twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃഷ ഒരു മലയാളിയാണെന്ന സത്യം നിങ്ങള്‍ക്കറിയാമോ, തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    By Aswini
    |

    കഴിഞ്ഞ് 12 വര്‍ഷമായി തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് തൃഷ. തൃഷ ഒരു തമിഴ്‌നാട് സ്വദേശിയായിട്ട് തന്നെയാണ് വളര്‍ന്നതും. എന്നാല്‍ തൃഷയുടെ വേരുകള്‍ ഇങ്ങ് കേരളത്തിലാണെന്ന സത്യം എത്രപേര്‍ക്കറിയാം?

    കൃഷണന്റെയും ഉമയുടെയും മകളായ തൃഷയുടെ പൂര്‍വ്വികള്‍ പാലക്കാട്ടുകാരാണ്. തൃഷ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമൊക്കെ തമിഴ്‌നാട്ടിലാണെന്ന് മാത്രം. മലയാളി രക്തം ശരീരത്തിലുണ്ടെന്നല്ലാതെ നടിയ്ക്ക് മലയാളവുമായി മറ്റൊരു ബന്ധവുമില്ല. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന ഒരു സിനിമയിലൂടെ തൃഷ മലയാളത്തിലെത്തുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്.

    തൃഷയെ വിട്ടാല്‍, തമിഴ് തങ്ങളുടേതെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന വേറെയും മലയാളി താരങ്ങളുണ്ട്. അസിന്‍, നയന്‍താര, ലക്ഷ്മി മേനോന്‍ തുടങ്ങിയ നടിമാരെയൊക്കെ തമിഴ് സിനിമ ദത്തെടുത്തതുപോലെയാണ്. അക്കൂട്ടത്തിലൊരു സംവിധായകനുമുണ്ട്. നോക്കാം

    തൃഷ

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    തൃഷയുടെ പാരമ്പര്യം കേരളത്തിലെ പാലക്കാട് ജില്ലയില്‍ നിന്നാണ് തുടങ്ങുന്നത്. എന്നാല്‍ നടി പഠിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണ്

    അസിന്‍

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    തമിഴ് നടി എന്നാണ് അസിനെ വിശേഷിക്കുന്നത്. കൊച്ചിക്കാരിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. എന്നാല്‍ മലയാളത്തില്‍ ആ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ഒരു നടി എന്ന നിലയില്‍ അസിന്‍ ശ്രദ്ധിക്കപ്പെട്ടത് തമിഴിലാണ്

    ലക്ഷ്മി മേനോന്‍

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    തമിഴകം ദത്തെടുത്ത മറ്റൊരു മലയാളി താരം. പേരില്‍ മേനോന്‍ എന്നുള്ളതുകൊണ്ട് സംശയിക്കില്ല. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ലക്ഷ്മി മേനോനും വിജയം കണ്ടതും ഒരു നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടതും തമിഴിലാണ്. അവതാരം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല

    ഓവിയ

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    കിരണ്‍ ടിവിയിലെ അവതാരകയായിരുന്നു ഓവിയ. കങ്കാരു, അപൂര്‍വ്വ, പുതിയ മുഖം എന്നീ മലയാള സിനിമയില്‍ അഭിനയിച്ചെങ്കിലും ഈ തൃശ്ശൂര്‍ക്കാരിയെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കളവാണി എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് പുരസ്‌കാരം നല്‍കി തമിഴകം സ്വീകരിച്ചു. പിന്നെ തമിഴകത്തങ്ങ് പച്ചപിടിയ്ക്കുകയായിരുന്നു

    ഗൗതം മേനോന്‍

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    തമിഴകത്തെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ഒറ്റപ്പാലം കാരനായ ഗൗതം മേനോന്‍. തമിഴില്‍ വിജയ്ച്ച സംവിധായകനായിരിക്കുമ്പോഴും മലയാളത്തില്‍ ഒരു സിനിമ പോലും ഇദ്ദേഹം സംവിധാനം ചെയ്തിട്ടില്ല. നിവിന്‍ പോളിയെ നായകനാക്കി തമിഴിലും മലയാളത്തിലുമായി ഒരു ദ്വിഭാഷ ചിത്രം ആലോചിക്കുന്നതായി വാര്‍ത്തകളുണ്ട്

    നയന്‍താര

    തമിഴകം സ്വന്തമെന്ന് പറയുന്ന മലയാളി താരങ്ങള്‍

    തമിഴ് സിനിമയിലെ സൂപ്പര്‍ ലേഡിയായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ ഇടയ്ക്കിടെ വന്നു പോകുമെങ്കിലും ഒരു നായിക എന്ന നിലയില്‍ നയന്‍താരയ്ക്ക് ബ്രേക്ക് നല്‍കിയത് തമിഴകമാണ്. അതിന് ശേഷമാണ് മലയാളത്തിലും നടിയ്ക്ക് അംഗീകാരം ലഭിച്ചത്

    English summary
    Do You Know, Trisha is basically from Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X