'ആ ബന്ധം എനിക്ക് പറ്റിയ മിസ്റ്റേക്ക്, അമ്മയെ നോക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നത് ആ​ഗ്രഹമായിരുന്നു'

നന്ദമൂരി താരക രാമറാവു എന്ന ജൂനിയർ എൻടിആർ തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന്മാരിലൊരാളാണ്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിൽ മുപ്പതോളം സിനിമകളിലാണ് നടൻ അഭിനയിച്ചത്. വലിയൊരു ആരാധകവൃന്ദം തന്നെ ജൂനിയർ എൻടിആറിനുണ്ട്. എന്നാൽ ആർആർആർ റിലീസിനുശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള താരമായി എൻടിആർ മാറിയത്. എട്ടാം വയസിൽ ബ്രഹ്മർഷി വിശ്വാമിത്ര എന്ന സിനിമയിൽ ബാലതാരമായാണ് ജൂനിയർ എൻടിആർ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.

ശേഷം ഗുണശേഖർ സംവിധാനം ചെയ്ത പുരാണ ചിത്രമായ രാമായണം എന്ന ചിത്രത്തിൽ രാമനായും എൻടിആർ അഭിനയിച്ചു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് ഈ ചിത്രം നേടി. 2001ലാണ് ആദ്യത്തെ നായക വേഷം നടനെ തേടി എത്തുന്നത്.

Jr NTR wife

എന്നാൽ സിനിമ പരാജയമായിരുന്നു. നായകനായശേഷമുള്ള എൻടിആറിന്റെ രണ്ടാമത്തെ ചിത്രമായ സ്റ്റുഡന്റ് നമ്പർ വൺ സംവിധാനം ചെയ്തത് എസ്എസ് രാജമൗലിയായിരുന്നു. സിനിമ വൻ വിജയമാവുകയും എൻടിആർ എന്ന നായക നടന്റെ ഉദയം സംഭവിക്കുകയും ചെയ്തു. പിന്നീട് നടന് കരിയറിൽ ഉയർച്ച മാത്രമെ ഉണ്ടായിട്ടുള്ളു. ആദ്യത്തെ ഹിറ്റ് സമ്മാനിച്ച രാജമൗലി തന്നെയാണ് എൻടിആറിന് ആ​ഗോള തലത്തിൽ ആരാധകരെ നേടികൊടുക്കാൻ ആർആർആറിലൂടെ വർഷങ്ങൾക്കുശേഷം കാരണമായതും.

സിനിമയിൽ അരങ്ങേറി വൈകാതെ തന്നെ പേരും പ്രശസ്തിയുമുണ്ടായെങ്കിലും എൻടിആറിന് ചെറുപ്പത്തിന്റെ ചാപല്യങ്ങൾ നിരവധി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും താരത്തിന് നിരവധി വിവാദങ്ങളെ അഭിമുഖീകരിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്.

ആദ്യത്തെ വിവാദം സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുമായി ബന്ധപ്പെട്ടതായിരുന്നു. ചിരഞ്ജീവി ആരാണെന്ന് എനിക്കറിയില്ല... എൻ്റെ മുത്തച്ഛൻ സീനിയർ എൻടിആർ ഏറ്റവും വലിയ മാസ് ഹീറോയാണെന്ന് എനിക്കറിയാം. അത് ഒരു തത്സമയ അഭിമുഖമായിരുന്നുവെന്നതുകൊണ്ട് തന്നെ എൻടിആർ പറഞ്ഞതെല്ലാം ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെട്ടു. ചിരഞ്ജീവിയുടെ ആരാധകർ എൻടിആറിന് എതിരെ രം​ഗത്ത് എത്തി.

അതിൽ നിന്നെല്ലാം നടൻ പുറത്ത് കടന്നത് അക്കിനേനി നാ​ഗാർജുനയുടെ സഹായത്തോടെയാണ്. പിന്നീട് എൻടിആർ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത് നടി സമീറ റെഡ്ഡിയുമായുള്ള പ്രണയത്തിന്റെ പേരിലായിരുന്നു. ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല ഇരുവരും വേർപിരിഞ്ഞു.

ഒരു അഭിമുഖത്തിൽ സമീറയുമായുള്ള പ്രണയത്തെക്കുറിച്ച് എൻടിആർ തുറന്ന് പറഞ്ഞിരുന്നു. കൗമാരക്കാരനായിരുന്നപ്പോൾ സംഭവിച്ച അബദ്ധം പോലെയാണ് ആ പ്രണയത്തെ എൻടിആർ വിശേഷിപ്പിച്ചത്.

Jr NTR wife

ഒരാളുമായി പ്രണയത്തിലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മനസിലായി ഇത് ശരിയാവില്ലെന്ന്. ആ പ്രണയത്തെക്കുറിച്ച് പിന്നീട് ചിന്തിച്ചിട്ടേയില്ല. എന്റെ അമ്മയെ നന്നായി നോക്കുന്ന ആളെ കല്യാണം കഴിക്കാൻ അന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ലക്ഷ്മി ജീവിതത്തിലേക്ക് വന്നത്. ലക്ഷ്മി പ്രണതി അമ്മയെ നന്നായി പരിപാലിക്കുമെന്ന് ഞാൻ വിശ്വസിച്ചു. അമ്മയോടുള്ള സ്നേഹം കാരണം മുതിർന്നവർ പറഞ്ഞുറപ്പിച്ച പെൺകുട്ടിയെയാണ് ഞാൻ വിവാഹം കഴിച്ചത്.

തന്റെ അമ്മയെ നോക്കുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് പ്രണയം ഉപേക്ഷിച്ചതെന്നും പഴയൊരു അഭിമുഖത്തിൽ എൻടിആർ പറയാതെ പറഞ്ഞു. ജൂനിയർ എൻടിആർ 2011 മെയ് 5ന് ആണ് ലക്ഷ്മി പ്രണതിയെ വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം തെന്നിന്ത്യ കണ്ട എക്കാലത്തെയും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു.

അത്യാഡംബരമായി നടത്തിയ വിവാഹത്തിന്റെ മൊത്തം ബജറ്റ് 100 കോടി രൂപയായിരുന്നു. ലക്ഷ്മി ഒരു കോടി രൂപ വിലയുള്ള സാരിയാണ് വിവാഹത്തിന് ധരിച്ചത്. മണ്ഡപം 18 കോടി രൂപ ചെലവഴിച്ചാണ് ഒരുക്കിയത്. ജൂനിയർ എൻടിആറിന്റെ ബ്രഹ്മാണ്ഡമായ വിവാഹത്തിൽ 3000 സെലിബ്രിറ്റികളാണ് പങ്കെടുത്തത്. 12000 ആരാധകർക്കും ക്ഷണമുണ്ടായിരുന്നു.

More from Filmibeat

Read more about: jr ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X