നിരാശരാകരുത്! ജീവിതത്തിൽ പ്രകാശമുണ്ടാകും, പ്രതീക്ഷ നൽകി ചാക്കോച്ചൻ

വ്യക്തമായ ലക്ഷ്യമുണ്ടെങ്കിൽ നേരിടേണ്ടി വരുന്ന പരാജയങ്ങൾ ഒരിക്കലും ബാധിക്കില്ലെന്ന് സ്വന്ത ജീവിതത്തിലൂടെ തെളിയിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ചയും നേരിട്ട് കണ്ട് അനുഭവിച്ചവാരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ താരത്തിന്റെ പല വാക്കുകളും പ്രേക്ഷകർക്ക് ഏറെ ആശ്വാസം നൽകുന്നത്.

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോയാണ് ചാക്കോച്ചൻ. വർഷങ്ങൾ കഴിഞ്ഞിട്ടും വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി താരം എത്തിയിട്ടും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരം എന്ന ലേബലിൽ നിന്ന് പുറത്തു പോകാൻ സാധിച്ചിട്ടില്ല . പോയ വർഷം ഒരുപാട് സൗഭാഗ്യം താരത്തെ തേടി എത്തിയിരുന്നു. മകന്റെ ജനനം, ചിത്രങ്ങളുടെ വിജയം തുടങ്ങിയവ 2019ൽ മികച്ച ഓർമകളായിരുന്നു ചാക്കോച്ചന് നൽകിയത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പോസിറ്റീവ് വാക്കുകളാണ്. ജീവിതം ഇരിട്ടിലായി എന്ന് വിശ്വസിക്കുന്നവർക്ക് മുന്നിലാണ് പ്രതീക്ഷയുമായി എത്തിയിരിക്കുന്നത്. മനോരമ ഓൺലൈൻ അവതരിപ്പിക്കുന്ന ഒരു പരിപാടിയിലാണ് താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ.

 ഇസഹാക്ക‌ിന്റെ വരവ്

2019 ചാക്കോച്ചന്റെ ജീവിതത്തിൽ ഏറെ ഭാഗ്യങ്ങൾ നേടിക്കൊടുത്ത വർഷമായിരുന്നു. മകൻ ഇസഹാക്കിന്റെ ജനനം താരത്തിനോടൊപ്പം പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ പുതിയ മാറ്റം ആഘോഷമാക്കുകയാണ് താരം. മകൻ വന്നതിനു ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് താരം പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. തങ്ങൾ ആഗ്രഹിച്ചിരുന്ന സന്തോഷകരമായ മാറ്റങ്ങളാണ് ഇപ്പോൾ ജീവിതത്തിലുണ്ടായിരിക്കുന്നതെന്നും താരം പറഞ്ഞു.

 ജീവിതത്തിലുണ്ടായ മാറ്റം

സാധാരണ ഒരാളുട ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ് വരുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അത് ഞാനും ഭാര്യയു കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെയുളള എല്ലാവരും അത് നല്ല രീതിയിൽ ആസ്വദിക്കുന്നുമുണ്ട്. അവന്റ വളർച്ചയുടെ ഓരോ ഘട്ടവും ചെറിയ ചെറിയ കുറുമ്പുകളും തങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് സന്തോഷകരമായ മറ്റങ്ങളെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.

 കാത്തിരിക്കുന്നവരോട്

എല്ലാത്തിനും ഒരു പരിഹാരം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താൻ . കുറച്ച് വൈകിയ വേളയിലാണെങ്കിലും നമ്മൾ അതിനെ സ്വീകരിക്കുക. ഫോളോ അപ് ചെയ്യുക. മെഡിക്കൽ സയൻസ് ഇത്രയും പുരോഗമിച്ച സ്ഥിതിയ്ക്ക് ആ അവസരങ്ങൾ നമ്മൾ ഉപയോഗിക്കുക. എന്നാൽ ഒരു കാര്യം മാത്രം ഒരു പ്രാവശ്യം റിസൾട്ട് നെഗറ്റീവ് ആയിക്കഴിഞ്ഞാൽ അത് മറക്കാൻ വേണ്ടി കുറേ നാളുകൾ കഴിഞ്ഞായിരിക്കും വീണ്ടും അടുത്തൊരു അറ്റെംപ്റ്റ് നടത്തുക. ആ ഒരു ഗ്യാപ് അധികം ഇല്ലാതെ അറ്റെംപ്റ്റുകൾ തുടരെ തുടരെ ചെയ്യുകയാണെങ്കില്‍ തീർച്ചയായുംന ജീവിതത്തിൽ പ്രകാശമുണ്ടാകും.

ഞങ്ങളൊരു ഉദാഹരണം

എന്റേയും പ്രിയയുടേയും ജീവിതം അതിനൊരു ഉദാഹരണമാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം അല്ലെങ്കിൽ ഏഴ് വർഷമൊക്കെ കഴിഞ്ഞ് കുട്ടികളില്ലാതെ വിഷമിക്കുന്ന ഒരാപാട് പേരുണ്ട് . അത് വെച്ച് നോക്കുമ്പോൾ 14 വർഷം ഒരു വലിയ കാലയളവാണ്. 14 വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത്. നിരാശരാകരുത്. ജീവിതത്തിൽ പ്രകാശം ഉണ്ടാകും. അതിന് യാതൊരു സംശയവും വേണ്ട.-ചാക്കോച്ചൻ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X