നയൻതാര മുഖത്തെ കൊഴുപ്പ് കളഞ്ഞതിങ്ങനെ, മഞ്ജു വാര്യരുടെ മുഖത്തെ തിളക്കത്തിന് കാരണം: ഡോക്ടർ പറയുന്നു

നയൻതാര, മഞ്ജു വാര്യർ എന്നിവരുടെ സൗന്ദര്യ രഹസ്യം ഇന്നും ആരാധകരുടെ ചർച്ചാ വിഷയമാണ്. നാൽപതുകളിലാണ് രണ്ട് പേരും. ഇപ്പോഴും തിളക്കമുള്ള ചർമ്മം. ഇരുപതുകാരികളുടെ യുവത്വം. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് പലരുടെയും ചോദ്യം. ഇതേക്കുറിച്ച് ഫേഷ്യൽ സർജനായ ഡോക്ടർ ഡോ. വരുൺ നമ്പ്യാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാര സർജറി ചെയ്തിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ആയുർവേദ ഡോക്ടേർസിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

നയൻതാര ബക്കൽ ഫാറ്റ് റിമൂവൽ സർജറി ചെയ്തിട്ടുണ്ട്. നയൻതാര റെയ്നോപ്ലാസിയും ചെയ്തിട്ടുണ്ട്. കവളിലെ കൊഴുപ്പ് എടുത്ത് കളയുന്ന സർജറിയാണ് ബക്കൽ ഫാറ്റ് റിമൂവൽ സർജറി. ഒട്ടുമിക്ക സെലിബ്രിറ്റികളും ചെയ്യുന്നതാണിതെന്ന് ഡ‍ോക്ടർ പറയുന്നു. മഞ്ജു വാര്യർ കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. മഞ്ജു വാര്യരുടെ കേസിൽ സർജറിയു‌ടെ സാധ്യത വളരെ കുറവാണ്. മഞ്ജു നല്ലത് പോലെ ലെെഫ് സ്റ്റെെൽ മാറ്റി എന്നതാണ്.

Manju Warrier  Nayanthara

ഇപ്പോൾ അവർ സെെസ് സീറോ ആണ്. അവരുടെ ലെെഫ് സ്റ്റെെൽ അത്രയും മാറ്റി. നല്ല ഭക്ഷണം മാത്രം. അപ്പോൾ നമ്മുടെ സ്കിൻ വെട്ടിത്തിളങ്ങും. അതാണ് ഒരു ഫാക്ടർ. രണ്ടാമത്തെ ഫാക്ടർ മിക്കവാറും ഫില്ലേർസും. ജോ ഇംപ്ലാന്റ് ചെയ്തോ എന്ന് എനിക്കറിയില്ല. ചിൻ മുന്നോട്ട് കൊണ്ട് വന്നിട്ടുണ്ടെന്നും ഡോ. വരുൺ നമ്പ്യാർ പറയുന്നു.

നടി എന്നതിനൊപ്പം ക്ലാസിക്കൽ ഡാൻസർ കൂടിയാണ് മഞ്ജു വാര്യർ. നടി വണ്ണം കൂടാതിരിക്കുന്നതിന് കാരണം ഡാൻസ് പരിശീലനം ആവാമെന്നും അഭിപ്രായങ്ങൾ നേരത്തെ വന്നിട്ടുണ്ട്. പുറമേയുള്ള സൗന്ദര്യത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും മനസിന്റെ സന്തോഷമാണ് പ്രധാനമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിരുന്നു.

താൻ പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്തിട്ടില്ലെന്നാണ് നയൻതാര ഒരിക്കൽ പറഞ്ഞത്. ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസവും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതുമായിരിക്കാം ആളുകൾക്ക് താൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടാകാൻ കാരണം. എന്റെ മുഖത്ത് നുള്ളി നോക്കാം, കത്തിച്ച് നോക്കാം, പക്ഷെ നിങ്ങൾക്ക് പ്ലാസ്റ്റിക് കാണാൻ പറ്റില്ലെന്നും നയൻതാര പറഞ്ഞിരുന്നു. തന്റെ സ്കിൻ കെയർ പ്രൊഡക്ട് പ്രൊമോ‌ട്ട് ചെയ്യുന്ന ഘ‌ട്ടത്തിലായിരുന്നു നയൻതാരയുടെ വാക്കുകൾ.

അന്ന് പല കോസ്മെറ്റോളജിസ്റ്റുകളും നയൻതാരയുടെ പരാമർശത്തിൽ സംശയം പ്രകടിപ്പിച്ചു. പ്ലാസ്റ്റിക് സർജറിയെന്നാൽ പ്ലാസ്റ്റിക് മുഖത്ത് വെക്കൽ അല്ല. ഫില്ലറുകൾ ഉണ്ടാക്കുന്നത് ഹെെലറോണിക് ആസിഡ് ഉപയോ​ഗിച്ചാണ്. അത് ഷു​ഗർ ആണ്. ബോടോക്സും പ്ലാസ്റ്റിക് അല്ല. മുഖത്ത് മാറ്റം വരുത്താൻ ചെയ്യുന്ന പ്ലാസ്റ്റിക് സർജറിയിൽ പ്ലാസ്റ്റിക് ഉപയോ​ഗിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ശിഖ എന്ന കോസ്മെറ്റോളജിസ്റ്റ് പറഞ്ഞത്. നയൻതാര ചെയ്ത കോസ്മെറ്റിക് സർജറികളെക്കുറിച്ച് ഇവർ ഒരു വീഡിയോ മുമ്പ് ചെയ്തിരുന്നു. എന്നാൽ ഇത് പിന്നീട് നീക്കം ചെയ്യുകയാണുണ്ടായത്.

More from Filmibeat

Read more about: manju warrier nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X