ഭാര്യ കോടീശ്വരി; വിഘ്നേശിന് സ്വന്തമായി സമ്പാദ്യമുണ്ടോ?; പരാജയ സിനിമകൾക്കിടെ സംവിധായകനെക്കുറിച്ച് പുതിയ വിവരം

തമിഴകത്ത് എപ്പോഴും ചർച്ചയാകുന്ന താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവരും ഇന്ന് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാണ്. ഉയിർ, ഉലകം എന്നിങ്ങനെയാണ് ദമ്പതികളുടെ മക്കളുടെ പേര്. 2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും അടുക്കുന്നത്. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് കരിയറിൽ വഴിത്തിരിവായ സിനിമയാണ് നാനും റൗഡി താൻ. നയൻതാരയ്ക്ക് അഭിനേത്രിയെന്ന നിലയിൽ നിരൂപക പ്രശംസ ലഭിച്ച ചിത്രവും ഇതാണ്.

സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് കഴിയുമ്പോഴേക്കും ഇരുവരും പ്രണയത്തിലായിട്ടുണ്ട്. നയൻതാര ജീവിതത്തിലേക്ക് കടന്ന് വന്നതിന് ശേഷം വിഘ്നേശിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കരിയറിൽ തന്റെതായ ഒരു സ്ഥാനം വിഘ്നേശിന് അന്നുണ്ടായിരുന്നില്ല. നാനും റൗഡി താൻ സിനിമയുടെ കഥ പറയാൻ ഓട്ടോയിലാണ് വിഘ്നേശ് എത്തുന്നത്. നയൻതാരയെ നേരിൽ കാണാമെന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് നടിക്ക് കഥ ഇഷ്ടപ്പെടില്ലെന്ന് കരുതിയിട്ടും വിഘ്നേശ് താരത്തിന്റെ ഫ്ലാറ്റിലെത്തുന്നത്.

Vignesh Shivan, Nayanthara

കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാമെന്നേറ്റു. വിവാഹത്തിന് മുമ്പ് ഏഴ് വർഷത്തോളം ഇരുവരും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു. 2022 ജൂൺ മാസത്തിൽ മഹാബലിപുരത്ത് വെച്ച് ആഘോഷ പൂർവം വിവാഹം നടന്നു. വിഘ്നേശ് ശിവന്റെ സമ്പാദ്യമാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളാണ് വിഘ്നേശിന്റെ ഭാര്യ നയൻതാര. 183 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ട്.

എന്നാൽ‌ ഇത്രയും വലിയ ആസ്തിയൊന്നും വിഘ്നേശിനില്ല. വിഘ്നേശ് കരിയറിൽ അറിയപ്പെട്ട് തുടങ്ങിയത് 2015 മുതലാണ്. നയൻതാര അതിന് മുമ്പെ തമിഴകത്തെ താരറാണിയാണ്. എങ്കിലും ചെറുതല്ലാത്ത സമ്പാദ്യം വിഘ്നേശിനുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 50 കോടി രൂപയുടെ ആസ്തിയാണ് വിഘ്നേശിനുള്ളത്. സംവിധാനത്തിന് പുറമെ മറ്റ് വരുമാന സ്രോതസ്സുകളും വിഘ്നേശിനുണ്ട്.

Vignesh Shivan, Nayanthara

സംവിധായകനെന്നതിനൊപ്പം ഹിറ്റ് പാട്ടുകൾ എഴുതുന്ന ​ഗാനരചയിതാവ് കൂടിയാണ് വിഘ്നേശ് ശിവൻ. അജിത്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ വിഘ്നേശ് പാട്ട് എഴുതിയിട്ടുണ്ട്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ഇതിന് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം. സംവിധാനയകനായും മികച്ച പ്രതിഫലം വിഘ്നേശിനുണ്ട്. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് വിഘ്നേശ് വാങ്ങുന്ന പ്രതിഫലം. ഇതിന് പുറമെ ഷോകളുടെ പിന്നിലും വിഘ്നേശ് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ചെസ് ഒളിംപ്യാഡിന് വേദിയൊരുക്കിയത് തമിഴ്നാട് സർക്കാരാണ്.

ഈ ഷോ സംവിധാനം ചെയ്തത് വിഘ്നേശ് ശിവനാണ്. ഇതിന് പ്രതിഫലമായി കോടികൾ വിഘ്നേശിന് ലഭിച്ചിട്ടുണ്ട്. നയൻതാരയ്ക്കൊപ്പം റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ കമ്പനിയും വിഘ്നേശ് നടത്തുന്നുണ്ട്. നയൻതാര അടുത്തിടെ തുടങ്ങിയ 9 സ്കിൻ എന്ന ബ്യൂട്ടി ബ്രാൻഡിലും വിഘ്നേശിന് പങ്കാളിത്തമുണ്ട്. അതേസമയം സംവിധായകനെന്ന നിലയിൽ വിഘ്നേശിന് ഇത് മോശം സമയമാണ്.

ഒടുവിൽ റിലീസ് ചെയ്ത കാത്തുവാക്ക്ല രണ്ട് കാതൽ എന്ന സിനിമ പരാജയപ്പെടുകയാണുണ്ടായത്. നാനും റൗഡി താനിന് ശേഷം എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും വിഘ്നേശിന് ഇല്ല. ഇത് പലപ്പോഴും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ വരാൻ ഇടയാക്കുന്നുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X