For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂർണ്ണ ഗർഭിണിയെ ഫ്ലാറ്റിൽ നിന്ന് ഇറക്കി വിടാൻ ശ്രമം, സിനിമ സ്റ്റൈൽ എൻട്രിയുമായി നടൻ

  |

  കൊറോണ വൈറസ് വ്യാപനം ജനങ്ങളുടെ ഇടയിൽ തെറ്റായ ഭീതി ജനിപ്പിച്ചിട്ടുണ്ട്. അതീവ ജാഗ്രതയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജനങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി സർക്കാരുകളും ആരോഗ്യ പ്രവർത്തകരും കൂടെയുണ്ട്. സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സാഹായവുമായി സിനിമ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികമായും അല്ലാതേയും തങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവുുമായി ഇവർ നൽകുന്നുണ്ട്. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളോട് വീടുകളിൽ തന്നെ ഇരിക്കാനാണ് ആവശ്യപ്പെടുന്നത്.

  ഇപ്പോഴിത കൊവിഡ് പശ്ചാത്തലത്തിൽ സിനിമ കഥയ്ക്ക് സമാനമായ സംഭവം നടന്നിരിക്കുകയാണ്. കൊവിഡ് ആരോപിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതിമാരെ ഫ്ലാറ്റിൽ നിന്ന് ഇറക്കി വിടാൻ ശ്രമിച്ചു. ഇവർക്ക് രക്ഷകനായി എത്തിയത് സിനിമ താരം ഡോക്ടർ റോണി ഡേവിഡാണ്. സംഭവം നടക്കുന്നത് കൊച്ചിയിലെ തമ്മനത്താണ് നടക്കുന്നത്.

  കൊവിഡ് ആരോപിച്ച് തമിഴ്നാട് സ്വദേശിയായ പൂർണ്ണ ഗർഭിണിയേയും ഭർത്താവിനേയുമാണ് ഫ്ലാറ്റിൽ നിന്ന് ഇറക്കി വിടാൻ ശ്രമം നടത്തിയത്. വൈറസ് ബാധയില്ലെന്നുള്ള പരിശോധന ഫലം നൽകിയിട്ടും ഇവരോട് ഫ്ലാറ്റ് വിട്ട് പോകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെടുകയയിരുന്നു. ഇതോടെ ദമ്പതികൾക്ക് സംരക്ഷണം നൽകിയിരുന്ന ഡോക്ടറും സിനിമ നടനുമായ റോണി ഡേവിഡ് രംഗത്തെത്തുകയായിരുന്നു. സംഭവം മാധ്യമങ്ങളിൽ അറിയിക്കുകയും എംഎൽഎ, കലക്ടർ, മന്ത്രിമാർ തുടങ്ങിയവർ ഈ വിഷയത്തിൽ ഇടപെടുകയുമായിരുന്നു.

  ഇത്തരം സഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷിച്ച് കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ഇതുപോലെയുള്ള പെരുമാറ്റങ്ങൾ നാടിന് അപമാനമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് വ്യക്തമാക്കി.

  രണ്ട് ദിവസത്തിനുളളിൽ പ്രസവം നടക്കേണ്ട പൂർണ്ണ ഗർഭിണിയേയും ഭർത്താവിനേയുമാണ് കൊറോണ ആരോപിച്ച് ഫ്ലാറ്റിൽ നിന്ന് പുറത്താക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടത്. ഇവർ തമിഴ്നാട്ടിൽ നിന്ന് ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു. ഇതാണ് പ്രശ്നമായത്. കൊവിഡ് ബാധയില്ലെന്നും ടെസ്റ്റ് നെഗറ്റീവാണെന്നുളള തമിഴ്നാട് സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും പരിശോധന ഫലം ദമ്പതിമാർ അസോസിയേഷന് നൽകിയിരുന്നു.

  കൊറോണ പരിശോധന ഫലം നൽകിയിട്ടും ഭാരവാഹികൾ വിട്ടു വീഴ്ചയ്ക്ക് തയ്യാറായില്ല. കൊവിഡ് ആണെന്ന് തെറ്റിധരിച്ച് ആഹാരത്തിന്റെ വേസ്റ്റ് എടുക്കാൻ പോലും ജേലിക്കാർ പോയിരുന്നില്ല.എന്നാൽ ദമ്പതികളോട് ഫ്‌ളാറ്റൊഴിയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികളുടെ വിശദീകരണം. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നടൻ ഡോക്ടർ റോണിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  സംഭവത്തില്‍ റോണി ഡേവിഡിനെ അഭിനന്ദിച്ച് രംഗത്ത് സംവിധായകനും നടനുമായ ആര്യൻ രംഗത്തെത്തിയിട്ടുണ്ട്.
  കൊച്ചിയിൽ തമ്മനത്തുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന പൂർണ്ണ ഗർഭിണിയായ ഒരു തമിഴ്‌ യുവതിക്ക്‌ കൊവിഡ്‌ ഇല്ല എന്ന സർട്ടിഫിക്കറ്റ്‌ കാണിക്കേണ്ടി വന്നിട്ടും അവർക്ക്‌ കൊവിഡ്‌ ഉണ്ടെന്ന് ആരോപിച്ച്‌ അവരെ ഫ്ലാറ്റിൽ ഒറ്റപ്പെടുത്താനും, ഇറക്കിവിടാനും ഒക്കെ ശ്രമിക്കുന്ന അസോസിയേഷൻ ഭാരവാഹികൾ എന്ത്‌ മനുഷ്യരാണ്‌!!
  ഇതിൽ ഇടപെട്ട്‌ ആ യുവതിക്കും കുടുംബത്തിനും വേണ്ടി അസോസിയേഷനെതിരെ ഒറ്റയാൾ പട്ടാളമായി കൂടെ നിന്ന് സഹായിക്കുന്ന പ്രിയ സഹോദരൻ, പ്രമുഖ സിനിമ നടൻ, ഡോക്ടർ റോണി ഡേവിഡ് രാജ് നിങ്ങൾ മുത്താണ്‌ !!! .. ടീവി ന്യൂസിൽ എഎൽ എ യുടെ ശ്രദ്ധിയിലേക്ക്‌ പോലും താങ്കൾ ഈകാര്യം എത്തിച്ചത്‌ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും മാസ്സ്‌ ആണ്‌ നിങ്ങൾ എന്ന് എനിക്ക്‌ മുൻപേ അറിയുന്നതാണ്‌. ഇപ്പോൾ ലോകം തിരിച്ചറിയുന്നതിൽ അഭിമാനം .!
  താങ്കൾ അവസാനം പറഞ്ഞ പോലെ, "ഈ സമയത്ത്‌ മനുഷ്യത്വമാണ്‌ ഏതൊരാൾക്കും വേണ്ടത്‌. അതിൽ തമിഴൻ എന്നോ, തെലുങ്കൻ എന്നോ മലയാളി എന്നോ ഇല്ല" അതെ മനുഷ്യത്വം വിജയിക്കട്ടെ.. ! -ഫേസ്ബുക്കിൽ കുറിച്ചു

  Read more about: actor coronavirus
  English summary
  Doctor Turned Actor Rony David Helps a Pregent Woman and Her Husband
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X