»   » നിവിന്‍ പോളിയും ടോവിനോ തോമസും തമ്മിലുള്ള ബന്ധം അറിയാമോ.. ഇത്രയും അടുത്ത ബന്ധുക്കളോ.. ?

നിവിന്‍ പോളിയും ടോവിനോ തോമസും തമ്മിലുള്ള ബന്ധം അറിയാമോ.. ഇത്രയും അടുത്ത ബന്ധുക്കളോ.. ?

By: Rohini
Subscribe to Filmibeat Malayalam

സിനിമാഭിനയവും ഇപ്പോള്‍ ഒരു പാരമ്പര്യ തൊഴിലാണ്. അച്ഛന്റെയും അമ്മയുടെയും അമ്മാവന്റെയുമൊക്കെ പാത പിന്തുടര്‍ന്ന് പലരും സിനിമയിലെത്തി. അങ്ങനെ വന്നവരെ കുറേ പേരെ മലയാളികള്‍ക്ക് അറിയാം. എന്നാല്‍ നിങ്ങള്‍ അറിയാത്ത ചില ബന്ധങ്ങളും സിനിമാ ലോകത്തുണ്ട്.

തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു, അതാരാണെന്ന് അറിയാമെന്ന് ടൊവിനോ തോമസ്

അനൂപ് മേനോനും ശ്വേത മേനോനും തമ്മിലുള്ള ബന്ധമറിയാമോ.. പ്രിയാ മണിയും വിദ്യാ ബാലനും തമ്മിലുള്ള ബന്ധമറിയാമോ... അതുപോലൊരു ബന്ധം നിവിന്‍ പോളിയും ടൊവിനോ തോമസുമുണ്ട്. നിവിനും ടൊവിനോയും ബന്ധുക്കളാണെന്ന് എത്രപേര്‍ക്കറിയാം.. നിങ്ങള്‍ക്കറിയാത്ത ചില ബന്ധുക്കളിതാ...

ടൊവിനോ തോമസിന് ലഭിച്ച പുതിയ വെല്ലുവിളി, വിജയകരമായി പൂര്‍ത്തിയാക്കി, അജുവിനു വാമിഖയ്ക്കും കൈമാറി !!

നിവിനും ടൊവിനോയും

ഒരു സിനിമയില്‍ പോലും നിവിനും ടൊവിനോ തോമസും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ ശക്തമായൊരു സൗഹൃദമുണ്ട്. അത് വരുന്നത് കുടുംബ ബന്ധത്തില്‍ നിന്നാണ്. ഇരുവരും ബന്ധുക്കളാണ്. ടൊവിനോ തോമസിന്റെ അച്ഛന്റെ ഇളയ സഹോദരി വിവാഹം ചെയ്തിരിയ്ക്കുന്നത് നിവിന്‍ പോളിയുടെ അച്ഛന്റെ അനുജനെയാണ്.

മിത്ര കുര്യനും നയന്‍താരയും

തെന്നിന്ത്യന്‍ താരം നയന്‍താരയും നടി മിത്ര കുര്യാനും ബന്ധുക്കളാണത്രെ. ബോഡി ഗാഡ് എന്ന ചിത്രത്തില്‍ ഇരുവരും ഉറ്റസുഹൃത്തുക്കളായി ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

വിനീതും ശോഭനയും

നര്‍ത്തകരാണ് എന്നതിനപ്പുറം ശോഭനയും വിനീതും തമ്മില്‍ മറ്റൊരു ശക്തമായ ബന്ധമുണ്ട്. ശോഭനയുടെ കസിന്‍ ബ്രദറാണ് വിനീത്. തില്ലാന തില്ലാന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ കൃഷ്ണ, നടി സുകുമാരി, അംബിക സുകമാരി ഇവരെല്ലാം ഒരേ കുടുംബത്തില്‍ പെട്ടതാണ്

പ്രിയാ മണിയും വിദ്യ ബാലനും

ആദ്യം അറിയേണ്ടത് പ്രിയാ മണിയും വിദ്യാ ബാലനും മലയാളികളാണോ എന്നാണ്. അതെ രണ്ട് പേരും വളര്‍ന്നതൊക്കെ കേരളത്തിന് പുറത്താണെങ്കിലും മലയാളികളാണ്, കസിന്‍സാണ്.

ശ്വേതയും അനൂപും

മലയാള സിനിമയില്‍ മേനോന്‍മാര്‍ ഒത്തിരിയാണ്. അതില്‍ രണ്ട് മേനോന്‍മാരായ ശ്വേത മേനോനും അനൂപ് മേനോനും കസിന്‍സാണ് എന്ന സത്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ.

വിക്രമും പ്രശാന്തും

വിക്രമിന്റെ അമ്മാവനാണ് ത്യാഗരാജന്‍. ത്യാഗരാജന്‍ എന്ന പറഞ്ഞാല്‍ അറിയാത്തവരുണ്ടാകുമോ എന്നുള്ളതുകൊണ്ടാണ് പ്രശാന്ത് എന്ന് പറഞ്ഞത്. പ്രശാന്ത് ത്യാഗരാജന്റെ മകനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. അങ്ങനെ വരുമ്പോള്‍ വിക്രമിന്റെ അമ്മാവന്റെ മകനാണ് പ്രശാന്ത്

ജീന്‍ പോളും ബാലുവും

ലാലിന്റെ മകന്‍ ജീന്‍പോള്‍ സംവിധാനം ചെയ്യുന്ന എല്ലാ ചിത്രത്തിലും ബാലുവിനെ കാണാം. എന്താണ് കാര്യം എന്നന്വേഷിച്ച് പോയപ്പോഴല്ലേ പിടികിട്ടിയത്, ഇരുവരും ബന്ധുക്കളാണ്.

ദേവനും ഗോപി സുന്ദറും

അഭിനയത്തിലൂടെ മാത്രമല്ല, മറ്റ് പല മേഖലകളിലൂടെയും ബന്ധുക്കള്‍ സിനിമയില്‍ എത്തുന്നുണ്ട്. നടന്‍ ദേവന്റെ അനന്തരവനാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ എന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയാന്‍ സാധ്യതയുള്ളൂ

ദുല്‍ഖറും മഖ്ബൂലും

ഇതെല്ലാവര്‍ക്കും അറിയാവുന്ന ബന്ധമാണ്. എന്നിരിക്കിലും കസിന്‍സിനെ കുറിച്ച് പറയുമ്പോള്‍ ഇവരെ മാറ്റിനിര്‍ത്താന്‍ കഴിയുമോ. ജ്യോഷ്ഠാനുജ മക്കളാണ് ദുല്‍ഖറും മഖ്ബൂലും

English summary
Do you know the relation between Nivin Pauly and Tovino Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam