For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടുവയുടെ പ്രൊമോഷന് എത്തിയപ്പോൾ പൃഥ്വിരാജ് ധരിച്ച ടീ ഷർട്ടിൻ്റെ വില അറിയാമോ?

  |

  പൃഥിരാജ് ഷാജി കൈലാസ് ടീം ഒന്നിച്ച മാസ് ജോർണർ സിനിമ കടുവ എന്ന ചിത്രം ജൂലൈ ഏഴിന് തിയറ്റരുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ഓരോ ദിവസം കഴിയുമ്പോൾ സിനിമക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സംയുക്ത മേനോനും വിവേക് ഒബ്റോയിമാണ്. ഷാജി കൈലാസ് ചിത്രങ്ങൾക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം ആയി.

  Prithviraj

  നീണ്ട ഇടവേളക്ക് ശേഷമുളള തിരിച്ച് വരവിൽ പ്രേക്ഷകർക്ക് വേണ്ട എല്ലാ എലമൻസും സിനിമയിൽ ചേർത്താണ് ഷാജി കൈലാസ് വീണ്ടും രം​ഗപ്രവേശം ചെയ്തിട്ടുള്ളത്. സിനിമയുടെ പ്രൊമോഷൻ പല രീതിയിൽ നടക്കുന്നുണ്ട്. ഓരോ ചാനലുകളിലെ ഷോയിൽ പോയും ഓൺ‍ലൈന് മീഡിയാസിന് ഇൻ്റർവ്യു നൽകിയും പ്രോമോഷൻസും അതിൻ്റെ രീതിയിൽ മികച്ച രീതിയിൽ പോകുന്നുണ്ട്.‌

  എന്നാൽ കടുവ സിനിമയുടെ പ്രൊമോഷന്റെയൊപ്പം നടക്കുന്ന മറ്റൊരു ചർച്ചയാണ് പ്രൊമോഷന് വേണ്ടി വന്നപ്പോൾ പൃഥ്വിരാജ് ധരിച്ചിരുന്ന ടീഷർട്ട്. നടീനടന്മാർ പ്രത്യേകിച്ച് വിലപിടിപ്പുളള വസ്ത്രങ്ങൾ ധരിച്ച് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട് ചിലപ്പോഴൊക്കെ. ഇതിന് മുമ്പും പൃഥ്വിരാജിന്റെ വാച്ചിൻ്റെ വിലയെക്കുറിച്ച് വാർത്ത വന്നിരുന്നു.

  പൃഥിരാജും സംഘവും ബാം​ഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രോമഷന് ശേഷം കൊച്ചിയിലും പത്രസമ്മേളനം നടത്തിയിരുന്നു. ആ പരിപാടിയിൽ എത്തിയ പൃഥ്വിരാ‍ജ് ധരിച്ച ടീ ഷർട്ടാണ് ആരാധകരുടെ കണ്ണിലുടക്കിയത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ മക്വീൻ്റെ ലോ​ഗോ ടീഷർട്ടാണ് പൃഥ്വിരാജ് ആ സമ്മേളനത്തിൽ ധരിച്ചെത്തിയത്. ഈ ടീ?ർട്ടിൻ്റെ വില 15000 ത്തിന് മുകളിലും.

  ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ നിർമ്മാണം പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിർവഹിച്ചിരിക്കുന്നത്.

  സിദ്ദിഖ്, അജു വർഗീസ്, സായ് കുമാർ, ജനാർദ്ദനൻ, വിജയരാഘവൻ, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. വിവേക് ഒബ്‍റോയ് ചിത്രത്തിൽ വില്ലനായി ഡിഐജിയായിട്ട് അഭിനയിക്കുന്നു. ജേക്ക്‍സ് ബിജോയ്‍യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

  ചിത്രത്തിൻ്റെ റിലീസ് ജൂൺ 30 ന് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ചില നിയമക്കുരുക്കൾ വന്ന് പെട്ടതോടെ ജൂലെ ഏഴിലേക്ക് മാറ്റുകയായിരുന്നു. റിലീസിനൊരുങ്ങുന്നതിന് അവസാനം 48 മണിക്കൂറിനുള്ളിലാണ് ചിത്രത്തിലെ നായകൻ്റെ പേരിന് മാറ്റം വേണമെന്ന് സെൻസർ ബോർഡ് അറിയിച്ചത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അവസാന നിമിഷം മാറ്റേണ്ടി വന്നു. കടുവാക്കുന്നേൽ കുറുവച്ചന്റെ വീരകഥ കാണാൻ എത്തിയ പ്രേക്ഷകരെ സ്വീകരിച്ചത് കടുവാക്കുന്നേൽ കുര്യാച്ചൻ ആണ്.

  Recommended Video

  നീ പോത്തിനോട് എങ്ങനെയെങ്ങിലും പറഞ്ഞു സെറ്റ് ആക്ക് | Kaduva Press Meet | *Launch

  press meet:കടുവയുടെ പ്രൊമോഷൻ

  Read more about: prithvi raj
  English summary
  Do you know the price of the t-shirt Prithviraj wore when he arrived for the promotion of the movie Kaduva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X