»   » പൃഥ്വിരാജിന്റെ പെങ്ങളാണ് ഇന്ന് തമിഴകത്ത് ചര്‍ച്ചയാകുന്ന നടി ഓവിയ എന്ന് നിങ്ങള്‍ക്കറിയോ.. ??

പൃഥ്വിരാജിന്റെ പെങ്ങളാണ് ഇന്ന് തമിഴകത്ത് ചര്‍ച്ചയാകുന്ന നടി ഓവിയ എന്ന് നിങ്ങള്‍ക്കറിയോ.. ??

Posted By: Rohini
Subscribe to Filmibeat Malayalam

ഓവിയ എന്ന പേര് ഏതാനും ആഴ്ചകള്‍ക്കൊണ്ടാണ് തമിഴകത്ത് വലിയ തരംഗ സൃഷ്ടിച്ചത്. ഇപ്പോള്‍ ഓവിയയുടെ പേരില്‍ തമിഴില്‍ വലിയ വലിയ ചര്‍ച്ചകളും വിവാദങ്ങളും നടന്നുകൊണ്ടിരിയ്ക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ഇപ്പോള്‍ തമിഴകം ഇളക്കി മറിയ്ക്കുന്ന ഈ ഓവിയ മലയാളി ആണെന്ന്??

ആരവിനോടുള്ള ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന് ഓവിയ, ആത്മഹത്യാ ശ്രമം എന്തിനായിരുന്നു..??

തമിഴ് സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഓവിയ ഇപ്പോള്‍ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചര്‍ച്ചയാകുന്നത്. ഷോയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷോ വിട്ട് പുറത്തിറങ്ങിയതുമൊക്കെ ചര്‍ച്ചയാകുന്നു. ഈ നടിയ്ക്ക് മലയാളവുമായുള്ള ബന്ധം എന്താണെന്ന് നോക്കാം..

ഹെലണ്‍ നെല്‍സണ്‍

ഓവിയയുടെ യഥാര്‍ത്ഥ പേര് ഹെലണ്‍ നെല്‍സണ്‍ എന്നാണ്. തൃശ്ശൂര്‍ സ്വദേശിയായ ഓവിയ സിനിമാ അഭിനയത്തിനൊപ്പം തൃശ്ശൂര്‍ വിമല കോളേജില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം നേടിയെടുത്തു.

അവതാരകയായി തുടക്കം

മോഡലിങ്ങിലൂടെ സിനിമയില്‍ എത്താനുള്ള എളുപ്പവഴി നോക്കി തുടങ്ങിയത് അവതാരകയായി ക്യാമറയ്ക്ക് മുന്നില്‍ വന്നതിന് ശേഷമാണ്. കിരണ്‍ ടിവിയിലെ അവതാരകയായിട്ടാണ് ഓവിയ കരിയര്‍ ആരംഭിച്ചത്.

പൃഥ്വിയുടെ പെങ്ങള്‍

2007 ല്‍ റിലീസ് ചെയ്ത കംഗാരു എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പെങ്ങളായി അഭിനയിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിലെത്തി. പുതിയ മുഖം എന്ന ചിത്രത്തില്‍ കോളേജില്‍ പൃഥ്വിയുടെ പിന്നാലെ നടക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ചെയ്തത്. മനുഷ്യമൃഗം എന്ന പൃഥ്വിരാജ് ചിത്രത്തിലും ഓവിയ വേഷമിട്ടു.

തമിഴിലേക്ക്

കളവാണി എന്ന ചിത്രത്തിലൂടെ 2010 ലാണ് ഓവിയ തമിഴ് സിനിമാ ലോകത്തേക്ക് കടക്കുന്നത്. വിമലിന്റെ നായികയായി അഭിനയിച്ചു. സിനിമ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും ഓവിയ ശ്രദ്ധിക്കപ്പെട്ടു. ആ വര്‍ഷത്തെ വിജയ് ടിവി അവാര്‍ഡില്‍ മികച്ച പുതുമുഖ നായികയ്ക്കായി ഓവിയയെ പരിഗണിച്ചിരുന്നു.

തമിഴില്‍ സ്ഥിരമാക്കി

മനുഷ്യമൃഗത്തിന് ശേഷം ഓവിയ മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. തമിഴില്‍ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു നടി. കലകലപ്പ് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ആ വര്‍ഷത്തെ എഡിസണ്‍ ഫീമെയില്‍ റൈസിങ് സ്റ്റാര്‍ പുരസ്‌കാരം ഓവിയയ്ക്കായിരുന്നു.

എന്തിനും തയ്യാര്‍

ഏത് വേഷം ചെയ്യാനും ഓവിയ തയ്യറായി. ഗ്ലാമര്‍ വേഷങ്ങള്‍ പരിതി കടന്ന് ചെയ്യാന്‍ തയ്യാറായിട്ടും ഓവിയയ്ക്ക് പ്രതീക്ഷിച്ചത് പോലെ നല്ല വേഷങ്ങളൊന്നും ഒരു ഇന്റസ്ട്രിയില്‍ നിന്നും വന്നില്ല എന്നതാണ് സത്യം. തമിഴിന് പുറമെ ഒരു കനന്ട സിനിമയിലും ഓവിയ ഭാഗ്യം പരീക്ഷിച്ചു നോക്കിയിരുന്നു.

ബിഗ് ബോസ് വരുന്നത്

കരിയറില്‍ ഓവിയ മാഞ്ഞ് പോകാന്‍ തുടങ്ങവെയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് അവസരം വരുന്നത്. ഒറ്റയടിയ്ക്ക് ഓവിയയുടെ താരമൂല്യം കൂടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ ഓവിയയിലായി. അപക്വമായ പെരുമാറ്റത്തിലൂടെ വിമര്‍ശിക്കപ്പട്ട ഓവിയയ്ക്ക് വേണ്ടി 'ഓവിയ ആര്‍മി' എന്ന സംഘം പോലും തമിഴകത്ത് രൂപപ്പെട്ടു.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓവിയ ബിഗ് ബോസിന്റെ ഹൗസില്‍ വച്ച് സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചാനലിനും അവതാരകന്‍ കമല്‍ ഹസനുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസും വന്നു. തുടര്‍ന്ന് ഓവിയ ഷോ വിട്ട് പുറത്ത് വന്നു. ആരവിനോടുള്ള (മറ്റൊരു മത്സരാര്‍ത്ഥി) ഇഷ്ടം നിയന്ത്രിക്കാന്‍ കഴിയാത്തിനാല്‍ പുറത്ത് പോകുന്നു എന്നാണ് ഓവിയ പറഞ്ഞത്- ഇതാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം.

English summary
Do You Know Oviya's connection with Malayalam film Industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam