മോഹന്‍ലാല്‍ നായകനല്ലെങ്കിലും കൊച്ചുണ്ണിയെ കടത്തിവെട്ടും! ഇത്തിക്കര പക്കി ആരാണെന്ന് അറിയാമോ?
Recommended Video

ഒരു അഡാറ് ലവിനും പ്രിയ വാര്യര്‍ക്കും പിന്നാലെ സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് വന്നിരിക്കുന്നത്. പരുക്കന്‍ രൂപമാണെങ്കിലും കുസൃതി ചിരിയും കണ്ണിറുക്കി കാണിച്ചുമാണ് മോഹന്‍ലാലിന്റെ പുതിയ വേഷം.
ആദ്യ ലുക്ക് വന്നതിന് പിന്നാലെ മറ്റൊരു ചിത്രങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്. ലൊക്കേഷനില്‍ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോസാണ് മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. അതിലൊരു ചിത്രം കണ്ട് ശരിക്കും നായകന്‍ നിവിനാണോ മോഹന്‍ലാണോ എന്ന് ആരാധകര്‍ക്ക് ഒരു സംശയം ഉണ്ടായിരിക്കുകയാണ്.

ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇത്തിക്കര പക്കി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

വൈറലായി ഫോട്ടോ
ഒരു അഡാറ് ലവും പ്രിയ പി വാര്യരും വൈറലായതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ മാസ് എന്‍ട്രി. ഒറ്റ ചിത്രം കൊണ്ട് 12 മണിക്കൂറിനുള്ളില്‍ മോഹന്‍ലാല്‍ ഫേസ്ബുക്കിനെ ഹാങ് ആക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

കിടിലന്‍ മേക്കോവര്‍
സിനിമയില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വെറും 25 മിനുറ്റിന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്കോവറിനാണ് ഏറ്റവുമധികം കൈയടി കിട്ടിയിരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ നിറയെ ഫോട്ടോയെ കുറിച്ച് ട്രോളുകള്‍ പ്രചരിച്ചിരുന്നു.

ചിത്രീകരണം
ഇന്ന് പുറത്ത് വിട്ട പുതിയ ചിത്രത്തില്‍ നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവരാണുള്ളത്. ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് സീന്‍ പറഞ്ഞ് കൊടുക്കുന്ന റോഷന്‍ ആന്‍ഡ്രൂസും ചിത്രത്തിലുണ്ട്. എന്നാല്‍ നിവിന്റെ ലുക്ക് ചര്‍ച്ചയായിരിക്കുകയാണ്.

നായകന്‍ ആരാണ്..
നിവിന്‍ പോളി ഒരു ആക്ഷന്‍ രംഗത്തിന് ശേഷം അവശനായി ഇരിക്കുകയാണ്. മുഖത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ട്. എന്നാല്‍ ഒപ്പമുള്ള മോഹന്‍ലാലിനെ കണ്ടാല്‍ സിനിമയിലെ നായകനായി തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാണ് ഇത്തിക്കര പക്കി
കായംകുളം കൊച്ചുണ്ണിയെ എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ ലാലേട്ടന്‍ അവതരിപ്പിക്കുന്നത് ഇത്തിക്കര പക്കിയാണെന്നും അറിയാം. എന്നാല്‍ ആരാണ് അദ്ദേഹമൈന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. അഥവ സിനിമയിലെ പക്കിയുടെ വേഷം എന്താണെന്നും അറിയാന്‍ സാധ്യയുണ്ടാവില്ല.

ഇത്തിക്കര പക്കി
കായംകുളം കൊച്ചുണ്ണിയുടെ അടുത്ത സുഹൃത്തായിരുന്നു ഇത്തിക്കര പക്കി. കൊച്ചുണ്ണിയെ പോലെ തന്നെ തികഞ്ഞൊരു കള്ളന്‍ തന്നെയായിരുന്നു പക്കിയും. ഇരുവരുടെയും ലക്ഷ്യവും ഒന്നായിരുന്നു.

സ്‌നേഹമുള്ള കള്ളന്മാര്‍
കായംകുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി രണ്ടാളും കള്ളന്മാരാണെങ്കിലും പാവപ്പെട്ടവരുടെ പ്രിയങ്കരന്മാരായിരുന്നു. പണക്കാരുടെ വീടുകൡ കയറി മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതായിരുന്നു ഇരുവരെയും എല്ലാവരും സ്‌നേഹിക്കാന്‍ കാരണം.

പക്കിയുടെ പ്രത്യേകത
മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്നായിരുന്നു ഇത്തിക്കര പക്കിയുടെ ശരിയായ പേര്. മിന്നല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതും മോഷണം നടത്തുന്നതുമായിരുന്നു അദ്ദേഹത്തിന്റെ സ്റ്റൈല്‍. പാക്കി (fly) എന്ന് പറഞ്ഞാല്‍ പക്ഷി എന്നാണര്‍ത്ഥം. ഇതിനെ തുടര്‍ന്നാണ് പക്കിയെന്ന പേര് അദ്ദേഹത്തിന് വന്നത്.

പക്കിയുടെ മോഷണ രീതി
മിന്നല്‍ വേഗത്തില്‍ പാഞ്ഞ് നടക്കുന്ന ഇത്തിക്കര പക്കിയുടെ മോഷണ രീതിയും വളരെ വ്യത്യസ്തമാണ്. താന്‍ മോഷ്ടിക്കാന്‍ വരുന്ന കാര്യം മുന്‍കൂട്ടി പറഞ്ഞിട്ടാണ് പക്കി മോഷ്ടിക്കാന്‍ പോവുന്നത്.

കൊച്ചുണ്ണിയുടെ സംരക്ഷകന്‍
കൊച്ചുണ്ണിയുടെ സംരക്ഷകനായിരുന്നു ഇത്തിക്കര പക്കി. എന്നാല്‍ ചിത്രത്തില്‍ കൊച്ചുണ്ണിയുടെ സംരക്ഷകനായിട്ടാണോ മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് കാര്യത്തെ കുറിച്ചൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

സിനിമയുടെ ഇതിവൃത്തം
കൊച്ചുണ്ണിയുടെ മോഷണം കൊണ്ട് പൊറുതി മുട്ടിയതോടെ ദിവാന്‍ പോലീസിനെ കൊണ്ട് കൊച്ചുണ്ണിയെ പിടികൂടുന്നു. എന്നാല്‍ പോലീസിന്റെ കൈയില്‍ നിന്നും ആരോ ഒരാള്‍ കൊച്ചുണ്ണിയെ തട്ടി കൊണ്ട് പോകുന്നു.

മോഹന്‍ലാലിന്റെ എന്‍ട്രി
കൊച്ചുണ്ണിയെ പിടിക്കാന്‍ പോയ പൈലി എന്ന പോലീസുകാരന്‍ പറയുന്ന സംഭഷണത്തിലൂടെയാണ് മോഹന്‍ലാലിന്റെ സിനിമയിലേക്കുള്ള എന്‍ട്രി. ഇതായിരിക്കും സിനിമയിലെ മാസ് രംഗങ്ങളിലൊന്നും.

കൊമ്പന്റെ കൈയിലാണ്
കൊച്ചുണ്ണിയെ പിടികൂടാന്‍ കഴിയില്ലെന്നും അദ്ദേഹം ഇത്തിക്കര പക്കിയെന്ന കൊമ്പന്റെ കൈയിലാണെന്നുമാണ് പോലീസുകാര്‍ക്ക് കിട്ടുന്ന വിവരം. ഇതില്‍ നിന്ന് തന്നെ സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രം എത്രമാത്രം ശക്തമായിരിക്കും എന്ന കാര്യം വ്യക്തമാണ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമ
നിവിന്‍ പോളിയെ കൊച്ചുണ്ണിയാക്കിയും മോഹന്‍ലാലിനെ ഇത്തിക്കര പക്കിയുമാക്കി റോഷന്‍ ആന്‍ഡ്രൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍
ബാബു ആന്റണി, സണ്ണി വെയിന്‍, പ്രിയ ആനന്ദ്, മണികണ്ഡന്‍ ആചാരി, ജൂഡ് ആന്റണി, പ്രിയങ്ക തിമേഷ്, തെസ്‌നി ഖാന്‍ തുടങ്ങി മോഹന്‍ലാലിനും നിവിന്‍ പോളിയ്ക്കുമൊപ്പം നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

ഇതിഹാസ സിനിമ
കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ കൂടി അഭിനയിക്കന്‍ എത്തിയതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തിക്കര പക്കി, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ രണ്ട് ഇതിഹാസങ്ങളായിരിക്കും ഒറ്റ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

കൊച്ചുണ്ണിയുടെ വഴികാട്ടി
കൊച്ചുണ്ണിയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാബു ആന്റണിയാണ്. കൊച്ചുണ്ണിയുടെ സഹായകനും വഴിക്കാട്ടിയുമായ തങ്ങളുടെ വേഷത്തിലാണ് ബാബു ആന്റണി സിനിമയില്‍ അഭിനയിക്കുന്നത്.

റിലീസ്
കായംകുളം കൊച്ചുണ്ണി ഒരു ബിഗ് റിലീസ് സിനിമയാണ്. ചിത്രീകരണം അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

നസീറിന്റെ ഇത്തിക്കര പക്കി
1980 ഇത്തിക്കര പക്കിയുടെ കഥ സിനിമയാക്കിയിരുന്നു. ജെ ശശികുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ നസീറും ജയനായിരുന്നു അന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.


Click it and Unblock the Notifications