എന്റെ ജീവിതം തുലയ്ക്കാൻ വന്ന സ്ത്രീ; ചില മീടുകൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റാറില്ല; തുറന്ന് പറഞ്ഞ് ദിയ സന
മാധ്യമങ്ങളിൽ ഇടയ്ക്കിടെ വാർത്തയാവുന്ന വ്യക്തിയാണ് ദിയ സന. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ ശേഷം ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതയായ മുഖമായി ദിയ സന മാറി. സ്ത്രീകൾക്ക് വേണ്ടിയും, എൽജിബിടിക്യു വിഭാഗത്തിന് വേണ്ടിയും നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് ദിയ സന. ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിലൊരാളായിരുന്നു ദിയ സന. ബിഗ് ബോസിന് ശേഷം ദിയക്ക് നേരെ വ്യാപക ട്രോളുകളും വന്നിരുന്നു.
സ്ത്രീകളെക്കുറിച്ച് അസഭ്യം പറഞ്ഞ യൂട്യൂബർ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തിന് ശേഷമാണ് പിന്നീട് ദിയ സന വാർത്തകളിൽ നിറയുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഈ കേസിൽ ഉൾപ്പെട്ടിരുന്നു. അന്നത്തെ വിവാദത്തിനിടെ ദിയ സന തന്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ഒരു സ്ത്രീ രംഗത്തെത്തി. എന്നാൽ വ്യാജ ആരോപണമാണിതെന്നാണ് ദിയ പറഞ്ഞത്. ഈ ആരോപണത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ദിയ സന.
സീരിയൽ ടുഡേ ചാനലിനോടാണ് പ്രതികരണം. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിയ ഇതേക്കുറിച്ചും സംസാരിച്ചത്. 'കാസ്റ്റിംഗ് കൗച്ചിനകത്ത് ആളുകൾ തുറന്ന് പറയുന്നതിൽ വസ്തുതയുണ്ട്, വസ്തുത അല്ലാത്തതുമുണ്ട്. സ്ത്രീകളായാലും പുരുഷൻമാരായും കോംപ്രമൈസിന് തയ്യാറാവുന്നവരും അല്ലാത്തവരുമുണ്ട്. ഇപ്പോഴുള്ള പ്രൊഡക്ഷൻ ടീംസിലെ അളുകളൊക്കെ കോംപ്രമൈസുണ്ടങ്കിൽ വിളിക്കുമ്പോൾ തന്നെ പറയും'

അത് കൊണ്ട് തന്നെ ചില മീടൂകളെ ഉൾക്കൊള്ളാൻ പറ്റില്ല. അതൊരു വസ്തുതയാണ്. കാരണം സ്ത്രീകൾക്കുള്ള അവകാശം ഞാനുൾപ്പെടെയുള്ള സ്ത്രീകൾ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്റെ കഷ്ടപ്പാടൊന്നും ഒന്നുമല്ല. വർഷങ്ങളായി ലെജന്റുകളായ സ്ത്രീകൾ ഇവിടെ സംസാരിച്ചതിനാലാണ് സ്ത്രീകൾക്ക് സംരക്ഷണം അവകാശവും കുറച്ചെങ്കിലും ലഭിക്കുന്നത്. അത് ദുരുപോഗിക്കരുത്. അത് ഒരുമാതിരി പരിപാടിയാണ്. എല്ലാവരെയും അല്ല ഞാൻ പറയുന്നത്.
ഒരു സ്ത്രീ കാരണം എനിക്ക് പ്രശ്നമുണ്ട്. എന്റെ ജീവിതത്തെ തുലയ്ക്കാൻ ഒരു സ്ത്രീ വന്നിട്ടുണ്ട്. ഇപ്പോഴും ആ സ്ത്രീ എനിക്ക് പ്രശ്നമാണ്. എനിക്കെതിരെ അനാവശ്യമായ ആരോപണം ഒരു സ്ത്രീയെ ഇറക്കി ഉന്നയിച്ചു. അവിടെയാണ് എനിക്ക് ഏറ്റവും വലിയ പ്രശ്നമായത്. തന്നോട് വ്യക്തി വൈരാഗ്യമുള്ളയാളാണ് ആ സ്ത്രീയെ ഇറക്കിയത്. യൂട്യൂബറെ കൈയേറ്റം ചെയ്ത കേസിൽ എനിക്ക് ജാമ്യം കിട്ടാതിരിക്കാൻ വേണ്ടിയാണ് അയാളിങ്ങനെ ചെയ്തത്.

ആ സ്ത്രീയുടെ ഡെലിവറി അറ്റൻഡ് ചെയ്യാനുള്ള കാശ് ആശുപത്രിയിൽ കൊടുക്കുന്നത് ഞാനാണ്. അതേ സ്ത്രീയെ എനിക്കെതിരെ ഉപയോഗിച്ചു. ആ സ്ത്രീയുടെ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു എന്നൊരു ആരോപണം എനിക്കെതിരെ ഉന്നയിച്ചു. കൂടെ നിന്നവർ പിന്നിൽ കുത്തുമ്പോൾ വിഷമമാണ്. സൗഹൃദങ്ങളില്ല എന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണെന്നും ദിയ സന പറയുന്നു. ഈ ആരോപണം തന്റെ കുടുംബത്തെയാണ് ബാധിച്ചതെന്നും ദിയ വ്യക്തമാക്കി.
അടുത്തിടെ താൻ അനുഭവിക്കുന്ന ചില വിഷമങ്ങളെക്കുരിച്ച് ദിയ സന എഴുതിയിരുന്നു. കുഞ്ഞു നാൾ മുതൽ അനുഭവിച്ച കഷ്ടപ്പാടും എന്നെങ്കിലും തീരുമെന്ന പ്രതീക്ഷയിലാണ്. മകനെ പഠിപ്പിക്കണം, അവന്റെ ജീവിതത്തിൽ വേണ്ടുന്ന കാലത്തോളം കൂടെ നിൽക്കണം. വിവാഹത്തിലൂടെയുണ്ടായ ട്രോമയ്ക്കപ്പുറം എന്റെ ലൈഫിൽ ഇപ്പോൾ പ്രശ്നങ്ങളുണ്ട്. ഞാൻ തന്നെ എന്റെ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി. സൗഹൃദം,കൂട്ട് തുടങ്ങിയവയൊന്നും തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ലെന്നുമാണ് ദിയ സന ഫേസ്ബുക്കിൽ കുറിച്ചത്.


Click it and Unblock the Notifications











