'കേരളത്തിന് പുറത്ത് അടിവസ്ത്രമിടുന്നു, ജീവിക്കാൻ വേണ്ടി സിനിമയിൽ'; അന്ന് നയൻതാരയെ അപമാനിച്ച ജ​ഗതി

ജ​ഗതി ശ്രീകുമാർ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഇടയ്ക്ക് സിബിഐ 5 എന്ന സിനിമയിൽ സാന്നിധ്യമറിയിച്ചെങ്കിലും പഴയ ജ​ഗതിയെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞില്ല. സിനിമാ സെറ്റുകളിൽ നിന്നും അടുത്ത സെറ്റുകളിലേക്ക് ഓടി നടന്ന് അഭിനയിച്ച ഒരു കാലം ജ​ഗതി ശ്രീകുമാറിനുണ്ടായിരുന്നു. തനിക്ക് ലഭിക്കുന്ന ഏത് വേഷവും മികച്ച രീതിയിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ ജ​ഗതി ശ്രീകുമാറിന് സാധിച്ചു. സിനിമ മോശമായാലും ജ​ഗതിയുടെ പ്രകടനത്തിൽ ഒരിക്കലും പ്രേക്ഷകർക്ക് പരാതിയുണ്ടായിട്ടില്ല.

എന്നാൽ ഓഫ് സ്ക്രീനിലെ ജ​ഗതി ശ്രീകുമാർ പലപ്പോഴും വിവാദ താരമായിരുന്നു. ആളുകളെ അധിക്ഷേപിച്ച് സംസാരിക്കൽ, മോശം പദപ്രയോ​ഗങ്ങൾ തുടങ്ങിയ ആരോപണങ്ങൾ ജ​ഗതി ശ്രീകുമാറിനെതിരെ വന്നിട്ടുണ്ട്. ഇതിന് ഒന്നിലേറെ ഉദാഹരണങ്ങളും ഉണ്ട്. ഒരിക്കൽ പൊതുവേദിയിൽ അവതാരക രഞ്ജിനി ഹരിദാസിനെ അധിക്ഷേപിച്ച് ജ​ഗതി സംസാരിക്കുകയുണ്ടായി. ​ഒരു ​റിയാലിറ്റി ഷോയുടെ ​ഗ്രാന്റ് ഫിനാലെയ്ക്ക് മുഖ്യാതിഥിയായെത്തിയതായിരുന്നു ജ​ഗതി ശ്രീകുമാർ.

Jagathy Sreekumar

വേദിയിൽ വെച്ച് രഞ്ജിനിയെ അപമാനിച്ച് നടൻ‌ സംസാരിച്ചു. സമാനമായ സാഹചര്യം വീണ്ടുമുണ്ടായിട്ടുണ്ട്. ഒരിക്കൽ ന‌ടി നയൻതാരയെ അധിക്ഷേപിച്ച് ജ​ഗതി സംസാരിക്കുകയുണ്ടായി. ഒരു കേരളീയ സുന്ദരി. പാവം പെൺകുട്ടി. ജീവിക്കാൻ വേണ്ടി സിനിമയിലേക്ക് വന്നു. കേരളത്തിൽ വന്നാൽ സാരിയുടുക്കും. കേരളം വിട്ടാൽ ജട്ടിയിടും, ജ​ഗതി ശ്രീകുമാർ പറഞ്ഞതിങ്ങനെ. അന്ന് വേദിയിലുണ്ടായിരുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

പലപ്പോഴും പൊതുവേദികളിൽ പരിധി വിട്ട് ജ​ഗതി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. എന്നാൽ അക്കാലത്ത് നടനെതിരെ പ്രതികരിക്കാൻ ആരും തയ്യാറായില്ല. ഇന്നാണെങ്കിൽ സ്ത്രീകളെ അധിക്ഷേപിച്ചതിന് കേസെടുക്കാൻ സാധ്യതയുള്ള പരാമർശങ്ങളാണ് ജ​ഗതി ശ്രീകുമാർ അക്കാലത്ത് നടത്തിയത്. അതേസമയം തന്നെ ആക്ഷേപിച്ചതിൽ വിമർശനം അറിയിച്ച് കൊണ്ട് രഞ്ജിനി ഹരിദാസ് ജ​ഗതിക്ക് കത്തയച്ചിരുന്നു.

Jagathy Sreekumar  Nayanthara

അപമാനിക്കപ്പെട്ടപ്പോഴും തന്റെ പ്രൊഫഷണലിസം മറക്കാതെ സംയമനം പാലിച്ച രഞ്ജിനി ഹരിദാസിനെ നിരവധി പേർ അഭിനന്ദിച്ചു. ജ​ഗതി ശ്രീകുമാറിനെ പോലെ നയൻതാരയെ അധിക്ഷേപിച്ച് നിരവധി മലയാളികൾ നടിയുടെ കരിയറിന്റെ തുടക്ക കാലത്ത് സംസാരിച്ചിട്ടുണ്ട്. നടി ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തതായിരുന്നു ഇതിന് കാരണം. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തേക്ക് കടന്നതോടെയാണ് നയൻതാര കൂടുതൽ ​ഗ്ലാമർ വേഷങ്ങൾ ചെയ്തത്.

എന്നാൽ കാലക്രമേണ തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായി നയൻ‌താര മാറി. നയൻതാര ലേഡി സൂപ്പർതാരമായി മാറുമ്പോഴേക്കും ജ​ഗതി ശ്രീകുമാർ അപകടത്തിൽ പരിക്ക് പറ്റി കിടപ്പിലായിട്ടുണ്ട്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിൽ പെട്ടാണ് ജഗതി കിടപ്പിലാകുന്നത്. ​ഗുരുതരമായി പരിക്കേറ്റ നടൻ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണിപ്പോൾ‌.

സിനിമാ ലോകത്ത് ജ​ഗതിയെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. ചിലർക്ക് ജഗതി അങ്ങേയറ്റം പ്രൊഫഷണലായ നടൻ ആയിരുന്നെങ്കിൽ ചിലർക്ക് ജഗതി മുൻശുണ്ഠിക്കാരനായിരുന്നു. ഒപ്പം അഭിനയിക്കുന്നവർക്ക് ഷോട്ടിൽ തെറ്റ് പറ്റിയാൽ ജ​ഗതി വല്ലാതെ ദേഷ്യപ്പെടുമായിരുന്നെന്ന് സഹപ്രവർത്തകർ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: jagathy sreekumar nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X