'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
പൂച്ചകണ്ണും സുന്ദരമായ മുഖവുമായി മലയാളത്തിലേക്ക് സ്വപ്‌നതുല്യമായ എന്‍ട്രിയാണ് ശ്രുതിക എന്ന ഈ തമിഴ് നടിക്ക് ലഭിച്ചത്. കുഞ്ചാക്കോ ബോബന്‍ പ്രണയിക്കുന്ന എന്നാല്‍ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തില്‍ ശ്രുതിക നായികയായത്.
ഒരേ ഒരു സിനിമ മാത്രം ചെയ്ത് മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായ നടിമാരില്‍ ഒരാളാണ് ഈ പൂച്ചക്കണ്ണുള്ള സുന്ദരി. സോഷ്യല്‍മീഡിയയില്‍ നടിയുടെ പുത്തന്‍ചിത്രങ്ങളും വീഡിയോയും വൈറലാണ്.

ശ്രുതിക ശിവശങ്കര്‍ എന്നാണ് ശ്രുതികയുടെ മുഴുവന്‍ പേര്. സിനിമിലെ തുടര്‍ പരാജയങ്ങള്‍ കാരണം അഭിനയം മടുത്തുപോയ നടിയാണ് ശ്രുതിക. പ്രശസ്ത തമിഴ് നടന്‍ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക അര്‍ജുന്‍. മുത്തശ്ശന്റ പാരമ്പര്യം പിന്തുടര്‍ന്ന് കൊണ്ട് സിനിമയിലെത്തിയ കൊച്ചുമകള്‍ക്ക് പക്ഷെ സിനിമയില്‍ ക്ലച്ച് പിടിക്കാന്‍ കഴിഞ്ഞില്ല.
പതിമൂന്നാം വയസില്‍ തന്നെ സിനിമയില്‍ നായികയാകാനുള്ള ഓഫറുകള്‍ ശ്രുതികയ്ക്ക് ലഭിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചിരുന്നില്ല.
2002ല്‍ പുറത്തിറങ്ങിയ ശ്രീ എന്ന ചിത്രത്തിലൂടെയാണ് ശ്രുതികയുടെ അരങ്ങേറ്റം. സൂര്യ നായകനായി എത്തിയ ചിത്രം പക്ഷെ വിജയിച്ചില്ല. തുടര്‍ന്ന് വസന്തബാലന്റെ ആല്‍ബം എന്ന സിനിമയില്‍ അഭിനയിച്ചു. കമല്‍ ഹസന്‍ എഴുതി നിര്‍മിച്ച നള ദമയന്തി എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുമ്പോഴും ശ്രുതികയ്ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു.
അതിന് ശേഷമാണ് രാജസേനന്‍ സംവിധാനം ചെയ്ത സ്വപ്‌നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിലൂടെ നടി മലയാളത്തിലെത്തിയത്.
കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ കോളേജ് കുമാരിയായിട്ടാണ് താരം എത്തിയത്. കുഞ്ചാക്കോ ബോബന്‍ പ്രണയിക്കുന്ന അമ്മുവെന്ന കഥാപാത്രമായിരുന്നു ശ്രുതികയുടേത്. എന്നാല്‍ അമ്മുവിന് ഇഷ്ടം സുരേഷ്‌ഗോപി എന്ന കുഞ്ചാക്കോ ബോബന്റെ ചേട്ടന്‍ കഥാപാത്രത്തോടായിരുന്നു.
വന്‍ താരനിര അണിനിരന്നെങ്കിലും ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. തിത്തിക്കുദു എന്ന തമിഴ് ചിത്രവും ചെയ്ത് പരാജയപ്പെട്ട ശേഷം ഇത് തനിക്ക് തുടരാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ ശ്രുതിക സിനിമ വിട്ടുപോകുകയായിരുന്നു. തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ചെന്നൈയിലെ എസ്ആര്‍എം കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയെടുത്തു. ബിസിനസിലേക്ക് തിരിഞ്ഞ നടി ഇപ്പോള്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്നാലും ഇപ്പോഴും പഴയ സുന്ദരി തന്നെയാണ് താരം. ബിസിനസുകാരനായ അർജുനെയാണ് ശ്രുതിക വിവാഹം ചെയ്തത്.
സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ശ്രുതിക ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെയാണ്. കുക്ക് വിത്ത് കോമാളിയിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ഫാൻസിനെ നേടിയ സെലിബ്രിറ്റി കണ്ടസ്റ്റന്റും ശ്രുതികയാണ്.
ജയംരവി ചിത്രം സന്തോഷ് സുബ്രഹ്മണ്യത്തിലെ ജെനീലിയയുടെ ഹാസിനി എന്ന കഥാപാത്രത്തിന്റെ മറ്റൊരു വേർഷനാണ് ശ്രുതിക എന്നാണ് ആരാധകർ പറയാറുള്ളത്. വളരെ നിഷ്കളങ്കവും നർമ്മവും നിറഞ്ഞതാണ് ശ്രുതികയുടെ സംസാരമെന്നും താര ജാഡയൊന്നും നടി കാണിക്കാറില്ലെന്നുമാണ് ആരാധകർ പറയാറുള്ളത്.
ഇപ്പോഴിത താൻ എങ്ങനെയാണ് ഭർത്താവ് അർജുനുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതിക. 'അർജുനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. വളരെ പ്രണയം നിറഞ്ഞ മെസേജുകളാണ് അവൻ എനിക്ക് അയച്ചിരുന്നത്.'
'അങ്ങനെയാണ് ഞാൻ പ്രണയത്തിൽ വീണുപോയത്. പിന്നീട് വിവാഹം ശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ മനസിലായി അവൻ ഇതേ മെസേജ് വേറെയും 500 പെൺകുട്ടികൾക്ക് അയച്ചിട്ടുണ്ടെന്ന്. അതിൽ 493 പേരെയും അവന് പരിചയമില്ല. നിങ്ങളാരും ഫേസ്ബുക്കിലൂടെ പ്രണയിക്കരുത്. അത് അബദ്ധമാണ്' ശ്രുതിക നർമ്മം കലർത്തി സംസാരിച്ചുകൊണ്ട് പറഞ്ഞു.


Click it and Unblock the Notifications