'അങ്ങനെയൊരു ഭർത്താവില്ലായിരുന്നു; കനക കള്ളം പറഞ്ഞതിന് കാരണം; കനകയെ പ്രണയിച്ചത് ആ ചെറുപ്പക്കാരൻ'
സിനിമാ പ്രേക്ഷകരെ സംബന്ധിച്ചും നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലർക്കും വ്യക്തമായി അറിയില്ല. അമ്മ ദേവികയുടെ മരണമാണ് കനകയെ തകർത്ത് കളഞ്ഞത്. അമ്മയുടെ നിഴലായിരുന്നു എന്നും കനക. മുൻ നടിയായിരുന്ന ദേവികയാണ് മകളുടെ കരിയറിൽ തീരുമാനങ്ങളെടുത്തിരുന്നത്. അമ്മയ്ക്കൊപ്പം സെറ്റിലെത്തുന്ന കനക ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്നത്രെ.
അമ്മയുടെ സംരക്ഷണയിൽ വളർന്ന കനകയ്ക്ക് അമ്മയുടെ മരണം താങ്ങാൻ പറ്റിയില്ല. വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ അടച്ച് മൂടി കഴിയുകയാണ് കനക. അടുത്തിടെ ഈ വീട്ടിൽ തീ പിടുത്തമുണ്ടായെന്ന വാർത്തയും പുറത്ത് വന്നിരുന്നു. വീട്ടിന് പുറത്തേക്ക് കൊണ്ട് വന്ന് കനകയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആർക്കും പറ്റിയിട്ടില്ല. അടുത്തുള്ളവരെ പോലും കനക തന്നോടടുപ്പിക്കുന്നില്ലെന്നാണ് വിവരം.

കനകയെക്കുറിച്ച് തമിഴ് മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കനകയുടെ ജീവിതത്തിൽ നടന്ന അവിചാരിത സംഭവങ്ങളെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ആഗയം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
'കനകാട്ടക്കാരന്റെ വിജയത്തിന് ശേഷം കനകയോ തേടി നിരവധി ഹിറ്റുകളെത്തി. കോൾ ഷീറ്റ് തികയുന്നില്ലായിരുന്നു. അമ്മയുടെ മരണ ശേഷമാണ് കനകയ്ക്ക് സഹിക്കാൻ പറ്റാഞ്ഞത്. കമ്മിറ്റ് ചെയ്ത് സിനിമകൾക്ക് പോലും പോവാൻ പറ്റിയില്ല. അതിന് ശേഷം അധികം പുറത്തേക്ക് പോലും വന്നില്ലെന്ന്. കോഴി കുഞ്ഞിനെ ചിറകിനടിയിൽ വെച്ചത് പോലെയായിരുന്നു കനകയെ വളർത്തിയത്. കനകയെ കാണാതായതോടെ തമിഴ് സിനിമാ ലോകം അടുത്ത നായികയുടെ പിന്നാലെ പോയി'
'ഒരു ഘട്ടത്തിൽ കനകയ്ക്ക് സിനിമയിലേക്ക് തിരിച്ചു വരവുണ്ടായി. നടിയുടെ അമ്മയുടെ സുഹൃത്തുക്കളായിരുന്നു നിർമാതാക്കളും സംവിധായകരും പറഞ്ഞാണ് തിരിച്ച് കൊണ്ട് വരാൻ ശ്രമിച്ചത്. എന്നാൽ അമ്മയുടെ ഓർമ്മകളിൽ നിന്നും കനകയ്ക്ക് പുറത്ത് വരാൻ കഴിഞ്ഞില്ല'

'എന്റെ കല്യാണം കഴിഞ്ഞു, ഭർത്താവിന്റെ പേര് പുരുഷോത്തമനെന്നാണ്. അദ്ദേഹം ന്യൂയോർക്കിലാണെന്ന് കനക പിന്നീട് പറഞ്ഞു. മാധ്യമങ്ങൾ ഫോട്ടോ ചോദിച്ചപ്പോൾ കൊടുത്തില്ല. പിന്നീട് അത് കള്ളമാണെന്ന് വ്യക്തമായി. എന്തിനാണ് ആ കള്ളം പറഞ്ഞതെന്ന് അറിയില്ല. തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന് പുറത്തുള്ളവർക്ക് തോന്നാൻ വേണ്ടിയാണോ എന്നറിയില്ല'
കനകയുടെ ജീവിതത്തിൽ മറ്റൊരു സംഭവവുമുണ്ടായെന്ന് ചെയ്യാറു ബാലു പറയുന്നു. കനകയുടെ അമ്മ ദേവികയ്ക്കൊപ്പം അഭിനയിച്ച ഒരു നടൻ ദേവികയുടെ മരണ ശേഷം കനകയുടെ പിഎ പോലെ കാര്യങ്ങളെല്ലാം നോക്കാൻ തന്റെ മകനെ ഏൽപ്പിച്ചു.
ആ നടന് വേണ്ടി ദേവിക മുമ്പ് സഹായങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ കനകയെ നല്ലപോലെ നോക്കി. കനകയുടെ ഷൂട്ടിംഗിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം ശ്രദ്ധിച്ചു. അവിടെയും മറ്റൊരു വിധിയുണ്ടായി, നിഴലായി നടന്ന ആ പയ്യന് കനകയോട് പ്രണയം തോന്നി.
ഇതറഞ്ഞ കനക നിന്നെ പൊലീസിൽ പിടിച്ച് കൊടുക്കുമെന്ന് അവനോട് പറഞ്ഞു. ഭയന്ന് പോയ പയ്യൻ കനകയുടെ പിഎ ജോലി ഉപേക്ഷിച്ച് പോയി. പിന്നീട് അദ്ദേഹം മരിച്ച് പോയി. അവന്റെ സ്നേഹം പിന്നീട് തിരിച്ചറിഞ്ഞ കനകയ്ക്ക് വിഷമമായി. അവനെ സ്നേഹം മനസ്സിലാക്കിയില്ല, അവനെ അപമാനിച്ച് വിട്ടു എന്ന ദുഃഖം കനകയ്ക്ക് വന്നു. ഇതോടെ സിനിമയേ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് ഒതുങ്ങിയെന്നും ചെയ്യാറു ബാലു പറഞ്ഞു.


Click it and Unblock the Notifications











