'എത്ര പറഞ്ഞാലും തീരാത്ത കഥകൾ..., എന്നെക്കാൾ കൂടുതൽ അമ്മുവിനോട് സംസാരിക്കാറുള്ളത് അശ്വിനാണ്'; ദിയയുടെ വീഡിയോ!

അശ്വിന്റെ വരവോടെ കൃഷ്ണകുമാറിനും സിന്ധുവിനും ഒരു മകനെ ലഭിച്ച സന്തോഷമാണ്. അഹാനയ്ക്കും സഹോദരിമാർക്കും സഹോദരന കിട്ടിയ സന്തോഷവും. മരുമകനായിട്ടല്ല മകനായിട്ടാണ് സിന്ധുവും കൃഷ്ണകുമാറും ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നതെന്ന് ദിയയും കുടുംബത്തിലെ മറ്റ് അം​ഗങ്ങളും പങ്കുവെക്കുന്ന വീഡിയോയിൽ നിന്നും വ്യക്തമാണ്. തിരുവോണ ​ദിനത്തിൽ ഓണ സദ്യ തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് കൃഷ്ണകുമാറിനും കുടുംബത്തിനും വേണ്ടി ഒരുക്കിയിരുന്നത്.

കഴിഞ്ഞ വർഷം വരെ നാല് മക്കളും ഭാര്യ സിന്ധുവും മാതാപിതാക്കളും ചേട്ടന്റെ കുടുംബവുമാണ് തിരുവോണ സദ്യ കഴിക്കാൻ കൃഷ്ണകുമാറിനൊപ്പമുണ്ടായിരുന്നതെങ്കിൽ ഈ വർഷം മുതൽ മരുമകൻ അശ്വിനും അവന്റെ മാതാപിതാക്കളുമുണ്ടായി​രുന്നു. കുടുംബം കുറച്ച് കൂടി വലുതും കെട്ടുറപ്പുള്ളതുമായി. തിരുവോണ ദിനത്തിൽ അശ്വിന് മുണ്ടുടുത്ത് കൊടുത്തത് പോലും കൃഷ്ണകുമാറാണ്.

Diya krishna  Ahana Krishna

ദിയയുടെ തിരുവോണം സെപ്ഷ്യൽ വ്ലോ​ഗിലെ ആ ഭാ​ഗമാണ് ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുത്തതും ഇമോഷണലായി കണ്ടതും. വിവാഹത്തോടെ അശ്വിനും ദിയയും തിരുവനന്തപുരത്ത് ദിയയുടെ വീടിനോട് ചേർന്നുള്ള പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി കഴിഞ്ഞു. എങ്കിലും ഒട്ടുമിക്ക സമയവും ഇരുവരും ദിയയുടെ വീട്ടിൽ തന്നെയാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ ദിയ പങ്കിട്ട പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്.

സോഫ്റ്റ്വെയർ എഞ്ചിനീയറായ അശ്വിൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അശ്വിന് ദിയയെ ബിസിനസിൽ സഹായിക്കാനും കഴിയുന്നുണ്ട്. ദിയ പങ്കിട്ട പുതിയ വീഡിയോയിൽ ജോലിക്കിടയിലും സമയം കണ്ടെത്തി അഹാനയുമായി വിശേഷങ്ങൾ പങ്കിടുന്ന അശ്വിനാണുള്ളത്. തന്നെക്കാൾ കൂടുതൽ അഹാനയോട് സംസാരിക്കാറുള്ളത് അശ്വിനാണെന്നത് തനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും ദിയ വീഡിയോയ്ക്കൊപ്പം കുറിച്ചു.

അശ്വിന്റെ വരവോടെ ഒരു സഹോദരനെ കിട്ടിയ പ്രതീതിയാണ് അഹാനയ്ക്ക്. മുമ്പും ദിയ പങ്കിട്ടിട്ടുള്ള വീഡിയോകളിൽ അഹാനയുമായുള്ള അശ്വിന്റെ ബോണ്ടിങ് വ്യക്തമായിരുന്നു. വീട്ടിലെ മൂത്ത കുട്ടിയായതുകൊണ്ട് തന്നെ അഹാനയ്ക്ക് സഹോദരിമാരോടും മറ്റ് കുടുംബാം​ഗങ്ങളോടുമുള്ള സ്നേഹത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് അളവ് കൂടുതലാണ്. ദിയയുടെ വിവാഹ ദിവസം ഏറ്റവും ഇമോഷണലായത് അഹാനയായിരുന്നു.

ദിയ വിവാഹിതായാകാൻ പോകുന്നുവെന്നത് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും തങ്ങൾ ആറുപേരും മാത്രമായുള്ള ജീവിതം മിസ് ചെയ്യുമെന്നുമെല്ലാമാണ് അഹാന പറഞ്ഞത്. എന്നാൽ ദിയ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് യാത്രയായപ്പോൾ പൊതുവെ കാണാറുള്ളതുപോലെ അമ്മ സിന്ധുവോ അച്ഛൻ കൃഷ്ണകുമാറോ ഒന്നും കരഞ്ഞിരുന്നില്ല. തങ്ങൾ എല്ലാവരും വളരെ പ്രക്ടിക്കലായതുകൊണ്ടാണ് അങ്ങനെ ഒരും രം​ഗം ഇല്ലാതിരുന്നതെന്നാണ് സിന്ധു പറഞ്ഞത്.

Diya krishna  Ahana Krishna

വീടിന് അടുത്ത് തന്നെയാണ് ദിയയും അശ്വിനും താമസിക്കാൻ പോകുന്നത് എന്നത് കൊണ്ടും വലിയൊരു വ്യത്യാസം തോന്നുന്നില്ലെന്നും സിന്ധു പറഞ്ഞിരുന്നു. വിവാഹശേഷമുള്ള ആദ്യ ഓണം അശ്വിന്റെയും തന്റേയും കുടുംബത്തോടൊപ്പം ഒരുമിച്ച് ആഘോഷിച്ചതിന്റെ സന്തോഷവും ദിയയ്ക്കുണ്ടായിരുന്നു. ഭാര്യ റോളിലേക്ക് കടന്നശേഷം ദിയ കൂടുതൽ സന്തോഷവതിയാണെന്നാണ് ആരാധകരും കുറിക്കുന്നത്. ദിയയെ എത്രത്തോളം സന്തോഷവതിയാക്കാൻ സാധിക്കുമോ അതിനെല്ലാമുള്ള ശ്രമം അശ്വിനും നടത്തുന്നുണ്ട്.

ഓണത്തിന് കുടുംബസമേതം ഒരു ഫോട്ടോഷൂട്ട് കൃഷ്ണകുമാർ കുടുംബത്തിന് പതിവാണ്. ഇത്തവണ വിവാ​ഹത്തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ അത് ഒരു മാസം മുമ്പ് തന്നെ എടുത്ത് സൂക്ഷിച്ചിരുന്നു. ഇത്തവണ വലിയ ആഡംബരമില്ലാതെ വളരെ സിംപിൾ ഓണം ലുക്കിലാണ് താരകുടുംബം പ്രത്യക്ഷപ്പെട്ടത്. ആ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വിമർശനം കേട്ടൊരാൾ ദിയയായിരുന്നു.

അശ്വിനെ പങ്കെടുപ്പിച്ചില്ല, സിന്ദൂരം തൊട്ടില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. എന്നാൽ വിവാഹ​ത്തിന് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടാണെന്നും അതിനാലാണ് സി​ന്ദൂരം തൊടാതിരുന്നതെന്നും പുതിയ വീഡിയോയിൽ ദിയ വിശദീകരിച്ച് മറുപടി നൽകി. ഇനി കൃഷ്ണകുമാറിന്റെ കുടുംബത്തിൽ നടക്കാൻ പോകുന്ന വിവാ​ഹം അഹാനയുടേതാകും.

More from Filmibeat

Read more about: diya krishna ahana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X