For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ കാണാൻ പോയതിനാൽ മമ്മൂട്ടി കെമിസ്ട്രിക്ക് തോറ്റു! അങ്ങനെ പിതാവിന്റെ ആ മോഹം അവസാനിച്ചു

  |

  മലായാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമ പാരമ്പര്യമില്ലാത്ത താരം സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. സിനിമയോടുള്ള അടങ്ങാനാവാത്ത പ്രണയമാണ് താരത്തെ പത്മശ്രീ ഭരത് ഡോക്ടർ മമ്മൂട്ടിയാക്കിയത്..

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ചമയങ്ങളില്ലാത്ത സുൽത്താൻ എന്ന ഡോക്യുമെന്ററിയാണ്. താരത്തിന്റെ ജീവിതം വിവരിക്കുന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് ആണ്. നടി അനു സിത്താരയാണ് മെഗാസ്റ്റാറിന്റെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. താരത്തിന്റെ ജനനം മുതൽ പ്രേക്ഷകർ ആരാധിക്കുന്ന ഒരു താരമായി ഉയർന്നത് വരെയുള്ള സംഭവങ്ങളാണ പറയുന്നത്. വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെ...

  വളരെ ചെറുപ്പം മുതൽ തന്നെ സിനിമ ആയിരുന്നു മമ്മൂട്ടിയുടെ മനസ് നിറെയ. അദ്ദേഹം വളരുന്നതിനോടൊപ്പം സിനിമ മോഹവും ഒപ്പം വളർന്നു. തേവര എസ് എച്ച് കോളേജി പഠിക്കുമ്പോൾ എറണാകുളത്ത് കൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ജീവിതത്തിൽ പഠനത്തിന് മുകളിലായിരുന്നു സിനമയ്ക്കുള്ള സ്ഥനം. അതു കൊണ്ട് തന്നെ പഠനത്തിൽ പല വിട്ട് വീഴ്ചകളും അദ്ദേഹം കാണിച്ചിട്ടുണ്ട്.

  Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

  കെമിസ്ട്രി പരീക്ഷ ദിനമായിരുന്നു അടിമപ്പെണ്ണ് എന്ന ചിത്രത്തിന്റെ റിലീസ്. സിനിമ കാണണോ പരീക്ഷ എഴുതണോ എന്നുള്ളത് മെഗാസ്റ്റാറിന് മുന്നിൽ വലിയൊരു ചോദ്യമായിരുന്നു. പരീക്ഷ എഴുതിയില്ലെങ്കിൽ ഒരു വർഷം നഷ്ടപ്പെടും. എന്നാൽ എംജി ആറിനേക്കാളും ജയലളിതയെക്കാളും വലുതായിരുന്നില്ല കെമിസ്ട്രി പരീക്ഷ. പരക്ഷ എഴുതാതെ താരം സിനിമയ്ക്ക് പോയി. മകനെ ഡോക്ടർ ആക്കാണമെന്നായിരുന്നു മതാപിതാക്കളുടെ ആഗ്രഹം. എന്നാൽ റിസൾട്ട് വന്നതോടെ ആ മോഹം തീരുകയായിരുന്നു. ചമയങ്ങളിലെ സുൽത്താൻ എന്ന വീഡിയോയിൽ പറയുന്നു.

  മുഹമ്മദ് കുട്ടിയിൽ നിന്ന് മമ്മൂട്ടിയിലേയ്ക്കുള്ള യാത്രയെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന കെഎസ് സേതുമാധവന്റെ ചിത്രത്തിലൂടൊണ് അദ്ദേഹം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ബഹദൂറിനോടൊപ്പമായിരുന്നു ആദ്യ ഷോർട്ട്. തുടക്കക്കാരൻ എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ താരത്തിന് നേരിടേണ്ടി വന്നിരുന്നു. അതെല്ലാം അതിജീവിച്ചാണ് ആദ്യ ചിത്രത്തിൽ ആദ്ദേഹം ബഹദൂറിനോടൊപ്പം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ജീവിതത്തിലെ ഋതുഭേദങ്ങളിലൂടെയാണ് ചമയങ്ങളുടെ സുൽത്താൻ സഞ്ചരിക്കുന്നത്.

  കഴിഞ്ഞ കുറച്ച് നാളുകൾ മുൻപ് മമ്മൂട്ടിയുടെ പഴയകാല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ കുടുംബവീടും പഴയ വിശേഷങ്ങളുമായിരുന്നു ആ വീഡിയോയിൽ. മുണ്ടും ഉടുത്ത് കുടയും ചൂടി നാട്ടിലൂടെ സഞ്ചരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആയിരുന്നു അത്. ഏകദേശം 20 വർഷത്തോളം പഴക്കമുണ്ടാകും ആ വീഡിയോയ്ക്ക്. പിന്നീട് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ വൈക്കത്തുള്ള തങ്ങളുടെ ജനിച്ച് വളർന്ന വീട് പങ്കുവെച്ചിരുന്നു. താനും മമ്മൂട്ടിയും മറ്റ് സഹോദരങ്ങളും ജനിച്ച് വളർന്ന വീടാണെന്ന് പരിചയപ്പെടുത്തി കൊണ്ടാണ് ഇബ്രാഹിം കുട്ടി വീഡിയോ പങ്കുവെച്ചത് കൂടാതെ വീട്ടിലെ മമ്മൂട്ടിയുടെ മുറിയും അദ്ദേഹം വീഡിയോയിൽ കാണിച്ച് തന്നിരുന്നു.

  വീഡിയോ കാണാം

  English summary
  Documentary About Mammootty Chamayagalude Sulthan Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X