നമിത പ്രമോദിനെ വെള്ളരിപ്രാവിനെ പോലെ അണിയിച്ചൊരുക്കിയ താരപുത്രി ആരാണെന്ന് അറിയാമോ?

മറ്റ് സിനിമാ താരങ്ങളെ പോലെ നമിത പ്രമോദും ഈ ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തിയാണ് നടി തന്റെ സാന്നിധ്യം ആരാധകരെ അറിയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവില്‍ നടി പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ഇതുവരെ കാണാത്ത എന്തോ ഒരു തരം ആകര്‍ഷണവും സൗന്ദര്യവുമുണ്ട്.

ജീസ് ജോണ്‍ എന്ന ഫോട്ടോഗ്രാഫര്‍ മൂന്ന് സെക്ഷനിലായിട്ടാണ് നമിതയുടെ ഫോട്ടോഷൂട്ട് നടത്തിയിരിയ്ക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച വേഷത്തിലായിരുന്നു ആദ്യത്തേത്. സാധാരണ രീതിയില്‍ നമിതയെ കാണുന്നത് പോലെ തന്നെയായിരുന്നു അത്. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതായിരുന്നും രണ്ടാമത്തേത്. തീര്‍ത്തും കോമണാണ് അത്തരം ഫോട്ടോ ഷൂട്ടുകള്‍.

എന്നാല്‍ ഏറ്റവുമൊടിവില്‍ നമിത പങ്കുവച്ചിരിയ്ക്കുന്ന ചിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു സൗന്ദര്യം പ്രതിഫലിയ്ക്കുന്നു. ഒരു വെള്ളരിപ്രാവിനെ പോലെ. ഓഫ് വൈറ്റ് കളറിലുള്ള ഉടുപ്പാണ് നമിത ധരിച്ചിരിയ്ക്കുന്നത്. സിംപിള്‍ മേക്കപ്പില്‍ മുടി അഴിച്ചിട്ടിരിയ്ക്കുകയാണ്. വല്ലാത്തൊരു തരം ആകര്‍ഷണവും ചിത്രത്തിനുണ്ട്.

namithapramod

ഇതിലെ സസ്‌പെന്‍സ് എന്താണെന്ന് വച്ചാല്‍ ജീസ് ജോണ്‍ നടത്തിയ ഫോട്ടോഷൂട്ടിലെ മൂന്ന് വേഷത്തിലും നമിതയെ അണിയിച്ചൊരുക്കിയിരിയ്ക്കുന്നത് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷ നാദിര്‍ഷയാണ്. ഭാമ, കവിത നായര്‍, മീര നന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്. അതി മനോരഹം എന്നാണ് ഭാമ പറയുന്നത്. ഒരു ശരത്കാല പുഷ്പം പോലെ എന്ന് കവിത നായര്‍ എഴുതി. ഇഷ്ടം പങ്കുവയ്ക്കുകയാണ് മീര നന്ദന്‍.

നാദിര്‍ഷ, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പവും അവരുടെ കുടുംബത്തിനൊപ്പവും നല്ല ബന്ധം സൂക്ഷിക്കുന്ന നമിത, ദിലീപിന്റെ മകള്‍ മീനാക്ഷി തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നമിത ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ചത് ദിലീപിനൊപ്പമാണ്. നാദിര്‍ഷയുടെ മക്കളും നമിതയുടെ കൂട്ടുകാരികളാണ്. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ നായികയായിരുന്നു നമിത.

Recommended Video

Namitha Pramod Exclusive Interview | Filmibeat Malayalam

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നമിത പ്രമോദിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ ഇന്നത്തെ യൂത്ത് സ്റ്റാറിനൊപ്പമൊക്കെ ജോഡി ചേര്‍ന്ന് അഭിനയിച്ച നമിത മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X