»   » ദിലീഷ് പോത്തന്റെ സിനിമയിലെ ആ രണ്ട് ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

ദിലീഷ് പോത്തന്റെ സിനിമയിലെ ആ രണ്ട് ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

Posted By: Teressa John
Subscribe to Filmibeat Malayalam

അടുത്ത കാലത്ത് മലയാളത്തില്‍ സംവിധാന മികവ് എന്താണെന്ന് കാണിച്ച് തന്നയാളാണ് ദിലീഷ് പോത്തന്‍. ദിലീഷ് സംവിധാനം ചെയ്ത രണ്ട് സിനിമകളും പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയവയായിരുന്നു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് ആഴത്തില്‍ പതിയുന്ന ശൈലിയിലാണ് ദിലീഷ് തന്റെ രണ്ട് സിനിമകളും നിര്‍മ്മിച്ചിരുന്നത്.

വലിയ കഥയും ആക്ഷന്‍ സീനുകളും മറ്റും സിനിമയ്ക്ക് എരിവും പുളിയും ചേര്‍ക്കുന്നവയൊന്നും ദിലീഷിന്റെ സിനിമയില്‍ കാണാനുണ്ടാവില്ല. എന്നാല്‍ ഒരു സിനിമയെ മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുന്ന ഒരു ഘടകം അതില്‍ തന്നെയുണ്ടാവും. ദിലീഷ് പോത്തന്റെ രണ്ട് സിനിമകളില്‍ രണ്ട് ആയുധങ്ങളുണ്ട്. ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ട് പോവാന്നുന്നതും ഈ പറഞ്ഞ രണ്ട് ആയുധങ്ങളായിരുന്നു.

മഹേഷിന്റെ പ്രതികാരം

ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഇടുക്കി പശ്ചാതലമാക്കി നിര്‍മ്മിച്ച ചിത്രത്തില്‍ മഹേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന ചെറിയൊരു സംഭവത്തെ കുറിച്ചാണ് പറയുന്നത്.

കഥ മുന്നോട്ട് കൊണ്ട് പോയത്

മഹേഷിന്റെ കഥ മുന്നോട്ട് കൊണ്ടു പോവാന്‍ സംവിധായകന്റെ കൈയിലുണ്ടായിരുന്ന ആയുധം ാെരു വള്ളിച്ചെരുപ്പാണ്. നായകന്‍ വില്ലനോടുള്ള ദേഷ്യത്തെ തുടര്‍ന്ന് ചെരുപ്പ് ഇനി ഇടില്ലെന്നും പ്രതികാരത്തിന് ശേഷം ചെരുപ്പ് എന്ന നിലപാടുമാണ് കഥയിലുടെ പറയുന്നത്.

തുടക്കം മുതലെ

ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ മഹേഷ് ആ ചെരുപ്പ് കഴുകുന്ന സീനാണ്. എന്നാല്‍ ആദ്യം ആ രംഗം കണ്ടപ്പോള്‍ ആരും അത് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അവസാനം കഥ പൂര്‍ണമായി കഴിയുമ്പോളാണ് ആ ചെരുപ്പ് സിനിമയില്‍ എത്ര വലുതാണെന്ന് മനസിലാവുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും


ദിലീഷ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിന്റെ പ്രതികാരം ഹിറ്റായത് പോലെ രണ്ടാമത്തെ സിനിമയും ഹിറ്റായിരുന്നു.

ചിത്രത്തിന്റെ പ്രമേയം

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പറഞ്ഞത് പ്രധാനമായും ഒരു മോഷണവും പോലീസ് സ്‌റ്റേഷനിലെ സംഭവ വികാസങ്ങളുമാണ് പറയുന്നത്.

താലിമാല

ചിത്രത്തിലെ പ്രധാന ഘടകമായി മാറിയത് വെറും ഒരു താലി മാലയായിരുന്നു. മാല മോഷ്ടിക്കു്ന്ന പ്രതിയും വാദിയും എല്ലാം സിനിമയെ വ്യത്യസ്തമാക്കിയിരുന്നു.

പോത്തേട്ടനും ഫഹദും


ഇരു ചിത്രങ്ങളിലും ഫഹദ് ഫാസിലായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. പോത്തേട്ടന്റെ ബ്രില്ലിന്‍സിനൊപ്പം ഫഹദ് ഫാസിലിന്റെ അഭിനയവും ഏറെ ജനശ്രദ്ധ നേടിയവയായിരുന്നു.

ഫേസ്ബുക്കിലുടെ

സിനിമ കണ്ടപ്പോള്‍ ആരും അധികം ശ്രദ്ധിച്ചിട്ടില്ലെങ്കിലും ദിലീഷ് പോത്തന്റെ സിനിമകളിലെ ആയുധം ഫേസ്ബുക്കിലുടെ ആരാധകരാണ് കണ്ടുപിടിച്ചത്.

English summary
Do you know the two arms in Dileesh Pothan's film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam