For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കനകം കാമിനി കലഹം' സംവിധായകൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദിവ്യയുടെ പ്രിയപ്പെട്ടവൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദിവ്യ . ഏഷ്യനെറ്റ് അവതരിപ്പിച്ച സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് ദിവ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. പാവം മരുമകളായി എത്തിയ ദിവ്യയെ ഇരു കൈകളും നീട്ടി മിനിസ്ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്ന. സീരിയൽ അവസാനിച്ച് വർഷങ്ങൾക്ക് ശേഷവും ദിവ്യയെ പ്രേക്ഷകർ തിരിച്ച് അറിയുന്നത് സ്ത്രീധനത്തിലൂടെയാണ്. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം.

  ആ ഹിറ്റ് ചിത്രത്തിന് മമ്മൂട്ടി പറഞ്ഞ പേര് ശ്രീനിവാസൻ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി നടൻ

  ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നി സിനിമകളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ദിവ്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്. സംവിധായകൻ രതീഷ് ആണ് ദിവ്യയുടെ ഭർത്താവ് എന്ന് അധികം ആർക്കും അറിയില്ലായിരുന്നു. നവംബർ 14 ന് ആയിരുന്നു താരങ്ങളുടെ വിവാഹ വാർഷികം. ഹൃദയ സ്പർശിയായ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പ ദിവ്യ രംഗത്ത് എത്തിയിരുന്നു .വർഷങ്ങൾക്ക് മുൻപ് ഒരു നവംബർ പതിനാലിനാണ് തങ്ങൾ ഒന്നിച്ചതെന്നാണ് ദിവ്യയുടെ കുറുപ്പ്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയായിരുന്നു. ദിവ്യയ്ക്കും സംവിധായകൻ രതീഷിനും ആശംസകൾ നേർന്നു കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. വരദക്ഷിണ ആണ് മകൾ.

  ആ ഹിറ്റ് ചിത്രത്തിന് മമ്മൂട്ടി പറഞ്ഞ പേര് ശ്രീനിവാസൻ ഒഴിവാക്കി, കാരണം വെളിപ്പെടുത്തി നടൻ

  നവംബർ 12 ആയിരുന്നു രതീഷ് സംവിധാനം ചെയ്ത 'കനകം കാമിനി കലഹം' പുറത്ത് വന്നത്. നിവിൻ പോളി കോന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹോട്സ്റ്റാറിലായിരുന്നു റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിവിൻ പോളിയ്ക്കൊപ്പം ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്. ജോയി മാത്യ ,വിൻസി, ജാഫർ ഇടുക്കി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. സ്വന്തം ജീവിതവുമായി സിനിമയുടെ ഫ്ലോട്ടിന ചെറിയ ബന്ധമുണ്ടെന്നാണ് സംവിധായകൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ 'ബെംഗളുരുവിലെ ഹോട്ടലിൽ നടന്ന യഥാർഥ സംഭവമാണു ചിത്രത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറയുന്നുണ്ട്.

  സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... ''ബെംഗളുരുവിലെ ഹോട്ടലിൽ നടന്ന യഥാർഥ സംഭവമാണു ചിത്രത്തിന്റെ അടിസ്ഥാനം. സിനിമാക്കാരാണു ഹോട്ടലിലുള്ളത്. അവിടെ ഒരു മാല നഷ്ടമായിട്ട് 5 മണിക്കൂറോളം ഹോട്ടലിന്റെ പ്രവർത്തനം സ്തംഭിച്ചു. പുലർച്ചെ 2 മണി വരെ നീണ്ട തിരച്ചിൽ നടന്നു. ആ സംഭവത്തിന്റെ അൽപം കൂടിയ കാരിക്കേച്ചർ വേർഷനാണ് ഈ സിനിമ.

  എന്റെ ഭാര്യ ദിവ്യ വിശ്വനാഥ് ഒരു സീരിയൽ താരമാണ്. സ്ത്രീധനം എന്ന സീരിയൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു പുറത്തു പോകുമ്പോൾ പലരും ദിവ്യയെ തിരിച്ചറിയും. കൂടെ നിന്നു സെൽഫിയൊക്കെ എടുക്കും. അടുത്തു വന്നു സംസാരിക്കാനുള്ള ആരാധരുടെ താൽപര്യമൊക്കെ ഞാൻ മാറി നിന്നു നിരീക്ഷിച്ചിട്ടുണ്ട്. അവരിൽ പലരും പറഞ്ഞിട്ടുള്ള ഡയലോഗുകളാണ് ഈ ചിത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ആളുടെ കാരിക്കേച്ചർ ഉണ്ടാക്കുന്നതു പോലെ ഒരു സംഭവത്തിന്റെ കാരിക്കേച്ചറുകളാണ് സിനിമയിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സംവിധായകൻ പറയുന്നു.

  Recommended Video

  സ്വർണ്ണം പണയം വെക്കാൻ വീട്ടിൽ ഉണ്ടായ അടി.. വിൻസിയുടെ പൊളി ഇന്റർവ്യൂ..| Filmibeat Malayalam

  കഥാപാത്രങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ ഏറെ കഷ്ടപ്പെട്ടുവെന്നും സംവിധായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു ഘട്ടം എത്തിയപ്പോൾ ജാഫർ ഇടുക്കി തനിക്ക് ഈ കഥാപാത്രം വേണ്ടെന്ന് പറഞ്ഞ് പോയിരുന്നതായും രതീഷ് പറയുന്നു.'' ഇപ്പോൾ സിനിമയിൽ കാണുന്നതു പോലെയുള്ള പെർഫോർമൻസാണ് വേണ്ടതെന്നു മനസ്സിലാക്കിയെടുക്കാൻ ഏറെ പണിപ്പെട്ടു. പതിയെ പതിയെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം പറഞ്ഞു മനസ്സിലാക്കി അതു നടീ നടൻമാരിലേക്കു പതിയെ ഇൻജെക്ട് ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തിൽ ജാഫർ ഇടുക്കി തനിക്കീ കഥാപാത്രം വേണ്ടെന്നു പറഞ്ഞു പോയതാണ്. ഒരു ദിവസത്തെ കുടിയന്റെ മാനറിസം 30 ദിവസം കൊണ്ടു ഷൂട്ടു ചെയ്യുന്നത് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഓരോ പെഗ് കഴിച്ചു കഴിയുമ്പോഴും കഥാപാത്രം ഏതു ലെവലിൽ പെർഫോം ചെയ്യണമെന്നൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്. ജോയ് മാത്യുവിനും ഇതേ സംശയമുണ്ടായിരുന്നു. അദ്ദേഹം കരയുന്ന സീൻ ആദ്യ ടേക്കാണ്. അത് അദ്ദേഹം ഗംഭീരമാക്കി. നാലു ദിവസത്തെ ക്യാംപുണ്ടായിരുന്നു. ഇതു വഴിയാണ് എല്ലാവരും കഥാപാത്രമായി മാറിയതെന്നും അഭിമുഖത്തിൽ പറയുന്നു. നിവിൻ പോളിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

  Read more about: cinema
  English summary
  Do You Know Kanakam Kaamini Kalaham Director Ratheesh Is The Husband Of Serial Actress Divya Vishwanath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X