സിസിടിവികൾ... ബോഡി ​ഗാർഡുകൾ, സുരക്ഷയ്ക്കായി സെയ്ഫ് പ്രതിവർഷം പൊടിക്കുന്നത് കോടികൾ, എന്നിട്ടും രക്ഷയില്ല!

കഴിഞ്ഞ ദിവസം ബോളിവുഡിൽ നിന്നും കേട്ട ഏറ്റവും ഷോക്കിങ്ങായ വാർത്ത നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു എന്നതാണ്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

നടന് ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സർജറിക്ക് വിധേയനായ സെയ്ഫിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ട് വരികയാണ്.

Actor Saif Ali Khan Personal Security

നടനുണ്ടായ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ കനത്ത സുരക്ഷയിൽ കഴിയുന്ന സെയ്ഫിന്റെ വസതിക്കുള്ളിൽ ആക്രമി എങ്ങനെ കയറി പറ്റിയെന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഏറെയും. സെയ്ഫ് പോലും സ്വന്തം വീട്ടിൽ സെയ്ഫ് അല്ലേ എന്നുള്ള തരത്തിലാണ് കമന്റുകൾ. ആക്രമണത്തിൽ കഴുത്തിനും നട്ടെല്ലിനും സെയ്ഫിന് പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.

സെയ്ഫ് അലി ഖാന്റെ വസതി സ്ഥിതി ചെയ്യുന്നത് സെക്യൂരിറ്റി വളരെ സ്ട്രിക്ടായ പ്രദേശത്താണ്. ബോളിവുഡ് സെലിബ്രിറ്റികൾ മാത്രമാണ് ഇവിടെയുള്ളത്. ബാന്ദ്രയിലെ സദ്ഗുരു സരൺ അപ്പാർട്ട്മെന്റിലാണ് സെയ്ഫ് ഭാര്യ കരീന കപൂറിനൊപ്പം താമസിക്കുന്നത്. പ്രശസ്ത ഇന്റീരിയർ ഡിസൈനർ ദർശിനി ഷായാണ് സെയ്ഫ്-കരീന ജോഡിയുടെ ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.

അപ്പാർട്ട്മെന്റിന്റെ മൂന്ന് നിലകളിലായാണ് സെയ്ഫ് താമസിക്കുന്നത്. കണക്കനുസരിച്ച് സെയ്ഫിന്റെ ഫ്ലാറ്റിന് ഏകദേശം 55 കോടി രൂപ വിലവരും. സെയ്ഫ് അലി ഖാനും മറ്റ് നിരവധി ബോളിവുഡ് സെലിബ്രിറ്റികളും താമസിക്കുന്ന അപ്പാർട്ട്മെന്റ് 24 മണിക്കൂറും സുരക്ഷാ നിരീക്ഷണത്തിലാണ്. കെട്ടിടത്തിന് ചുറ്റും പതിനായിരക്കണക്കിന് സിടിടിവി ക്യാമറകളുണ്ട്. കൂടാതെ പരിശോധന കൂടാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയുമില്ല.

കൂടാതെ പേഴ്സണൽ സുരക്ഷ സ്റ്റാഫുകളും സെയ്ഫ് അലി ഖാനുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും അടിയന്തര സംരക്ഷണം നൽകാൻ നിരവധി ബോഡി ​​ഗാർ‍ഡ്സുമുണ്ട്. സെയ്ഫ് അലി ഖാൻ പേഴ്സൺ സെക്യൂരിറ്റിക്കായി മുടക്കുന്ന വൻ തുകയുടെ കണക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്.

Actor Saif Ali Khan Personal Security

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സെയ്ഫ് തന്റെ സുരക്ഷയ്ക്കായി പ്രതിവർഷം വൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ലോകത്താകമാനം ആരാധകരുള്ള താരങ്ങളാണ് ഒട്ടുമിക്ക ബോളിവുഡ് സെലിബ്രിറ്റികളും. അതുകൊണ്ട് തന്നെ എല്ലാവർക്കും ചുറ്റും എപ്പോഴും സുരക്ഷ ജീവനക്കാരുണ്ട്. മറ്റാരെക്കാളും കൂടുതൽ ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാനാണ് തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി പണം ചെലവഴിക്കുന്നത്.

വർഷം മൂന്ന് കോടി രൂപയോളം താരം പേഴ്സൺ സെക്യൂരിറ്റിക്ക് വേണ്ടി മാത്രം ചെലവഴിക്കുന്നുണ്ടത്രെ. സൽമാൻ ഖാൻ തന്റെ അംഗരക്ഷകർക്കായി രണ്ട് കോടി രൂപയോളം ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോ ഡ്രൈവറാണ്. മുറിവേറ്റ സെയ്ഫ് അലിഖാന്‍ ഓട്ടോയിലേക്ക് നടന്നുകയറി ഇരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

എത്ര സമയം കൊണ്ട് ആശുപത്രിയിലേക്ക് എത്തുമെന്നായിരുന്നു സെയ്ഫ് ആദ്യം ചോദിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. കഴുത്തില്‍ നിന്നും പുറകുവശത്ത് നിന്നും രക്തം വാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രം രക്തം കൊണ്ട് കുതിര്‍ന്നിരുന്നു. ഞാന്‍ ഓട്ടോ പൈസ വാങ്ങിയില്ല എന്നാണ് നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X