വിജയിയേക്കാൾ മികച്ചത് അജിത്തെന്ന് തൃഷ, ഇപ്പോൾ വർഷാവർഷം മുടങ്ങാതെ ബെർത്ത് ഡെ വിഷ്, മാസ്റ്ററിനുശേഷം എല്ലാം മാറി
തെന്നിന്ത്യയിലെ ഹോട്ട് ടോപ്പിക്കാണ് വിജയ്-തൃഷ സൗഹൃദം. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് സിനിമാ മേഖലയിൽ പ്രചരിക്കുന്നത്. ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫോട്ടോകളും തൃഷയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറുമുണ്ട്. രണ്ട് വർഷമായി മുടങ്ങാതെ വിജയിക്ക് തൃഷയുടെ വക പിറന്നാൾ ആശംസ പോസ്റ്റുകൾ എത്താറുണ്ട്. ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന തൃഷയുടെ ഹിറ്റ് സിനിമകളെല്ലാം വിജയിക്കൊപ്പമായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 22നായിരുന്നു വിജയിയുടെ പിറന്നാൾ. അന്നേ ദിവസം ഏറ്റവും അവസാനം പിറന്നാൾ ആശംസിച്ചത് തൃഷയാണ്. പ്രണയ ഗോസിപ്പുകൾ ശക്തമായതിനാൽ ഇത്തവണ നടി ബെർത്ത് ഡെ വിഷ് ചെയ്യില്ലായിരിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ എട്ട് മണിയോടെ കിടിലൻ ഒരു ഫോട്ടോയ്ക്കൊപ്പം പോസ്റ്റ് എത്തി.

ഏറ്റവും മികച്ച വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്നാണ് തൃഷ കുറിച്ചത്. പോസ്റ്റ് അതിവേഗത്തിൽ വൈറലായി. കാൻഡിഡ് കപ്പിൾ ഫോട്ടോയെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. നിരവധി നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയോളം സൗഹൃദം വിജയ് മാറ്റാരുമായി സൂക്ഷിക്കുന്നില്ല. സൗഹൃദം എത്രത്തോളമുണ്ടെന്നത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളിൽ നിന്ന് തന്നെ വ്യക്തമാണ്.
എന്നാൽ ഒരു സമയത്ത് വിജയിയേക്കാളും തൃഷയ്ക്ക് പ്രിയപ്പെട്ട അഭിനേതാവ് അജിത്തായിരുന്നു. ഒപ്പം അഭിനയിച്ച നായകന്മാരെ റാങ്ക് ചെയ്യാൻ പറഞ്ഞപ്പോൾ അജിത്തിന് നൂറിൽ എൺപതും വിജയ്ക്ക് ഇരുപതും മാർക്കാണ് നടി നൽകിയത്. തൃഷ ഇത്തവണ വിജയിക്ക് പിറന്നാൾ ആശംസിച്ചപ്പോൾ നടിയുടെ പഴയ അഭിമുഖം വിജയ് ആരാധകർ വീണ്ടും കുത്തിപ്പൊക്കി വൈറലാക്കി.
താരങ്ങളുടെ പേരുകൾ ഞാൻ പറയാം അവരെ നൂറ് മാർക്കിനുള്ളിൽ റേറ്റ് ചെയ്യണം എന്നാണ് അവതാരകൻ തൃഷയോട് പറഞ്ഞത്. ആദ്യം പറഞ്ഞത് വിജയിയുടെ പേരായിരുന്നു. നൂറിൽ ഇരുപത് മാർക്ക് കൊടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് അജിത്തിന്റെ പേരാണ് അവതാരകൻ പറഞ്ഞത് അജിത്ത് സാറിനെ എനിക്ക് ഇഷ്ടമാണ്. അതിനാൽ ഞാൻ എൺപത് മാർക്ക് നൽകുന്നുവെന്നായിരുന്നു നടിയുടെ മറുപടി.
നൂറിൽ ഇരുപത് മാർക്ക് കൊടുത്തവളെകൊണ്ട് വർഷാ വർഷം ബെർത്ത് ഡെ വിഷ് ചെയ്യിക്കാൻ പറ്റുമോ സക്കീർ ബായ്ക്ക്?. പക്ഷെ വിജയ്ക്ക് സാധിക്കും. ഇത് മാസ്റ്റർ റിലീസിന് മുമ്പായിരുന്നു. അതിനുശേഷം എല്ലാം മാറി. ലോകി വിന്റേജ് ജോഡിയെ തിരികെ കൊണ്ടുവന്നു. പിന്നീട് നടന്നത് ചരിത്രം എന്ന തലക്കെട്ടോടെയാണ് വിജയ് ആരാധകർ പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയപ്പോൾ തലക്കെട്ട് നൽകിയത്.

2004ൽ റിലീസ് ചെയ്ത ഗില്ലി എന്ന സിനിമയിലാണ് വിജയിയും തൃഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അന്നും ഇന്നും സൂപ്പർ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് ഗില്ലി. ശേഷം തിരുപ്പാച്ചി, ആദി, കുരുവി സിനിമകളിൽ അഭിനയിച്ചു. പിന്നീട് വലിയൊരു ഇടവേള വന്നു. ശേഷം 2023ൽ വീണ്ടും ഹിറ്റ് ജോഡി ഒരുമിച്ചു. ഇന്ന് തൃഷയില്ലാത്ത തമിഴ് സിനിമകൾ കുറവാണ്.
ഒരു പക്ഷെ തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാകും വർഷങ്ങൾക്ക് മുമ്പ് ഹിറ്റായിരുന്ന ജോഡി വീണ്ടും പ്രണയ ഗോസിപ്പുകളിൽ പെടുന്നത്. വിജയ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. തൃഷ നാൽപ്പത്തിരണ്ടിലും അവിവാഹിതയാണ്. വിജയിക്കൊപ്പം തൃഷയുടെ പേര് ഉയർന്ന് കേട്ട് തുടങ്ങിയശേഷം നടനൊപ്പം ഭാര്യ സംഗീത എവിടേയും പ്രത്യക്ഷപ്പെട്ടിട്ടില്ല.
മാത്രമല്ല തൃഷയുമായി ചേർത്തുള്ള പ്രണയ ഗോസിപ്പുകൾ ഇതുവരേയും വിജയ് നിരസിച്ചിട്ടുമില്ല. നടന്റെ രാഷ്ട്രീയ ഭാവിയെ ഇത്തരം ഗോസിപ്പുകൾ ബാധിക്കുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്.


Click it and Unblock the Notifications