സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർ അന്വേഷിച്ച ആളിതാണോ? ആരാധികയുടെ വീട്ടിൽ പോയി സർപ്രൈസ് കൊടുത്ത് ഡോക്ടർ റോബിൻ

ബി​ഗ് ബോസ് സീസൺ നാലിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. വളരെ അപ്രതീക്ഷിതമായാണ് റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നത്. ബി​ഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് പിന്നാലെ ഡോക്ടർ റോബിന് മലയാളി പ്രേക്ഷരിൽ നിന്ന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഉദ്ഘാടനവും സിനിമ ചർച്ചകളുമൊക്കെയായി വലിയ തിരക്കിലാണ് റോബിൻ.

റോബിൻ്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിലൂടെ തൻ്റെ ആരാധകരെ അറിയിക്കാറുണ്ട്. ബി​ഗ് ബോസിൽ നിന്ന് പുറത്ത് ഇറങ്ങിയ റോബിനെ തേടിയെത്തിയത് നിരവധി സിനിമ അവസരങ്ങളാണ്. ഇപ്പോൾ സംവിധായകൻ പ്രിയദർശനൊപ്പമുള്ള വീഡിയോയും ചിത്രവും പങ്കുവച്ചിരിക്കുകയാണ് റോബിൻ. പ്രിയദർശനും ബാദുഷയ്ക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് റോബിൻ പങ്കുവച്ചത്. ലെജൻഡ്സിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിൻ ആ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം റോബിൻ വളരെ സജീവമായി തന്നെ വേദികളിൽ എത്താറുണ്ട്. നിരവധി ഉദ്ഘാടനങ്ങളാണ് ഇതിനോടകം തന്നെ ഡോക്ടർ റോബിൻ നിർവ്വഹിച്ചിട്ടുള്ളത്. ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ പതിനായിരക്കണക്കിന് ആരാധകരാണ് ഡോക്ടറിനെ കാണാൻ പൊരി വെയിലത്തും മഴയത്തും വരെ എത്തുന്നത്.

ഉദ്ഘാടന വേദിയിൽ റോബിനെ കാണാൻ എത്തുന്ന ആരാധകരെയൊന്നും നിരുത്സാഹപ്പെടുത്താറില്ല. ഒരു പരിധി വരെ എല്ലാവരെയും സന്തോഷിപ്പിച്ചാണ് ആ വേദിയിൽ നിന്ന് പോകുന്നത്. അത്തരത്തിൽ തൻ്റെ പ്രിയപ്പെട്ട ആരാധികക്ക് കൊടുത്ത ഒരു സർപ്രൈസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കോഴിക്കോട് ഉദ്ഘാടനത്തിനായി റോബിൻ എത്തുന്നുണ്ടെന്ന് അറിഞ്ഞ് എയർപോർട്ടിൽ കാത്തു നിന്ന ആരാധികക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ എടുത്തിരുന്നു.

Robin radhakrishnan

ആ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എത്തിയപ്പോഴെ റോബിനൊപ്പമുള്ള ഇത്ത ആരാണ് ? ഉമ്മ ആരാണ് എന്നൊക്കെ ചോദിച്ച് പ്രേക്ഷകർ എത്തിയിരുന്നു. എടപ്പാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ തന്നെ എയർപ്പോട്ടിൽ കാത്ത് നിന്ന ആ ഇത്തായുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിരുന്നു.

ആ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു റോബിൻ. ഡോക്ടർ വീട്ടിൽ എത്തിയപ്പോഴെ വളരെ സന്തോഷത്തോടെയാണ് ആ ഇത്ത വീട്ടിലേക്ക് സ്വീകരിച്ചത്. വീട്ടിൽ എല്ലാവരുമായി വിശേഷങ്ങൾ പങ്കുവെച്ചും ഭക്ഷണം കഴിച്ച ശേഷമാണ് അവിടെ നിന്ന് പിരിഞ്ഞത്.

പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമ രം​ഗത്തേക്ക് ചുവട് വെക്കുന്നത്. എസ്ടികെ ഫ്രെയിംസിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്രമാണ്. 'ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.

സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ', എന്നാണ് സന്തോഷ് ടി കുരുവിള റോബിനെ തൻ്റെ സിനിമയിൽ വന്നതിനക്കുറിച്ച് പറഞ്ഞത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X