twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളാരും ഇവളെ അന്വേഷിച്ചില്ലേ... ഈ പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ...??

    |

    രണ്ടാനച്ഛന്റെ പീഡനം സഹിക്കവയ്യാതെ കൂട്ടുകാരുടെ സഹായത്തോടെ അയാളെ കൊല്ലാന്‍ പദ്ധതിയിട്ട ആ പ്ലസ് ടു കാരിയെ ഓര്‍ക്കുന്നുണ്ടോ... നിധി എന്നായിരുന്നു അവളുടെ പേര്... അതെ, മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ കമല്‍ പരിചയപ്പെടുത്തിയ നടി. ഒരൊറ്റ സിനിമയില്‍ അഭിനയിച്ച് മടങ്ങിയ ഗാധയെ (വന്ദനം) പോലെയും ആനിയെ (പ്രിയം) പോലെയും നിധിയും 'കൊതിപ്പിച്ചു കടന്നുകളഞ്ഞു'. പിന്നീട് മറ്റൊരു മലയാള സിനിമയിലും ആ പെണ്‍കുട്ടിയെ കണ്ടില്ല..

    മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തില്‍ കണ്ട കൊന്ത്രംപല്ലുകാരിയല്ല ഇപ്പോള്‍ അമൃത. രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിയ്ക്കുന്നു. ഫിറ്റ്‌നസ്സിലെല്ലാം ഇപ്പോള്‍ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ സോഷ്യല്‍ മീഡിയയിലൂടെ അവളുടെ ചില ചിത്രങ്ങള്‍ വൈറലാവുന്നു.

    രേഷ്മക്ക് പിന്നാലെ ദയയും! നെഞ്ചുവേദനയെടുക്കുന്നുവെന്ന് താരം! അന്താക്ഷരി പൂര്‍ത്തിയാക്കും മുന്‍പേ!രേഷ്മക്ക് പിന്നാലെ ദയയും! നെഞ്ചുവേദനയെടുക്കുന്നുവെന്ന് താരം! അന്താക്ഷരി പൂര്‍ത്തിയാക്കും മുന്‍പേ!

    amritaprakash

    അമൃത പ്രകാശ് എന്ന രാജസ്ഥാന്‍കാരി ബോളിവുഡ് ചിത്രങ്ങളിലൂടെ ബാലതാരമായിട്ടാണ് വെള്ളിത്തിരയിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അമൃത പിന്നീട് ചെയ്ത ഓരോ സിനിമകളിലും തന്റെ സാന്നിധ്യം വ്യക്തമായി അറിയിച്ചിരുന്നു. അമൃതയുടെ എല്ലാ സിനിമകളും വിജയമായിരുന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. വിവാ എന്ന സിനിമ നടിയ്ക്ക് നേടിക്കൊടുത്ത വിജയം ചെറുതൊന്നുമല്ല.

    സിനിമയില്‍ നിന്ന് പതുക്കെ അകന്ന അമൃത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും പരമ്പരകളിലും സജീവസാന്നിധ്യമായി മാറുകയായിരുന്നു. 2002 മുതല്‍ 2018 വരെയും ടെലിവിഷന്‍ രംഗത്ത് നിറ സാന്നിധ്യമായി തന്നെയുണ്ട്. ബിഗ് സ്‌ക്രീനില്‍ വരാത്തതുകൊണ്ട് തന്നെ മലയാളികള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന് മാത്രം. ടെലിവിഷനില്‍ തന്നെ തുടരുകയാണോ.. എന്നാണ് ഇനി സിനിമയിലേക്കൊരു മടക്കം എന്ന് ആരാധകര്‍ ചോദിച്ചുതുടങ്ങിയിരിയ്ക്കുന്നു. മികച്ചൊരു ബോളിവുഡ് സിനിമയിലൂടെ അമൃതയുടെ രണ്ടാം ഇന്നിങ്‌സിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍

    English summary
    Do you remember this girl who is fame with the Malayalam film Manjupoloru Penkutti
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X