യ എന്നാണ് ദിയ സന പറഞ്ഞത്.

റോബിൻ ​ഗെയിം കളിക്കാത്ത ആളൊന്നുമല്ല. ഹൗസിനുള്ളിലുള്ള റോബിന്റെ ​ഗെയിമിനെ ഞാൻ അനലൈസ് ചെയ്തിട്ടുമില്ല. ഞാൻ പറഞ്ഞത് പൊതു സമൂഹത്തിലേക്ക് വന്ന് ആളുകളുടെ മുമ്പിൽ കാണിക്കുന്ന കോപ്രായങ്ങൾ അം​ഗീകരിക്കാൻ പറ്റില്ലെന്നാണ്.

അത് ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ഒരു സമൂഹിക പ്രവർത്തകയാണ് അതുകൊണ്ട് ഇത്ര പ്രവൃത്തികൾ പോയിസണായി തോന്നും. പബ്ലിസിറ്റി ഉണ്ടാക്കുമ്പോൾ സമാധാനപരമായി ഉണ്ടാക്കമെന്നേ ഉദ്ദേശിച്ചിട്ടുള്ളു ദിയ സന വിശദീകരിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X