ഇവളുമാരെക്കൊണ്ട് തോറ്റു! ഇതൊന്നും കാണാന്‍ വയ്യ! അണ്‍ഫോളോ ചെയ്‌തോളൂ എന്ന് ദിയ സന
ദിയ സനയെക്കുറിച്ച് സജ്‌ന നടത്തിയ പരാമര്‍ശം വന്‍വിവാദമായിരുന്നു. തന്റെ വീട്ടില്‍ വെച്ച് ദിയ എംഡിഎംഎ ഉപയോഗിച്ചുവെന്നായിരുന്നു സജ്‌ന പറഞ്ഞത്. ദിയ ലഹരി ഉപയോഗിക്കുകയും, വില്‍പന നടത്തുകയുമൊക്കെ ചെയ്യാറുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. തെളിവ് സഹിതമായി കാര്യങ്ങള്‍ പറഞ്ഞിട്ടും നിയമപരമായ നടപടി എടുക്കാത്തതില്‍ നിരാശയുണ്ടെന്നും സജ്‌ന പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായി നടത്തുന്ന വെളിപ്പെടുത്തലുകളെല്ലാം വൈറലായിരുന്നു. ദിയയ്ക്ക് മറുപടിയുമായി സജ്‌നയും എത്തുന്നുണ്ടായിരുന്നു. ദിയ അങ്ങനെയൊരാളല്ലെന്നായിരുന്നു അടുപ്പമുള്ളവരെല്ലാം പറഞ്ഞത്. തനിക്ക് പറയാനുള്ളതെല്ലാം സോഷ്യല്‍മീഡിയയിലൂടെ പറയുമെന്നും, ഇതൊന്നും കാണാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നും ദിയ പറയുന്നു. പുതിയ കുറിപ്പിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്.
ഈ പ്ലാറ്റ്ഫോമിൽ മാത്രം പർപസ് ആയി ചില കമന്റുകൾ വിമർശനത്തിനപ്പുറം പേഴ്സണൽ അറ്റാക്കുകൾ ഉണ്ടാകുന്നുണ്ട്. ആരാ എന്താ ഏതാ എന്നുപോലും പരസ്പരം അറിയില്ല. അത്പോലെ ഇവളുമാരെ കൊണ്ട് തോറ്റു, ഫേസ്ബുക് തുറക്കാൻ പറ്റുന്നില്ല, ഇത് ഫീഡിൽ നിന്നും മാറാൻ എന്താണ് വഴി, എന്നൊക്കെ പറഞ്ഞുള്ള കമന്റോളികളുടെ ശ്രദ്ധക്ക് നിങ്ങൾക് നിങ്ങളുടെ സൗകര്യത്തിന് നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാമല്ലോ ഫോളോ ചെയ്തവർ അൺഫോളോ ചെയ്യുകയോ ബ്ളോക് ചെയ്യുകയോ ചെയ്ത് നിങ്ങളുടെ സ്വസ്ഥത കണ്ടെത്തുക.

എന്റെ സൗകര്യത്തിനാണ് എന്റെ പ്രൊഫൈലിൽ ഞാൻ പോസ്റ്റുകൾ ഇടുന്നത്. നിങ്ങൾക് താൽപര്യമില്ലെങ്കിൽ ഒഴുവാക്കിക്കോളൂ. ഇതെന്റെ പ്രൊഫൈലല്ലേ. ഇതിലും പുറമെ സമൂഹത്തിലെ പല വിഷയങ്ങളും കാണുമ്പോളും കേൾക്കുമ്പോളും ട്രിഗർ ആകുന്നവർ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക. ഇത്രേം ഓപ്‌ഷനുകൾ കിടന്നാലും കമന്റിട്ട് ചൊറിയാൻ മാത്രം നടക്കുന്ന ഫസ്‌ട്രേഷൻ പിടിച്ച അണ്ണന്മാരോടും അണ്ണിമാരോടും എനിക്ക് ഇത്തരം ബുദ്ധിമുട്ടുണ്ടായാൽ ഞാൻ ബ്ലോക്ക് ചെയ്യും. കാരണം നിങ്ങളുടെ കഷ്ടപ്പാട് കാണാൻ എനിക്ക് വയ്യ എന്നായിരുന്നു ദിയ കുറിച്ചത്.


Click it and Unblock the Notifications